ഈ രോഗം കാരണം എനിക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല. സെലീന ഗോമസ് പറയുന്നു. ആർക്കും സംഭവിക്കുന്നത് അറിഞ്ഞിരിക്കുക.

91

ലോക പ്രശസ്ത പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസ് എല്ലായ്‌പ്പോഴും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും, പ്രത്യേകിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങളോടുള്ള അവളുടെ പോരാട്ടങ്ങളെ കുറിച്ചും ആത്മാർത്ഥത പുലർത്തുകയും ഏവരോടും പങ്ക് വെക്കുകയും ചെയ്യുന്ന താരമാണ് . റോളിംഗ് സ്റ്റോണുമായുള്ള ഒരു അഭിമുഖത്തിനിടെ ഗായിക അടുത്തിടെ മറ്റൊരു തുറന്നു പറച്ചിൽ നടത്തി, ഭാവിയിൽ ഒരു മാതാവാകാൻ ആഗ്രഹിക്കുന്നുവെങ്കിലും, ബൈപോളാർ ഡിസോർഡറിന് എടുക്കുന്ന മരുന്നുകൾ കാരണം അത് തനിക്ക് ബുദ്ധിമുട്ടാണെന്ന് പ്രസ്താവിച്ചു.

30 വയസ്സുകാരിയായ താരം പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ കവർ സ്റ്റോറി തുറന്നു പറയുന്ന കാര്യമെന്തെന്നു വച്ചാൽ, താൻ ഒരിക്കൽ “ഗർഭിണിയാകാൻ ശ്രമിക്കുന്ന” ഒരു സുഹൃത്തിനെ സന്ദർശിച്ചു, പിന്നീട് കാറിൽ കയറിയിരുന്നു വാവിട്ടു കരയുകയായിരുന്നു കാരണം , താൻ ബൈപോളാർ ഡിസോർഡറിന് കഴിക്കുന്ന രണ്ട് മരുന്നുകൾ കാരണം തനിക്കൊരിക്കലും ഒരു അമ്മയാവാൻ ആകില്ല എന്നതാണ് വാസ്തവം.

ADVERTISEMENTS
   

“ഇത് എന്റെ ജീവിതത്തിലെ ഇപ്പോളത്തെ ഏറ്റവും വലിയ കാര്യമാണ് ,” ഗോമസ് ഔട്ട്‌ലെറ്റുമായി പങ്കുവെച്ചു, ഭാവിയിൽ മറ്റ് മാർഗങ്ങളിലൂടെ അമ്മയാകാൻ താൻ ആഗ്രഹിക്കുന്നതായി താരം പറയുന്നു : “ഉറപ്പായും അത്തരം മാർഗ്ഗങ്ങളിലൂടെ ഞാൻ ഒരു അമ്മയാകും ഗോമസ് പറയുന്നു

ഗർഭധാരണവും ബൈപോളാർ ഡിസോർഡറും തമ്മിലുള്ള ബന്ധം എന്താണ്?

ഗർഭാവസ്ഥയിൽ ബൈപോളാർ ഡിസോർഡറുകളുള്ള സ്ത്രീകളെ ചികിത്സിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ഫരീദാബാദിലെ മാരേംഗോ ക്യുആർജി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി അസോസിയേറ്റ് ഡയറക്ടറും എച്ച്ഒഡിയുമായ ഡോ.ഗുഞ്ജൻ ഭോല indianexpress.com-നോട് പറഞ്ഞു, കാരണം ഗർഭാവസ്ഥയിലും ഗർഭാവസ്ഥയിലും ഉയർന്ന ആവർത്തന നിരക്കുകൾ ഉണ്ട്. പ്രസവാനന്തര കാലഘട്ടത്തെ ഹൈറ്റൻഡ് ബൈപോളാർ എപ്പിസോഡ് റിലാപ്‌സ് റിസ്ക് എന്നും അറിയപ്പെടുന്നു. ഈ അവസരങ്ങൾ കൈകാര്യം ചെയ്യുക എന്നത് വളരെ വലിയ റിസ്ക് ആണ്

“പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇത്തരത്തിൽ ഉള്ളവർ ഗർഭം ധരിച്ചാൽ പലതരത്തിലുള്ള പ്രശ്ങ്ങൾ ഉണ്ടാകാം പ്അമ്മയ്ക്കും കുഞ്ഞിനും കുഞ്ഞുങ്ങൾ ഈ രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ എക്സ്പോഷർ മൂലം പലതരത്തിലുള്ള വൈകല്യങ്ങളും ഉണ്ടായേക്കാം ഹൃദയ വൈകല്യങ്ങൾ ബുദ്ധിക്കുണ്ടാകുന്ന വൈകല്യങ്ങൾ തുടങ്ങിയവ അതോടൊപ്പം താനാണ് അമ്മയ്ക്കും ഹൈപ്പർ ടെൻഷനും മറ്റു പലതരത്തിലുള്ള അപകടങ്ങളും പ്രത്യേകിച്ച് സ്ട്രോക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടാം. ബൈപോളാർ ഡിസോർഡർ ഉള്ള ഗർഭിണികളിൽ ഗർഭകാല ഹൈപ്പർടെൻഷൻ, ആന്റപാർട്ടം ഹെമറേജ് തുടങ്ങിയ പ്രതികൂല ഫലങ്ങൾ ഉണ്ടാകുന്നു,”

ADVERTISEMENTS