ജയന്റെ മരണം പോലും സീമയോടുള്ള പ്രണയം കാരണമായിരുന്നു എന്ന് ഗോസിപ് ഉണ്ടായിരുന്നു- ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് സീമയുടെ മറുപടി ഇങ്ങനെ.

24609

മലയാളത്തിന്റെ എവർ ഗ്രീൻ താര ജോഡികൾ ആയിരുന്നു സീമയും ജയനും.ഒരു തലമുറയുടെ തന്നെ ഉറക്കം കെടുത്തിയ താര ജോഡികൾ. അക്കാലത്തെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ജോഡികൾ സ്വാഭാവികമായും ജയനെയും സീമയും ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ആ പ്രണയം പരിധികൾ വിട്ടിരുന്നു എന്നും നിരവധി വാർത്തകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. അതേപോലെതന്നെ ജയന്റെ മരണത്തെയും സീമയുമായി ബന്ധിപ്പിച്ചിരുന്നു. സീമയുമായുള്ള പ്രണയം മൂലം ആണ് ജയൻ കൊല്ലപ്പെട്ടത് എന്ന് അത് മനഃപൂർവം ഉണ്ടാക്കിയ ഒരു അപകടമാണെന്ന് വരെ അന്ന് പലതരത്തിലുള്ള ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ മുൻപ് ജോണ് ബ്രിട്ടാസ് സീമയുമായി നടത്തിയ അഭിമുഖത്തിൽ ഈ കാര്യങ്ങളെക്കുറിച്ച് തുറന്നു ചോദിച്ചിരുന്നു. അദ്ദേഹത്തിന് അന്ന് നൽകിയ മറുപടി ആണ് വീണ്ടും ചർച്ചകൾ നിറയുന്നത്.

ചോദ്യങ്ങൾ ഇങ്ങനെയാണ് ജയനും സീമയും തമ്മിൽ എന്തോ ഒരു വലിയ ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ചർച്ചകൾ. സീമ നൽകുന്ന മറുപടി ഇങ്ങനെ ” തീർച്ചയായും അങ്ങനെ ഒരു ചർച്ചകൾ ഉണ്ടായിരുന്നുവെന്നും അത് അന്ന് മാത്രമല്ല ഇന്നും ഉണ്ടെന്നും സീമ പറയുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊടുങ്ങല്ലൂർ പോയപ്പോൾ എയർപോർട്ടിൽ വച്ച് ഒരു സ്ത്രീ തന്നോട് വന്ന് പറഞ്ഞ കാര്യവും സീമ പങ്കുവെക്കുന്നു അന്ന് അവർ പറഞ്ഞത് ശശി സാർ വിവാഹം കഴിച്ചില്ലെങ്കിൽ ജയൻ കെട്ടേണ്ട പെണ്ണാണ് ഇപ്പോഴും സുന്ദരിയായി ഇരിക്കുന്നല്ലോ എന്നാണ് ചിരിച്ചു കൊണ്ട് സീമ പറയുന്നു

ADVERTISEMENTS
   

അന്ന് കേരളത്തിലെ എല്ലാ ആൾക്കാരും വിശ്വസിച്ചിരുന്നത് സീമയും ജയനും തമ്മിൽ ഗാഡമായ പ്രണയത്തിലായിരുന്നു എന്നാണെന്ന് ജോൺ ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. എങ്ങനെയെങ്കിലും ആ അടുപ്പത്തെക്കുറിച്ച് ബന്ധത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാനുള്ള കിഴിഞ്ഞ ചോദ്യം ചെയ്യൽ ആയിരുന്നു ജോൺ ബ്രിട്ടാസ് നടത്തിയത് . എന്നാൽ വളരെ ബോൾഡ് ആയിട്ട് ആയിരുന്നു സീമ മറുപടികൾ നൽകിയിരുന്നത്.

ജയന് സീമയെ ഇഷ്ടമായിരുന്നില്ലേ എന്ന് ബ്രിട്ടാസ് സീമയോട് ചോദിക്കുന്നുണ്ട്. അതിനു സീമാ പറഞ്ഞ മറുപടി “തീർച്ചയായും എന്നെ ഇഷ്ടമായിരുന്നു പക്ഷേ അത് പ്രണയം ഒന്നുമായിരുന്നില്ല സാധാരണ ഒരു ഇഷ്ടം മാത്രമായിരുന്നുവെന്നും സീമ പറയുന്നു അപ്പോൾ വരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം എന്തുകൊണ്ട് ജയൻ ലവ് ചെയ്തില്ല എന്നുള്ളതായിരുന്നു. ബ്രിട്ടാസിന്റെ അടുത്ത ചോദ്യം അതിന് സീമ നൽകിയ മറുപടി ഇങ്ങനെ.

അത് ഞാൻ മുകളിൽ ചെല്ലുമ്പോൾ അങ്ങേരോട് ചോദിക്കാം എന്തുകൊണ്ടാണ് ലവ് ചെയ്യാതിരുന്നത് എന്ന്. അപ്പോൾ ബ്രിട്ടാസിന്റെ അടുത്ത ചോദ്യം വന്നു അങ്ങോട്ട് പ്രൊപ്പോസ് ചെയ്തു ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തില്ല അല്ലേ എന്ന്. അപ്പൊ സീമ പറയുന്നു ചെയ്തായിരുന്നെങ്കിൽ നല്ലതായിരുന്നു,സീമ നൽകുന്ന എല്ലാം തഗ് മറുപടികൾ ആയിരുന്നു. പക്ഷേ ഈ ചോദ്യങ്ങളെല്ലാം വളരെ രസകരമായി തമാശ രൂപയാണ് എന്നാൽ ചില വിവരങ്ങൾ അറിയാനുള്ള ലാക്കോട് ആയിരുന്നു ചോദ്യങ്ങൾ പക്ഷേ അതിന് കുറിക്ക് കൊള്ളുന്ന രീതിയിലുള്ള മറുപടി തന്നെ ആയിരുന്നു സീമ നൽകിയത്. സത്യത്തിൽ ഉദ്ദേശിച്ച ഒന്നും കിട്ടിയിരുന്നില്ല ബ്രിട്ടാസിന്.

പിന്നീട് ബ്രിട്ടാസ് ചോദിച്ചത് ജയന്റെ മരണത്തെ പോലും ജയനും സീമയും തമ്മിലുള്ള പ്രണയം കാരണമായത് എന്നുള്ള രീതിയിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നുവെന്നും അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നും ചോദിച്ചിരുന്നു

അതിനിപ്പോൾ താൻ എന്താണ് വേണ്ടത് എന്നാണ് സ്സമാ ആദ്യം ചോദിച്ചത്. അധികം ആലോചിക്കാതെ മറുപടി നൽകണമെന്ന് ബ്രിട്ടാസ് പറഞ്ഞു . അതിനിപ്പോൾ താൻ എന്താണ് വേണ്ടത് അത്തരത്തിലുള്ള നിരവധി ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട് അതിനെല്ലാം എങ്ങനെയാണ് താൻ മറുപടി പറയുക എന്നാണ് സീമ പറയുന്നത്. ഞാൻ എന്ത് ചെയ്യാനാണ് എന്നാണ് സിനിമ ചോദിക്കുന്നത്. അങ്ങനെ കേട്ടപ്പോൾ സീമയ്ക്ക് എന്ത് തോന്നി എന്നുള്ള ബ്രിട്ടാസിന്റെ അടുത്ത് ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നാണ് സീമ മറുപടി പറഞ്ഞത്.

തൻറെ രീതിയിൽ അനുസരിച്ച് സീമ മറുപടി പറയാതാകുമ്പോൾ സീമ മനപ്പൂർവ്വം ഒന്നും പറയാതിരിക്കുകയാണ് മസിൽ വിട്ട് മനസ്സിന് സംസാരം വിട്ടുകൊടുക്കു എന്നൊക്കെ പറയുന്നുണ്ട് ജോൺ ബ്രിട്ടാസ്. ഒന്നുമില്ല പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതുള്ളൂ എന്നും താനും ജയേട്ടനും തമ്മിൽ എങ്ങനെയാണ് എന്നുള്ളത് എനിക്ക് അറിയാമല്ലോ പിന്നെ എന്തിനാണ് ഞാൻ ഇതിനെക്കുറിച്ച് ആലോചിച്ചു തല പുണ്ണാക്കുന്നത് എന്ന് സീമ പറയുന്നു.

പലറം തന്റെ ഭർത്താവ് ശശിയേട്ടനോട് പോലും പറഞ്ഞിട്ടുണ്ട് ജയൻ ചേട്ടൻറെ ഭാര്യയല്ലേ കല്യാണം കഴിച്ചത് അതൊക്കെ ഞങ്ങൾ കേട്ടിട്ടുണ്ട് എന്ന് സീമ പറയുന്നു. ഞങ്ങൾക്ക് പ്രശ്നമില്ല പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നാണ് സീമ ബ്രിട്ടാസിനോട് ചോദിക്കുന്നത്. അതോടെ അങ്കലാപ്പിലാക്കുന്ന ബ്രിട്ടാസ് പറയുന്നത് ആ കാലഘട്ടത്തിൽ ഇതൊക്കെ കേട്ടപ്പോൾ സീമയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ് എന്ന് പറഞ്ഞ് തടിതപ്പുകയാണ് ചെയ്യുന്നത്. എനിക്ക് പക്ഷേ ഒരു പ്രശ്നവുമില്ല പക്ഷേ നിങ്ങൾക്കാണ് ഇപ്പോൾ പ്രശ്നം ഉള്ളത് എന്ന് സീമ പറയുന്നുണ്ട്. അത് താൻ ഉദ്ദേശിച്ച കാര്യങ്ങളിലേക്ക് ബ്രിട്ടാസ് പറഞ്ഞുവിടുന്നു.

ഈ ആരോപണങ്ങൾ ഉണ്ടായ സമയത്ത് സീമ എന്ന പെൺകുട്ടിക്ക് ഉണ്ടായ മാനസിക അവസ്ഥയെ കുറിച്ചും മറ്റും കുറിച്ച് തനിക്ക് അറിയാൻ വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചെന്നാണ് ബ്രിട്ടാസ് പറയുന്നത്. അത്രയും വലിയ ഗോസിപ്പ് ആയിരുന്നു അന്ന് സീമയ്‌ക്കെതിരെ ഉണ്ടായിരുന്നത് എന്നാൽ അന്ന് ഇതിനെക്കുറിച്ച് യാതൊന്നും ഇല്ലല്ലോ. പിന്നെ അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കണം എന്നാണ് സീമ പറയുന്നത്.

ജയനെ കുറിച്ച് അന്നുണ്ടായ ഒരു സംഭവം സീമ പറയുന്നുണ്ട്. ജയന് ആ സമയത്തു ധാരാളം ഗേൾ ഫ്രണ്ട്സു ഉണ്ടായിരുന്നു. അവരുടെ ഒപ്പം ജയൻ പോകുന്ന സമയത്ത് താൻ പറയും ചേട്ടാ പോയിട്ട് വരുമ്പോൾ മസാല ദോശ കൊണ്ട് തരണമെന്ന്. തന്നെ പേടിച്ച് ജയൻ അത് ചെയ്യും അല്ലെങ്കിൽ ജയൻ കാമുകിമാരുമൊപ്പം പോയ കാര്യം ഒക്കെ താൻ അവിടെയെല്ലാം പാട്ടാകും അങ്ങനെയായിരുന്നു തങ്ങൾ തമ്മിലുള്ള ബന്ധം. പക്ഷേ അതിനെയാണ് നിങ്ങളൊക്കെ ഇത്തരത്തിൽ വളച്ചൊടിക്കുന്നത് എന്നാണ് സീമ പറയുന്നത് ആ കാലഘട്ടത്തിൽ താൻ മാധ്യമ പ്രവർത്തനം ചെയ്യുന്നില്ല അതുകൊണ്ടുതന്നെ അന്നത്തെ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയാൻ വേണ്ടി മാത്രമാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചത് എന്ന് ജോൺ ബ്രിട്ടാസ് പറയുന്നു.

ADVERTISEMENTS