“വ്യാജഗർഭ കിങ്കരനെ താങ്ങിയ സേചിക്ക് ഈ വർഷത്തെ തെക്കേടതമ്മ പുരസ്കാരം ഉറപ്പ്”.. രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ച സീമ ജി നായർക്ക് സൈബർ ആക്രമണം ; അതെ നാണയത്തിൽ തിരിച്ചടിച്ചു സീമ.

1

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എൽ എ യുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ അദ്ദേഹത്തെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ നടി സീമ ജി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണം തുടരുകയാണ്. എന്നാൽ, അധിക്ഷേപ കമന്റുകൾ കണ്ട് ഭയന്നോടാനോ, ഫേസ്ബുക്ക് പൂട്ടിപ്പോകാനോ താൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയാണ് താരം. തന്നെ വിമർശിക്കുന്നവർക്കും പരിഹസിക്കുന്നവർക്കും അതേ നാണയത്തിൽ തന്നെ ചുട്ട മറുപടി നൽകിക്കൊണ്ടാണ് സീമ ഇപ്പോൾ സൈബർ ലോകത്ത് നിറഞ്ഞുനിൽക്കുന്നത്.

“തെറ്റുകൾ പുരുഷന്മാർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല” എന്ന സീമയുടെ മുൻ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് അവർക്ക് നേരിടേണ്ടി വന്നത്. എന്നാൽ, താൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും, ഭീഷണി കേട്ട് ഭയന്ന് മൂലയിൽ ഒളിക്കുമെന്ന് ആരും കരുതേണ്ടെന്നും സീമ വ്യക്തമാക്കിയിരുന്നു.

ADVERTISEMENTS
   

“നന്മ ആഗ്രഹിക്കുന്നു, പക്ഷെ…”

ഏറ്റവും ഒടുവിൽ, സീമ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ഇപ്പോൾ വൈറലാകുന്നത്. “നമുക്ക് അനുവദിക്കപ്പെട്ട ആയുസ്സിനപ്പുറം ആർക്കും ജീവിക്കാൻ കഴിയില്ല. ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണമാകുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ആത്മസംതൃപ്തി,” എന്നായിരുന്നു സീമയുടെ കുറിപ്പ്. നന്മ നിറഞ്ഞ ഈ വരികൾക്ക് താഴെ പക്ഷെ, വളരെ മോശമായ ഭാഷയിലുള്ള കമന്റുകളാണ് ചിലർ കുറിച്ചത്.

READ NOW  ഗപ്പിയിലെ ആ സുന്ദരിക്കുട്ടി ആമിന ഞെട്ടിച്ചെന്ന് ആരാധകർ ; സാരിയിൽ ഹോട്ടായി നന്ദന വർമ്മ, ശ്രദ്ധ നേടി ഫോട്ടോഷൂട്ട് വീഡിയോ

“ഒരു പെൺകുട്ടിയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കേട്ടിട്ടും മനസ്സ് അലിയാത്തവരും. ആ പെൺകുട്ടികളെ പഞ്ചാര വാക്കുകൾ പറഞ്ഞു വശത്താക്കി കാര്യം സാധിച്ചു വലിച്ചെറിഞ്ഞവനെ ന്യായികരിക്കുന്നത് കാണുന്ന ആ പെൺകുട്ടികളുടെ വിഷമം ഒന്ന് ആലോചിക്കൂ..” എന്നാണ് ഒരാൾ കുറിച്ചത് ; അതിനു സീമ മറുപടി പറഞ്ഞിട്ടില്ല പക്ഷേ തന്റെ പോസ്റ്റിനു താഴെ വരുന്ന മറ്റു വിമര്ശനങ്ങൾക്കെല്ലാം താരം മറുപടി പറയുന്നുണ്ട്.

വിമർശകരുടെ വായടപ്പിച്ച മറുപടികൾ

സീമയുടെ പോസ്റ്റിന് താഴെ വന്ന പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കും താരം നൽകിയ മറുപടികൾ ഇങ്ങനെയാണ്:

“അപ്പോ ഇനി അല്പം മ്യൂസിക് ആകാം… വ്യാജൻ എന്തായാലും ഉള്ളിലാകും…
വ്യാജഗർഭ കിങ്കരനെ താങ്ങിയ സേചിക്ക് ഈ വർഷത്തെ തെക്കേടതമ്മ പുരസ്കാരം ഉറപ്പ്” എന്ന ഒരാളുടെ കമെന്റിനു “നിന്റെ അമ്മക്ക് കൊണ്ട് കൊടുക്ക്” എന്നാണു സീമ മറുപടി പറഞ്ഞത്.

READ NOW  നടി സ്വയം ഭോഗ രംഗം ചെയ്തു അതിനെ കുറിച്ച് ആരാധകർ സംശയം ചോദിച്ചത് താരത്തിന്റെ അച്ഛനോട് ട്രോളന്മാരെ തേച്ചൊടിച്ചു കൊണ്ട് താരത്തിന്റെ കിടിലൻ മറുപിടി ഇങ്ങനെ

 പ്രതിഫലം ചോദിച്ചവന് കിട്ടിയത്: “മാങ്കൂട്ടത്തിന് സന്തോഷം നൽകിയപ്പോൾ ചേച്ചിക്ക് സന്തോഷമായില്ലേ? ആ സന്തോഷം നൽകിയതിന് ചേച്ചിക്ക് എത്ര രൂപയാണ് പ്രതിഫലം കിട്ടിയത്?” എന്നായിരുന്നു അതിരുവിട്ട ഒരു ചോദ്യം. ഇതിന് സീമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ഒരുപാട് കിട്ടി, പക്ഷെ അതൊന്നും പരസ്യമാക്കാൻ പറ്റില്ലല്ലോ.”

ഒളിയുദ്ധം നടത്തുന്ന ‘തമ്പുരാൻ’: രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ചുകൊണ്ട് മറ്റൊരാൾ ചോദിച്ചു, “നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്പുരാൻ ഒളിയുദ്ധത്തിന് പോയിട്ട് ഇല്ലത്തേക്ക് തിരിച്ചുവരുന്നില്ലേ?” എന്ന്. ഇതിന് സീമ നൽകിയ മറുപടി, “അതെ, നിന്റെ വീട്ടിൽ കയറി ഇരിപ്പുണ്ട്” എന്നായിരുന്നു.

‘പൊത്തിൽ’ ഒളിച്ചവർ: “ഇത്രയും നാൾ പൊത്തിൽ ഒളിച്ചിരിക്കുകയായിരുന്നോ, ഇപ്പോൾ ഇറങ്ങിയോ?” എന്ന ചോദ്യത്തിന്, “നിന്റെ വീട്ടിലുള്ളവരായിരിക്കും പൊത്തിൽ ഒളിച്ചത്, ഞാനല്ല” എന്ന് സീമ മുഖത്തടിച്ച പോലെ മറുപടി നൽകി.

പോലീസിനെ പേടിയുണ്ടോ?: “അയ്യോ ഇപ്പോൾ എന്താ ഇങ്ങനെ? എല്ലാം പെട്ടെന്ന് മാറുന്നല്ലോ. അപ്പോൾ കൊച്ചമ്മയ്ക്ക് പോലീസിനെ പേടിയുണ്ട് അല്ലേ?” എന്നൊരാൾ ചോദിച്ചപ്പോൾ, “എന്താടാ മാറിയത്?” എന്ന മറുചോദ്യമാണ് സീമ ഉന്നയിച്ചത്.

READ NOW  എന്നെക്കുറിച്ചു ഇങ്ങനെ ഒക്കെ നീ മാത്രമേ പറയാറുള്ളൂവെന്ന് അന്ന് മമ്മൂക്ക പറഞ്ഞു- മുകേഷ് വെളിപ്പെടുത്തുന്നു.

മറ്റൊരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ടാകരുതെന്ന് ഉപദേശിച്ച വ്യക്തിയോട്, “ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ലല്ലോ” എന്ന കൃത്യമായ മറുപടിയും താരം നൽകി.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ നേടിയ സീമ ജി നായർ, സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഇത്തവണ, താൻ വിശ്വസിക്കുന്ന കാര്യത്തിന് വേണ്ടി നിലകൊള്ളാനും, അതിനെതിരെ വരുന്ന സൈബർ ആക്രമണങ്ങളെ നേരിടാനും തന്നെയാണ് അവരുടെ തീരുമാനം. മുഖമില്ലാത്ത പ്രൊഫൈലുകളിൽ നിന്ന് വരുന്ന അശ്ലീല കമന്റുകൾക്കും ഭീഷണികൾക്കും മുന്നിൽ തോറ്റുകൊടുക്കാൻ താൻ തയ്യാറല്ലെന്ന് ഓരോ മറുപടിയിലൂടെയും സീമ തെളിയിക്കുകയാണ്.

ADVERTISEMENTS