Advertisement
Home MOVIES Malayalam നായികമാരെ കെട്ടിപ്പിടിക്കുവാൻ വളരെ മടിയുള്ള കൂട്ടത്തിലാണ് മമ്മൂട്ടി.അതിനു സീമ പറഞ്ഞ കാരണം ഇത്

നായികമാരെ കെട്ടിപ്പിടിക്കുവാൻ വളരെ മടിയുള്ള കൂട്ടത്തിലാണ് മമ്മൂട്ടി.അതിനു സീമ പറഞ്ഞ കാരണം ഇത്

5723

മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള നായികമാരിൽ ഒരാളായിരുന്നു നടി സിമ. ജയൻ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നടന്മാർക്കൊപ്പം എല്ലാം മികച്ച വേഷങ്ങളിൽ എത്തിയ സീമ നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇപ്പോൾ നായകന്മാർക്കൊപ്പം അഭിനയിച്ച അനുഭവങ്ങളെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്.

ജയനും മമ്മൂട്ടിയും ആണ് തന്റെ നായകന്മാരായി കൂടുതലും അഭിനയിച്ചിട്ടുള്ളത് എന്ന് സീമ ഓർമ്മിക്കുന്നുണ്ട്. 38 ഇൽ കൂടുതൽ സിനിമകളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് എന്നതും ഒരു വലിയ വസ്തുത തന്നെയാണ്. എന്നാൽ പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക് എന്നെ കെട്ടിപ്പിടിക്കാൻ ഭയങ്കര മടിയുള്ള കൂട്ടത്തിലാണ്. ശശിയേട്ടന്‍ പറയും എന്നെ കെട്ടിപ്പിടിക്കാന്‍ പറയും പക്ഷെ മമ്മൂക്ക ചെയ്യാന്‍ വിസമ്മതിച്ചു നില്‍ക്കും അപ്പോള്‍ ശശിയേട്ടന്‍ പറയും എന്റെ ഭാര്യയാണ് നീ കെട്ടിപ്പിടിക്ക് എന്ന് അദ്ദേഹം പറഞ്ഞാലും മമ്മൂക ചെയ്യാതെ നില്‍ക്കും എന്നും അത് മംമൂകയ്ക്ക് സുലുവിനെ പേടിയാണ് എന്നും സീമ പറയുന്നു.

READ NOW  ആ നടിമാർക്കൊക്കെ നേരെ അതിക്രമങ്ങൾ നടന്നു,അന്ന് വരെ രക്ഷിച്ചത് ഞാനാണ് ; മലയാള സിനിമയിലെ പവർ ഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയുമാണ് -ഷക്കീല പറഞ്ഞത്

ADVERTISEMENTS

എന്നാൽ ജയേട്ടൻ അങ്ങനെയല്ല അദ്ദേഹം അത്തരം രംഗങ്ങൾ ഒക്കെ ചെയ്യുമ്പോൾ യാതൊരു മടിയും കാണിക്കാറില്ല. ഒരുപക്ഷേ മമ്മൂട്ടിക്ക് ഭാര്യ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹത്തിന് അത്തരം രംഗങ്ങൾ ചെയ്യുമ്പോൾ കെട്ടിപ്പിടിക്കാൻ ബുദ്ധിമുട്ടുള്ളത്. ജയേട്ടൻ അവിവാഹിതനായിരുന്നു എന്നതുകൊണ്ട് ആരെയും പേടിക്കേണ്ട കാര്യവുമില്ല.

തനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് മമ്മൂക്ക വരുന്ന സമയത്താണ്. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുമ്പോൾ വലിയ ബുദ്ധിമുട്ട് തോന്നുമായിരുന്നു കാരണം അവളുടെ രാവുകൾ ഒക്കെ കഴിഞ്ഞ് ഹിറ്റായി നിൽക്കുന്ന ഒരു നായികയാണ് താൻ. അപ്പോഴാണ് ഒരു പുതിയ നടൻ എന്ന ലേബലിൽ മമ്മൂട്ടി എത്തുന്നത്.

അപ്പോൾ അങ്ങനെയൊരു നടന്റെ ഒപ്പം അഭിനയിക്കുവാൻ കുറച്ച് അധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ജയേട്ടൻ ഫീൽഡിലുള്ള സമയത്ത് തന്നെ താനും നായികയായി നിലനിൽക്കുകയായിരുന്നു. അതുകൊണ്ട് തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

READ NOW  അന്ന് നടിയാണ് എന്ന് കരുതി അയാൾ രാത്രിയിൽ മുറിയിൽ വന്നു എന്നെ തടവാൻ തുടങ്ങി -താൻ എന്നാടോ പെണ്ണായതു എന്ന് മമ്മൂക്ക ചോദിച്ചു.

അവളുടെ രാവുകൾ എന്ന സിനിമയാണ് സീമയ്ക്ക് വലിയൊരു കരിയർ ബ്രേക്ക് തന്നെ സമ്മാനിച്ചത്. തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി സീമ മാറുകയും ചെയ്തിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ സീമ ഐവി ശശിയുടെ മനസ്സിലും സ്വന്തമായിരിടം നേടിയിരുന്നു.

തുടർന്ന് ഇരുവരും വിവാഹിതരായത് വലിയ വാർത്തയായി മാറുകയും ചെയ്തു. ഒരു കാലത്തെ യുവാകളുടെ ഹരമായിരുന്ന നായികയായിരുന്നു സീമ . ശക്തമായ നിരവധി സ്ത്രീ കതപത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിലും സീരിയലിലും ഒക്കെ സജീവ സാന്നിധ്യമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട് സീമ. വളരെ ഓപ്പണായി സംസാരിക്കുന്ന ഒരു വ്യക്തി കൂടി ആണ് സീമ

ADVERTISEMENTS