സിനിമയിൽ നിങ്ങളുടെ സൗഹൃദത്തിന് ഒരു പ്രത്യേക ഭംഗിയാണ് – എന്താണ് അതിന്റെ കാരണം? മുകേഷ് നൽകിയ മറുപടി ഇങ്ങനെ

0

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച വ്യക്തികളാണ് മോഹൻലാലും മുകേഷും. മോഹൻലാലും മുകേഷും ഒന്നിക്കുന്ന സിനിമകളിൽ ഏതാണ്ട് തുല്യമായ പ്രാധാന്യം ലഭിക്കാറുമുണ്ട്. സിനിമകളിൽ ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട മുഹൂർത്തങ്ങൾ അത്തരം സിനിമകൾ ഉണ്ടാവുകയും ചെയ്യാറുണ്ട്.കാക്കക്കുയിൽ ,അറബിയും ഒട്ടകവും മാധവൻ നായരും തുടങ്ങി പഴയ കല ചിത്രങ്ങളായ ബോയിങ് ബോയിങ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,അത്തരത്തിൽ നിരവധി ചിത്രങ്ങൾ ഉണ്ട് അതിനുദാഹരണമായി. ഇപ്പോൾ ഒരു അവതാരകൻ മുകേഷിനോട്മോഹൻലാലിനെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങളും അതിനെ അദ്ദേഹം പറഞ്ഞു മറുപടിയും ആണ് വൈറൽ ആകുന്നത്.

താങ്കളും മോഹൻലാലും തമ്മിൽ ഒന്നിക്കുന്ന സിനിമകളിൽ മോഹൻലാലും ആയിട്ടുള്ള താങ്കളുടെ സൗഹൃദത്തിന് ഒരു പ്രത്യേക ഭംഗി ഉണ്ടാകാറുണ്ട്; അതിന് കാരണം എന്താണ് എന്നായിരുന്നു അവതാരകൻ മുകേഷിനോട് ചോദിക്കുന്നത്.

ADVERTISEMENTS
   

ആ ചോദ്യത്തിന് മുകേഷ് പറയുന്ന മറുപടി ഇങ്ങനെയാണ്; മോഹൻലാലിനെ സംബന്ധിച്ചിടത്തോളം കൂടെ നിൽക്കുന്ന ആൾക്കാർ ഇനി തന്നെ എങ്ങനെ തന്നെ ഓവർ ഷാഡോ ചെതലയം അതായതു തനിക്ക് മുകളിൽ പെർഫോം ചെയ്യുന്നത് കണ്ടാലും, അതല്ലെങ്കിൽ സ്ക്രിപ്റ്റ് വായിക്കുമ്പോൾ അത്തരത്തിൽ രംഗങ്ങളുണ്ട് അത്തരത്തിൽ കൂടെ നിൽക്കുന്ന ആളിന് കൂടുതൽ പ്രാധാന്യമുള്ള ഒരു വേഷമാണ് എന്ന് മനസ്സിലാക്കിയാലും അദ്ദേഹം അതിനെ ശ്രദ്ധിക്കാറില്ല.

 

പല സൂപ്പർസ്റ്റാറുകളും അങ്ങനെയല്ല അത്തരത്തിലുള്ള രംഗങ്ങൾ തന്നെ ഓവർടേക്ക് ചെയ്യുന്ന രംഗങ്ങൾ കൂടെ അഭിനയിക്കുന്ന ആളുകൾക്ക് ഉണ്ടെങ്കിൽ അവർ അത് അംഗീകരിക്കാറില്ല,ആ രംഗങ്ങൾ തിരക്കഥയിൽ നിന്ന് മാറ്റണമെന്ന് അവർ നിർബന്ധം പിടിക്കാറുണ്ട്.

എന്നാൽ മോഹൻലാലിനെ സംബന്ധിച്ചിടത്തോളം പുള്ളിക്ക് എഴുതിവെക്കുന്നത് പുള്ളി ചെയ്യാറുണ്ട് മറ്റൊന്നും പുള്ളി ശ്രദ്ധിക്കാറില്ല. തന്റെ കൂടെ അഭിനയിക്കുന്ന ആളിന്റെ വേഷം എന്ത് എന്തൊക്കെയാണ് ചെയ്യുന്നത് അവർക്ക് എത്രത്തോളം പ്രാധാന്യമുണ്ട് ഇതൊന്നും മോഹൻലാൽ ശ്രദ്ധിക്കാറില്ല. അതിന്റെ പ്രധാന കാരണം പുള്ളിക്ക് ആത്മവിശ്വാസം ഉണ്ട് ഇവൻ ഇനി അങ്ങനെ തന്നെ ചെയ്താലും നമ്മൾ മറ്റൊരു സ്ഥലത്ത് വേണ്ട രീതിയിൽ പെർഫോം ചെയ്തു അത് ഓക്കെയാകും എന്നുള്ള ആത്മവിശ്വാസം. ഇവിടെ എന്തെങ്കിലും ഒരു കുറവ് വന്നാൽ ഞാൻ പോയി എന്നുള്ള ഒരു ചിന്ത അദ്ദേഹത്തിനില്ല.

ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഒരു രംഗത്തിലെ എന്തെങ്കിലും ഒരു മാറ്റം വരുത്തണം അല്ലെങ്കിൽ ഇങ്ങനെ പറഞ്ഞാൽ നന്നായിരിക്കുന്നു ഞാൻ പറഞ്ഞാൽ അങ്ങനെ ചെയ്യാം അതിനെന്താ എന്നെ മോഹൻലാൽ പറയാറുള്ളൂ. അല്ലാതെ അതിനുള്ള ഈഗോ എന്നും അദ്ദേഹത്തിന് ഇല്ല. സത്യം പറഞ്ഞാൽ അദ്ദേഹത്തിന് ഈഗോ ഇല അതാണ് പ്രധാന കാരണം. മുകേഷ് പറയുന്നു. ഇതേ പോലെ തന്നെ ഉള്ള കോംബോ ആണ് മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ളത്. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടുകളിൽ മികവുറ്റ സിനിമകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.

ADVERTISEMENTS