മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ശ്രീ സത്യൻ അന്തിക്കാട്. ജീവിതഗന്ധിയായ സിനിമകളാണ് അദ്ദേഹത്തിൻറെ സംവിധാനത്തിൽ പിറന്ന മിക്ക ചിത്രങ്ങളും. ഒരു സംവിധായകൻ എന്നതിലപ്പുറം മികച്ച തിരക്കഥാകൃത്ത്, ഗാനരചയിതാവ് അങ്ങനെ നിരവധി കർമ്മ മേഖലകളിൽ അദ്ദേഹം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏകദേശം അമ്പതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് 12 ചിത്രങ്ങളിൽ ഗാനരചയിതാവായി പ്രവർത്തിച്ചിട്ടുണ്ട് ആറു ചിത്രങ്ങളിൽ തിരക്കഥാകൃത്ത് ആയിട്ടുണ്ട്. ഒരു ദേശീയ അവാർഡും 5 സംസ്ഥാന അവാർഡ് 3 ഫിലിം ഫെയർ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ തന്നെ 2019ൽ പുറത്തിറങ്ങിയ ‘ഈശ്വരൻ മാത്രം സാക്ഷി’ എന്ന പുസ്തകത്തിന് ഹ്യൂമറിനുള്ള ഉള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. അദ്ദേഹത്തിൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒന്നാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ’.
അടുത്തിടെ ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നതു. താങ്കളുടെ സിനിമ ജീവിതത്തിൽ ലൊക്കേഷനിൽ ക്ഷമയുടെ നെല്ലിപ്പലക താങ്കളെ കാണിച്ച നായികമാർ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ആര് എന്നുള്ള അവതാരകന്റെ ചോദ്യത്തിനാണ് സത്യൻ അന്തിക്കാട് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ആ ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെ. തീർച്ചയായിട്ടും അത് ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത് നായിക സംയുക്ത വർമ്മയെയാണ്. സംയുക്ത വർമ്മയുടെ ആദ്യചിത്രമായി വീണ്ടും ചില വീട്ടുകാര്യങ്ങൾ സംവിധാനം ചെയ്തത് ത്യൻ അന്തിക്കാട് ആയിരുന്നു. ആ സമയത്ത് ഒരു അനുഭവം അദ്ദേഹം അതിനുദാഹരണമായി പങ്കുവെക്കുന്നുണ്ട്.
ആ ഇടയ്ക്ക് മാതൃഭൂമിയുടെ ഗൃ ഗൃഹലക്ഷ്മി വാരികയുടെ ഒരു കവർപേജ് കാണാനിടയായി അതിൽ സംയുക്ത വർമ്മയുടെ ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്. ശ്രീ പി വി ഗംഗാധരൻ ആയിരുന്നു ആ ചിത്രത്തിൻറെ നിർമാതാവ്. അദ്ദേഹത്തിന്റെ ഭാര്യ ഷെറിൻ ചേച്ചി ആ കവർ ഫോട്ടോ കണ്ടിട്ട് തന്നോട് പറഞ്ഞു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് കറക്റ്റ് ആയിരിക്കും അല്ലേ എന്ന് . താൻ ആ ചിത്രം നോക്കിയപ്പോൾ വളരെ കറക്റ്റ് ആണ് എനിക്കും അങ്ങനെ തന്നെ തോന്നി. അങ്ങനെ താൻ സംയുക്തയെ തേടിപ്പിടിച്ച് കൊണ്ടുവന്ന് നിർബന്ധപൂർവ്വം അവരെ അഭിനയിപ്പിക്കുകയാണ്.
പുതിയ ആളാണ് . സിനിമയെ കുറിച്ച് ഒരു അറിവും ഇല്ല. ചില സീനുകൾ ഒന്നും അവർക്ക് മനസ്സിലാവുകയെയില്ല കാരണം അവർക്ക് സിനിമയെക്കുറിച്ച് യാതൊരു പരിചയമില്ലല്ലോ. അത് കൂടാതെ തങ്ങളുടെ നിർബന്ധത്തിന് വന്നതുമാണ്. ആ സമയത്ത് ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. 400 അടി ഫിലിം എടുത്ത് ക്രാങ്ക് ചെയ്തു കഴിഞ്ഞാൽ ടേക്ക് വൺ , ടേക്ക് ടു , ടേക്ക് ത്രീ ഫോർ,ടേക്ക് ഫൈവ്; 400 അടി ഫിലിം തീർന്നു. അടുത്തത് കയറ്റുകയാണ്.
സംയുക്ത പുതിയ താരം ആയതു കൊണ്ട് തന്നെ ചില രംഗങ്ങൾ ശരിയാകാത്തോണ്ട് വീണ്ടും വീണ്ടും ടേക്ക് പോവുകയാണ്. അപ്പോൾ താൻ സംയുക്ത വർമ്മയോട് പറഞ്ഞു ഈ ഫിലിം ഇത് നല്ല വില കൊടുത്തിട്ട് വാങ്ങുന്നതാണ്. അപ്പോൾ സംയുക്ത വർമ്മ പറഞ്ഞ മറുപടി നമ്മൾ പറഞ്ഞിട്ടില്ലല്ലോ പ്രൊഡ്യൂസറോടു എന്നെ തന്നെ വച്ച് അഭിനയിപ്പിക്കണമെന്ന്. അതുകൊണ്ട് എനിക്കും അറിഞ്ഞുകൂടാ. അത്ര ഇന്നസെൻറ് അയി ആണ് സംയുക്ത സംസാരിക്കുന്നത്.
പക്ഷേ അതിൻറെ രസം എന്തെന്നാൽ അത്രയും ക്വാളിറ്റി ഉള്ള മികച്ച ഒരു ആക്ടിംഗ് ടാലൻറ് പുറത്തെടുക്കാൻ വേണ്ടിയായിരുന്നു അത്രയും ടേക്ക് പോയത് എന്ന് പിന്നീട് തങ്ങൾക്ക് മനസ്സിലായി. ആ സിനിമയിലെ അഭിനയത്തിന് സംയുക്ത വർമ്മയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആണ് ലഭിച്ചത് എന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു. തങ്ങളെ ആദ്യം അല്പം ബുദ്ധിമുട്ടിചെങ്കിലും മികവുറ്റ അഭിനയ ശൈലി തന്നെ താരം പുറത്തെടുക്കുകയും ആ വർഷത്തെ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കുകയും ചെയ്തു എന്നുകൂടി സത്യൻ അന്തക്കാട് ആ സംഭവത്തെ അനുസരിച്ചുകൊണ്ട് പങ്കുവെക്കുന്നു.