മോഹൻലാലിന്റെ കരിയറിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. മണ്ണിൻറെ മണമുള്ള സാധാരണക്കാരുടെ കഥ പറയുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് സിനിമകൾ കൂടുതലും. മലയാളസിനിമയുടെ ഗുണമേന്മ ഉയർത്തിയ ചിത്രങ്ങൾ എന്ന് തന്നെ പറയേണ്ടിവരും നിഷ്കളങ്കരായ കഥാപാത്രങ്ങളും നിഷ്കളങ്കമായ കഥാ പശ്ചാത്തലം സത്യൻ അന്തിക്കാട് സിനിമകളുടെ മുഖമുദ്രയാണ്. ജീവിത ഗന്ധിയായ ചിത്രങ്ങൾ.
സന്മനസ്സുള്ളവർക്ക് സമാധാനം,നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, വരവേൽപ്പ് രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, അങ്ങനെ നിരവധി സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട് മോഹൻലാലുമായി അഭേദ്യമായ സൗഹൃദ ബന്ധമുള്ള വ്യക്തി. എന്നാൽ ഇത്രയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന തങ്ങൾക്ക് ഇടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അതിൻറെ പേരിൽ ഏകദേശം 12 വർഷത്തോളം താൻ മോഹൻലാലുമായി പിണങ്ങിയിരുന്നു എന്ന് കുറച്ചു നാൾ മുമ്പ് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ എന്തുകൊണ്ടാണ് താൻ മോഹൻലാലുമായി 12 വർഷം പിണങ്ങിയത് എന്ന് വ്യക്തമാക്കിക്കൊണ്ട് സത്യൻ അന്തിക്കാട് രംഗത്ത് വന്നിരുന്നു. അതേ പോലെതന്നെ ആ പിണക്കം മാറ്റാൻ ഉണ്ടായ സാഹചര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ…
തനിക്ക് മോഹൻലാലുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള പ്രധാന കാരണം ഗാന്ധിനഗറിന്റെ സമയത്തോ സന്മനസ്സ് ഉള്ളവർക്ക് സമാധാനം അത്തരത്തിലുള്ള അല്ലെങ്കിൽ വരവേൽപ്പ് അത്തരത്തിലുള്ള ഒരു സിനിമകളുടെ സമയത്തൊന്നും മോഹൻലാലിൻറെ ഡേറ്റ് ചോദിച്ചിട്ടല്ല അദ്ദേഹത്തിനുവേണ്ടി താൻ ഒരു സിനിമ തയ്യാറാക്കുന്നത്. താൻ ഒരു പ്രോജക്ട് പ്ലാൻ ചെയ്യുമ്പോൾ ആ സമയത്ത് മോഹൻലാൽ എത്തിയിരിക്കും. സത്യം പറഞ്ഞാൽ പിന്നീട് ലാലിൻറെ സാഹചര്യങ്ങൾ ഒക്കെ മാറി. അദ്ദേഹം മലയാള സിനിമയുടെ ഒരു അഭിവാജ്യ ഘടകമായി മാറി. അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ എത്തി എന്നുള്ളതാണ് സത്യം.
എങ്കിലും ഞാൻ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് മോഹൻലാലിനെ കിട്ടാതെയായി. എനിക്കത് വലിയ പ്രയാസമുണ്ടാക്കി. അങ്ങനെ ഞാൻ മോഹൻലാലിനെ വച്ച് ഇനി സിനിമ ചെയ്യുന്നില്ല അദ്ദേഹത്തിന് ഒഴിവാക്കിയേക്കാം എന്ന് ചിന്തിച്ചു. ഞാൻ ജയറാം ശ്രീനിവാസൻ അത്തരത്തിലുള്ള ആൾക്കാരെ കൂടുതൽ ഫോക്കസ് ചെയ്തുകൊണ്ടുള്ള കഥകൾ തയ്യാറാക്കാൻ തുടങ്ങി. ആ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആയി മാറി തലയണമന്ത്രം, സന്ദേശം,പൊന്മുട്ടയിടുന്ന താറാവ് പോലുള്ള സിനിമകൾ തയ്യാറാക്കാനായി കൂടുതൽ ശ്രദ്ധ കാണിച്ചു.
മോഹൻലാലിനെ താൻ അങ്ങനെ ശ്രദ്ധിക്കാതെയായി. പക്ഷേ 12 വർഷത്തോളം ഇത് നീണ്ടുനിന്നത് എന്നുള്ള കാര്യം താൻ പോലും ശ്രദ്ധിച്ചിരുന്നില്ല.ഒരിക്കൽ ഇന്നസെന്റ് ആണ് എന്നോട് ചോദിച്ചത് എന്തുകൊണ്ടാണ് മോഹൻലാലുമായി ഇപ്പോൾ സിനിമ ചെയ്യാത്തത് എന്ന്. അപ്പോഴാണ് ഞാനത് ആലോചിക്കുന്നത് തന്നെ. ഇത്രത്തോളം വർഷം കടന്നുപോയല്ലോ എന്ന്. പിന്നീട് പിണക്കം മാറിയപ്പോൾ ഈ വിവരം മോഹൻലാലിനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സത്യേട്ടൻ പിണങ്ങിയ കാര്യം ഞാൻ അറിഞ്ഞതേയില്ല എന്നായിരുന്നു.
ഞാനത് ശരിക്കും പിണങ്ങിയതായിരുന്നു. ആ പിണക്കം മാറിയത് മറ്റൊരു സംഭവമാണ് അത് ഇങ്ങനെയാണ്.
മോഹൻലാലിൻറെ ഡേറ്റ് ഇനി ചോദിക്കുന്നില്ല എന്ന് തീരുമാനിച്ച ലാലിനെ അങ്ങ് വിട്ടേക്കാം എന്ന് ചിന്തിച്ച് താൻ മുന്നോട്ടുപോയി. പിന്നീട് താൻ ഒരിക്കൽ മോഹൻലാലിന്റെ ഇരുവർ എന്ന സിനിമ കുടുംബത്തോടൊപ്പം കാണാൻ ഇടയായി. അതിൽ ലാലിൻറെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ ശരിക്കും ഭ്രമിച്ചുപോയി. അന്ന് ലാലുമായി മിണ്ടാതിരിക്കുന്ന കാലമാണ്. സ്ഥിരമായി ഫോൺ വിളിച്ചുകൊണ്ടിരുന്ന ഞങ്ങൾ വർഷങ്ങളായിട്ട് ഫോൺ വിളിക്കാതിരിക്കുന്ന ഒരു കാലമാണ്. എനിക്കിപ്പോൾ തന്നെ മോഹൻലാലിനെ വിളിക്കണം മോഹൻലാൽ ഗോവയിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ആയി ബന്ധപ്പെട്ട അവിടെയാണ്. അവിടെവെച്ച് തന്നെ ഒരു എസ് ടി ഡി ബൂത്തിൽ കയറി ഫോൺ ചെയ്യാൻ ഒരുങ്ങിയപ്പോൾ തന്നെ ഭാര്യ പറഞ്ഞു നമുക്ക് വീട്ടിൽ പോയി വേണമെങ്കിലും ഫോൺ ചെയ്യാം എന്ന്. പക്ഷേ എനിക്ക് വീട്ടിൽപോയി ഫോൺ ചെയ്യാനുള്ള ക്ഷമ ഇല്ലായിരുന്നു.
ഞാൻ അപ്പോൾ തന്നെ ശ്രീനിവാസനെ ഫോൺ ചെയ്തു. ലാൽ എവിടെയുണ്ടെന്ന് തിരക്കി. അപ്പോൾ ശ്രീനിവാസൻ പറഞ്ഞു അടുത്ത മുറിയിൽ ഉണ്ടെന്ന്. അപ്പോൾ എനിക്ക് ലാലിനോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ശ്രീനിവാസൻ പറഞ്ഞു ഞാൻ പോയി വിളിച്ചുകൊണ്ടുവരാം. ഇനി ഉറങ്ങി കാണുമോ എന്ന് ആശങ്കപ്പെട്ടപ്പോൾ ശ്രീനിവാസൻ പറഞ്ഞു ഉറങ്ങുകയാണെങ്കിൽ ഉണർത്തി ഞാൻ വിളിച്ചുകൊണ്ടു വരാമെന്ന്.
അങ്ങനെ മോഹൻലാലിനെ ഫോണിൽ കിട്ടി. ഫോൺ കിട്ടിയപ്പോൾ തന്നെ ആ സിനിമ കണ്ടിട്ടുള്ള തന്റെ സ്നേഹവും അഭിനന്ദനവും എല്ലാം താൻ അറിയിച്ചു. അതോടെയാണ് ആ മഞ്ഞുരുകുന്നത് . അങ്ങനെ വിളിച്ച് ആ സിനിമയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ അത് ലാലിന് വലിയ സന്തോഷമായി എന്ന് പിന്നീട് പലരുംപറഞ്ഞറിഞ്ഞു . താൻ കുറെ കാലമായി വിളിക്കാതിരിക്കുകയല്ലേ. മോഹൻലാലിന്റെ ആ ഇരുവർ എന്ന സിനിമ കണ്ടുകഴിഞ്ഞാൽ നമുക്ക് അദ്ദേഹത്തിനെ വിളിക്കാതിരിക്കാൻ പറ്റില്ല അത്രയധികം നമ്മളെ മോഹിപ്പിച്ച സിനിമയാണത്.
മോഹൻലാലുമായി ഉടനെ പുതിയ സിനിമകൾ ഉണ്ടാകും എന്നും സത്യൻ അന്തിക്കാട് പറയുന്നുണ്ട്. പുതിയ പല ചിത്രങ്ങളുടെയും ചർച്ചകളിലാണ് തങ്ങൾ ഇരുവരും എന്ന് അദ്ദേഹം പറയുന്നുണ്ട്.