Advertisement
Home MOVIES Malayalam അദ്ദേഹം അങ്ങനെ ഇടപെട്ടത് വല്ലാതെ വേദനിപ്പിച്ചു- മുകേഷിനെതിരെ സരിത നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

അദ്ദേഹം അങ്ങനെ ഇടപെട്ടത് വല്ലാതെ വേദനിപ്പിച്ചു- മുകേഷിനെതിരെ സരിത നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

4080

മുകേഷ് സരിത കൂട്ടുകെട്ട് ഒരുകാലത്ത് വളരെയധികം ശ്രദ്ധ വേണ്ടായിരുന്നു വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത ഈ ഒരു കെമിസ്ട്രി സ്വകാര്യജീവിതത്തിലും ശ്രദ്ധ നേടി. മുകേഷും സരിതയും പ്രണയിച്ച ജീവിതത്തിൽ ഒരുമിച്ചപ്പോൾ അത് പ്രേക്ഷകർക്കും വലിയ സന്തോഷം നിറയ്ക്കുന്ന ഒരു കാര്യമായിരുന്നു എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇവരുടെ ജീവിതം വേർപിരിയലിൽ എത്തി. രണ്ട് ആൺമക്കളാണ് ഇവർക്ക് ഉള്ളത് ഇപ്പോൾ മുകേഷുമായി വേർപിരിയാൻ ഉണ്ടായ ചില കാരണങ്ങളെ കുറിച്ച് ഭാര്യയായ സരിത തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ..

മുകേഷിന്റെ സ്വഭാവത്തെക്കുറിച്ച് താൻ ശ്രദ്ധിച്ചു തുടങ്ങിയത് താൻ അവസാനം അഭിനയിച്ച രണ്ട് ചിത്രങ്ങൾക്ക് സ്റ്റേറ്റ് അവാർഡും ഒപ്പം 10 -15 അവാർഡ്സ് ഫിലിം ഫെയർ അവാർഡ് തുടങ്ങിയവർ കിട്ടി തുടങ്ങിയപ്പോഴാണ്. രണ്ട് വ്യത്യസ്ത ഭാഷകളിലാണ്. എനിക്ക് എന്റെ ഭർത്താവിന്റെ ഒപ്പം അഭിമാനത്തോടെ പോയി അവാർഡ് വാങ്ങണം എന്നായിരുന്നു ആഗ്രഹം. ഏതൊരു ഭാര്യയുടെയും ആഗ്രഹമായിരുന്നു അത്.. ഞാനത് പറഞ്ഞപ്പോൾ നിനക്കല്ലേ അവാർഡ് വന്നിരിക്കുന്നത് എനിക്ക് അല്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ തന്നെ എനിക്ക് ഒരു 8 -9 അവാർഡ് വന്നു എന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞിട്ടേയില്ല. കാരണം ഞങ്ങൾക്കിടയിൽ ഒരു ഈഗോ ക്ലാഷ് ഉണ്ടാവണ്ട എന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ഒരു അവസരം പോലും ഞാൻ കൊടുത്തിട്ടില്ല.

READ NOW  മമ്മൂട്ടി ദുൽഖറിനെ കണ്ടുവേണം അഭിനയം പഠിക്കാൻ: ഫഹദും ദുൽഖരും മലയാള സിനിമയ്ക്ക് കിട്ടിയ പുണ്യങ്ങൾ- ശാന്തിവിള ദിനേശ്.

ADVERTISEMENTS

ഒരു വലിയ കഥാപാത്രം വന്നാൽ പോലും അദ്ദേഹത്തോട് എങ്ങനെ പറയും പുള്ളി അത് എങ്ങനെ എടുക്കും എന്നൊക്കെയാണ് ഞാൻ ചിന്തിച്ചിരുന്നത്. കക്ഷി ഉയരങ്ങളിൽ എത്തട്ടെ എന്നിട്ട് നോക്കാം എന്നൊക്കെ പറഞ്ഞിട്ട് ഞാൻ പുള്ളിക്ക് ഈഗോ വരാനുള്ള അവസരം കൊടുത്തിട്ടില്ല.

ഞാൻ മിസ്സിസ് മുകേഷ് ആയി മാത്രമായിരുന്നു ജീവിച്ചിരുന്നത്. മദ്രാസിൽ നല്ല സ്ഥലതൊക്കെ 12 ഗ്രൗണ്ട് ഉള്ളത് ഇപ്പോൾ കുറെ കോടികളാണ് അതിന്റെ വില അതൊക്കെ കൊടുത്തിട്ടാണ് ഞാൻ ഒരു ചെറിയ അപ്പാർട്ട്മെന്റ് അങ്ങേർക്ക് പേര് ആഡ് ചെയ്യാൻ വേണ്ടിയിട്ട് വാങ്ങിയത്. പുതിയ വണ്ടികൾ ഒക്കെ വരുമ്പോൾ സർപ്രൈസ് ആയി എപ്പോഴും ഞാൻ അത് വാങ്ങി കൊടുക്കുമായിരുന്നു.

അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയായിരുന്നു ഞാൻ ജീവിച്ചിരുന്നത്. മാർക്കറ്റിൽ ഏത് പുതിയ വണ്ടി ഇറങ്ങിയാലും അതിൽ ആദ്യത്തേത് നമ്മുടേത് ആയിരിക്കും. ജീവിതം മുഴുവൻ ഞാൻ അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒരു 6 വർഷം കഴിഞ്ഞ് പിള്ളേരൊക്കെ കുറച്ചു വലുതായ സമയം എനിക്ക് ഓഫർ ഒക്കെ വരാൻ തുടങ്ങി. അങ്ങനെ ഒരു ഓഫർ വന്നപ്പോൾ അദ്ദേഹം സംവിധായകന്റെ അടുത്ത് ചെന്ന് ഇടപെട്ടു. അവളെ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞു. അതെനിക്ക് വലിയ വിഷമമായി എന്നും സരിത പറയുന്നു.

READ NOW  സ്ത്രീകളോട് സെ$,ക്സ് ചോദിക്കുന്നത് പുരോഗമനമാണ് എന്ന് പറയുന്ന പുരുഷനോട് പാർവതിക്ക് പറയാനുള്ളത് ഇതാണ്

വിവാഹ മോചന സമയത്ത് കേസ് ഒക്കെ വന്നപ്പോള്‍ അയാള്‍ പറഞ്ഞത് നിനക്ക് ഇവിടെ ജയിക്കാന്‍ പറ്റില്ല ജഡ്ജിമാരും പോലീസും രാഷ്ട്രീയക്കാരുമെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ് നിനക്ക് ഇവിടെ കേസ് നടത്തി ജയിക്കാന്‍ പറ്റില്ല എന്നാണ്.

ADVERTISEMENTS