മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതനായിട്ടുള്ള ഒരു വ്യക്തിയാണ് സന്തോഷ് ജോർജു കുളങ്ങര. ഏഷ്യാനെറ്റിൽ ഒരുകാലത്ത് സംപ്രേക്ഷണം ചെയ്തിരുന്ന സഞ്ചാരം എന്ന പരിപാടി അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ മറക്കാൻ ഇടയില്ല. ഈ പരിപാടിയിലൂടെയാണ് സന്തോഷ് ജോർജ് കുളങ്ങരയെ ആദ്യമായി പ്രേക്ഷകർ മനസ്സിലാക്കുന്നത്.
പിന്നീട് സഫാരി ചാനൽ എന്ന് പേരില്‍ സ്വന്തമായി ഒരു ചാനൽ തന്നെ തുടങ്ങുകയും അതിലൂടെ തന്റെ യാത്രകളും വിശേഷങ്ങളും മറ്റു വ്യത്യസ്തങ്ങളായ നിരവധി പരുപാടികളും പ്രേക്ഷകർക്കും മുൻപിലേക്ക് എത്തിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചെറിയ ഒരു അഭിമുഖത്തിനു പോലും ആരാധകർ നിരവധിയാണ്. എല്ലാ അഭിമുഖങ്ങളും വൈരല്വുകയും ചെയ്യും.
ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ എത്തി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ന് യൂട്യൂബിൽ നിരവധി യാത്ര വ്ലോഗർമാർ ഉണ്ട്. നിരവധി യാത്രകൾ ചെയ്യുന്നവരാണ് അവരിൽ പലരും. എന്നാൽ അവർക്കൊക്കെ മുൻപേ തന്നെ ഒരു വ്ലോഗർ എന്ന് വിളിക്കാവുന്ന ആളാണ് സന്തോഷ് ജോർജ് കുളങ്ങര.
പുതിയ വ്ലോഗർമാരെ ഒക്കെ ഇഷ്ടമാണോ എന്നാണ് അവതാരകൻ ചോദിക്കുന്നത്. ഒപ്പം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വ്ലോഗറുടെ പേര് പറയാനും പറയുന്നുണ്ട്. അതിനു സന്തോഷ് ജോർജ് കുളങ്ങര പറയുന്ന മറുപടി താൻ പലരുടെയും പരിപാടികൾ കാണാറുണ്ട് എന്നാണ്. എപ്പോഴും കാണുന്നുണ്ട് എന്നല്ല എന്നാൽ കാണാറുണ്ട്, നിരീക്ഷിക്കാറുണ്ട്.
കാരണം ഇവരുടെ വീക്ഷണങ്ങൾ എങ്ങനെയാണ്, ഇവർ എങ്ങനെയാണ് ഇതിനെ കാണുന്നത് ഇതിനെ എങ്ങനെയാണ് ജനം ഇവരെ കാണുന്നത് ഇതൊക്കെ നമ്മൾ അറിയണമല്ലോ. അതുകൊണ്ട് തന്നെ താൻ പലരുടെയും വീഡിയോസ് കാണാറുണ്ട്. നമ്മളും അപ്ഡേറ്റഡ് ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.
സുജിത്ത് ഭക്തന്റെ പരിപാടികൾ കാണാറുണ്ട് അതുപോലെ മല്ലു ട്രാവലർ എന്നു പറഞ്ഞ ഒരു പയ്യൻ ഉണ്ട്. അദ്ദേഹത്തിന്റെ പരിപാടികൾ കാണാറുണ്ട് അദ്ദേഹം സഫാരിയിലൊക്കെ വന്ന് യാത്രാനുഭവങ്ങൾ പങ്കുവെച്ചിട്ടുള്ളതാണ്. അതുപോലെ അഷറഫ് എക്സൽ എന്ന വ്ലോഗർ. പിന്നെ പെൺകുട്ടികൾ നിരവധി പേർ യാത്ര ചെയ്യാറുണ്ട്.
ഒറ്റയ്ക്ക് ഹിമാലയത്തിലേക്ക് സൈക്കിളിൽ പോയവരൊക്കെയുണ്ട്. ഇവരെയൊക്കെ നമ്മള് സഫാരിയിൽ ഇൻട്രൊഡ്യൂസ് ചെയ്യുകയും ചെയ്യാറുണ്ട്. സഫാരിയിൽ അങ്ങനെയൊരു പരിപാടിയുണ്ട്. പറ്റുന്ന പുതിയ പിള്ളേരെ ഒക്കെ കൊണ്ടുവരാറുണ്ട് എന്നാണ് ശ്രീ സന്തോഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.