ലോക സഞ്ചാരി എന്ന നിലയിൽ മലയാളിയുടെ ഹൃദയത്തെ കീഴടക്കിയ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. മലയാളികളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച മനുഷ്യൻ, അദ്ദേഹത്തിൻറെ യാത്രാവിവരണ പരമ്പരയായ സഞ്ചാരം ഏഷ്യാനെറ്റ്ലൂടെ ചെറുപ്പകാലം മുതൽ കണ്ടു തുടങ്ങിയ നിരവധി പേരാണ് ഇന്ന് വലിയ ട്രാവൽ വ്‌ളോഗേസായി മുന്നിൽ നിൽക്കുന്നത്. എല്ലാവരും അവരുടെ ഗോഡ് ഫാദറായി കാണുന്നത് അദ്ദേഹത്തെ തന്നെയാണ്. ഒരു വ്യക്തി തൻറെ പാഷന്റെ പിറകെ അതിശക്തമായ അർപ്പണ ബോധത്തോടെ മുന്നോട്ട് പോയാൽ അയാൾക്ക് വിജയം നേടാൻ ആകും എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ലോക യാത്രകൾ പോലെ തന്നെ അദ്ദേഹത്തിൻറെ അഭിമുഖങ്ങളും പ്രസംഗങ്ങളും എല്ലാം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു തരത്തിൽ പറഞ്ഞാൽ വിമർശകർ ഇല്ലാത്ത കേരളത്തിലെ ഒരു വ്യക്തി എന്ന നിലയിൽ കീർത്തി കെട്ട ആളാണ് ശ്രീ സന്തോഷ്കുളങ്ങര.
സാമൂഹ്യമായ കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ അതിശക്തമായി തുറന്നുപറയുന്ന ഒരു രീതിയാണ് അദ്ദേഹത്തിനുള്ളത്. മിക്ക കാര്യങ്ങളെയും വിമർശനാത്മകമായി കാണുന്ന അദ്ദേഹം നമ്മുടെ നാട്ടിലെ പലതരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളെയും ടൂറിസം രംഗത്തെ മെല്ലെ പോക്കിനെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും ഒക്കെ അതിരൂക്ഷമായി വിമർശിക്കാറുണ്ട്.
അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നാണ് ഒരു പക്ഷേ മലയാളത്തിലെ ആദ്യത്തെ തന്നെ വിദ്യാർത്ഥികൾക്ക് ആയിട്ടുള്ള വിദ്യാഭ്യാസ മാഗസിനായ ലേബർ ഇന്ത്യ പുറത്തിറങ്ങിയത്. ഇന്ന് അദ്ദേഹമാണ് അത് നോക്കി നടത്തുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ച് അദ്ദേഹം കൃത്യമായി വാചാലനാകുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ദീർഘകാലമായി സംസാരിക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് ഒരു സ്കൂളിൽ വിദ്യാർത്ഥികളുമായി നടത്തിയ ഒരു ചർച്ചക്ക് ഇടയിൽ ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ആ വിദ്യാർത്ഥിയുടെ ചോദ്യം ഇങ്ങനെയായിരുന്നു; ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ നമ്മുടെ കേരളത്തിലെ വിജയ് ശതമാനം 99% ആയിരുന്നു. അപ്പോൾ ഇത് കാണിക്കുന്നത് നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ഏറ്റവും ബെസ്റ്റ് ആണെന്നാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം.
അതിനു വളരെ രസകരമായി വളരെ ചുരുക്കത്തിൽ മികച്ച ഒരു മറുപടി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞുവെക്കുന്നുണ്ട് അതിങ്ങനെയാണ്.
ഒളിമ്പിക്സ് മത്സരത്തിൽ ഓടുന്നവർക്ക് എല്ലാം സ്വർണ മെഡൽ കൊടുക്കാൻ തീരുമാനിച്ചാൽ എന്തായിരിക്കും അവസ്ഥ. അത്രേം പറഞ്ഞപ്പോൾ തന്നെ സദസ്സിൽ വലിയ കയ്യടിയാണ് ഉയർന്നത്. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്
സത്യത്തിൽ അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. ഉയർന്ന വിജയശതമാനം കാണിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസത്തിൽ നിലവാരമില്ലാത്ത കുട്ടികളെ പോലും വലിയ മാർക്കുകൾ കൊടുത്തു വിജയിപ്പിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ പിന്തുടർന്ന് പോകുന്നത്. ഒരു സംസ്ഥാനത്തിലെ sslc പരീക്ഷ എഴുതുന്ന 99 ശതമാനം വിദ്യാർഥികളും മികച്ചവരാണ് എന്ന് വരുക അസാധ്യമായ ഒരു കാര്യമാണ്.
അത് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ പ്രശസ്തിയും ഭരണ മികവും എടുത്തുകാണിക്കുന്നതിനു വേണ്ടി നടത്തിവരുന്ന ചില രീതികളാണ് എന്നുള്ളത് പറയാതെ വയ്യണ്. വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ഉയർത്തി കാട്ടുന്നതിന് പകരം മികച്ച വിദ്യാഭ്യാസം നൽകി അവരെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുക എന്നുള്ളതാണ് വേണ്ടത് എന്നും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. നമ്മളുടെ കരിക്കുലം ഒക്കെ പുതുക്കേണ്ട കാലം എന്നെ കഴിഞ്ഞുവെന്ന് പല വിദേശ രാജ്യങ്ങളിലെയും കരിക്കുലത്തിന്റെ രീതികളും നിലവാരവും വിദ്യാർത്ഥികളുടെ നിലവാരവും ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു വെക്കുന്ന നിരവധി വീഡിയോകൾ ശ്രീ സന്തോഷ് ജോർജിന്റെ വൈറൽ ആയിട്ടുണ്ട്.
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം എന്നും, നെല്ലും പതിരും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലേക്ക് വിദ്യാഭ്യാസം മാറുന്നു എന്നും, ശരിയായ ഉത്തരം ആണ് അദ്ദേഹം പറഞ്ഞത് ചിന്തിക്കാൻ കഴിവുള്ളവർക്ക് പിടികിട്ടിയെന്നും ഒക്കെയാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. കഷ്ടപ്പെട്ട് പഠിക്കുന്നവരും പഠിക്കാത്തവരും തുല്യമായി, ഇത് ചതിയാണ് എന്ന് മറ്റൊരാൾ കുറിക്കുന്നു. ഇങ്ങനെ വിജയിപ്പിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്. വരുന്ന തലമുറ കഴിവുകേടിന്റെ നെറുകയിൽ കയറിയിരുന്നു ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ജനതയായി മാറിയിരിക്കുന്നു എന്നും പലരും അഭിപ്രായം പറയുന്നുണ്ട്.