മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ മലയാള ചാനലുകളിൽ ഒന്നാണ് സഫാരി ടിവി. ലോക യാത്രികനായ സന്തോഷ് ജോർജുകുളങ്ങര തുടങ്ങിയ ഒരു ഇൻഫോടൈന്മെന്റ് ചാനൽ ആണ് സഫാരി ടിവി . വളരെ വ്യത്യസ്തമായ ഒരു തരത്തിൽ പറഞ്ഞാൽ മലയാളത്തിലെ തന്നെ ആദ്യത്തെ ഇൻഫോർടൈമെന്റ് ചാനലിൽ കൂടിയാണ് സഫാരി ടിവി. സഫാരി ടിവിക്ക് ഒരു വ്യത്യസ്തമായ പ്രേക്ഷകർ ഉണ്ട് . പരസ്യങ്ങൾ ഒന്നും ഉൾപ്പെടുത്താതെ പൂർണമായും പരസ്യ രഹിത ചാനൽ ആയി മുന്നോട്ടു പോകുന്ന ഒരു ചാനലാണ് സഫാരി ടിവി. എങ്ങനെയാണ് പരസ്യങ്ങൾ ഇല്ലാതെ ഒരു ടെലിവിഷൻ ചാനലിൽ നടത്തിക്കൊണ്ടുപോകുന്നതെന്ന് പലപ്പോഴും സഫാരി ചാനലിലെ ഉടമസ്ഥയായ സന്തോഷ് ജോർജ് കുളങ്ങരയോട് മറ്റു പല ചാനൽ മുതലാളിമാരും ചോദിച്ചിട്ടുണ്ട് . ഇപ്പോൾ സഫാരി ടിവി അടച്ചുപൂട്ടാൻ പോകുന്നു എന്ന തരത്തിൽ കുറച്ചു ദിവസങ്ങളായി വാർത്തകൾ ചില ഓൺലൈൻ ചാനലുകളിൽ വന്നിരുന്നു. അതിനെക്കുറിച്ച് തനിക്കും തൻറെ ചാനൽ ഓഫീസിലേക്കും നിരന്തരം കോളുകൾ വരുന്നുണ്ടെന്നു എങ്ങനെയാണു അങ്ങനെ ഒരു വാർത്ത ഉണ്ടായതെന്നും അതിന്റെ സത്യം എന്താണെന്നും ആ വാർത്തയെക്കുറിച്ച് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സഫാരി ടിവിയുടെ ഫൗണ്ടർ ആയ ശ്രീ സന്തോഷ് ജോർജ് കുളങ്ങര.
അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്. തനിക്കും തന്റെ ഓഫീസിലേക്കും നിരവധി ആൾക്കാർ കുറച്ചു ദിവസങ്ങളായി വിളിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സഫാരി ചാനൽ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത് പലരും അത്ഭുതത്തോടെയും ചിലർ അതിശയത്തോടെയും നിരാശയുടെയും കോപത്തോടെയുമൊക്കെയാണ് പലരും ചോദിക്കുന്നത്.
സഫാരി ചാനൽ നിർത്താൻ പോവുകയാണ് എന്ന് ഏതൊക്കെയോ സോഷ്യൽ മീഡിയയിലെ ചില ചാനലുകളും ചില യൂട്യൂബ് ചാനലിലുകളുമൊക്കെ താൻ എന്താണ് പറഞ്ഞതെന്ന്ന്നോ തൻ്റെ ആ അഭിമുഖം എന്താണെന്നോ കൃത്യമായി മനസ്സിലാക്കാതെ അല്ലെങ്കിലും മനസ്സിലായിട്ടും ഇങ്ങനെയൊരു തലക്കെട്ട് കൊടുത്താൽ ആണ് ഇങ്ങനെ ഒരു വാർത്ത എഴുതിയാലാണ് റീച്ച് കൂടുതൽ കിട്ടുമെന്ന് മനസ്സിലാക്കി ചില കുബുദ്ധികൾ പ്രചരിപ്പിച്ച കാര്യമാണത്.
സത്യത്തിൽ അദ്ദേഹം അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് അദ്ദേഹം കുറച്ചുകൂടി വ്യക്തമാക്കുന്നുണ്ട്. തൻറെ ചാനലായ സഫാരി എപ്പോഴും പുതിയ ടെക്നോളജിക്ക് പിന്നാലെ പോകാൻ ആഗ്രഹിക്കുന്ന അതിനു പിന്നാലെ പോകുന്ന ഒരു ചാനലാണ്അതിനായി പുതിയ കണ്ടെന്റ് വേണം പുതിയ ദൃശ്യ മികവ് വേണം പുതിയ ദൃശ്യം മികവ് സമ്മാനിക്കണമെങ്കിൽ പഴയ അനലോഗ് സിഗ്നലുകളിൽ നിന്നും മാറി പുതിയ തരത്തിലുള്ള ഹൈ ഡെഫിനിഷൻ സിഗ്നലുകൾ സമ്മാനിക്കുന്ന ടെക്നോളജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടത് അനിവാര്യമാണ്.
ഇപ്പോൾ മിക്കവരുടെയും വീട്ടിലെ ടെലിവിഷൻ പോലും സ്മാർട്ട് ടിവി ആയി മാറിയിരിക്കുന്ന കാലമാണ്അതിൽ ഹൈ എന്‍ഷനിലും ഫോർകെയിലുമൊക്കെ കാഴ്ചകൾ കാണാൻ ആൾക്കാർക്ക് കഴിയണം. അതിന് ഏറ്റവും മികച്ച കൺടെന്റ് എന്നുള്ളത് സഫാരിയിൽ സംരക്ഷണം ചെയ്യുന്ന യാത്രാവിവരണങ്ങളും അഭിമുഖങ്ങളും മറ്റുമാണ്അ. തൊക്കെ ഫോർ കെയിലെങ്കിലും കാണാൻ കഴിയുന്ന രീതിയിലേക്ക് വളരണമെങ്കിൽ ഇന്ന് നിലനിൽക്കുന്ന ഭൂമിയിൽ നിന്ന് സാറ്റലൈറ്റിലേക്കും അവിടെ നിന്നും ആകാശത്തിലൂടെ പോസ്റ്റിലേക്ക് പോകുന്ന കേബിളുകളിലേക്കും മറ്റും കിട്ടുന്ന സാധാരണ സിഗ്നലുകളിൽ നിന്ന് മാറി ഹൈ ഡെഫിനിഷൻ സിഗ്നലുകളിലേക്ക് എത്തണം.
ഇന്ന് ആൾക്കാർ ടെലിവിഷൻ പരിപാടികൾ കാണുന്നത് സ്മാർട്ട് ടിവികളിലൂടെയും മൊബൈൽ ഫോണുകളുടെയും ഒക്കെയാണ്അതേപോലെ നമ്മുടെ ചെറുപ്പക്കരിൽ വലിയൊരു ശതമാനം ഇത്തരം പ്രോഗ്രാമുകൾ കാണുന്നത് മൊബൈൽ ഫോണുകളിലൂടെ ആണ്ഈ മാറിയ സാഹചര്യത്തിൽ ഏറ്റവും പുതിയ ഏറ്റവും അഡ്വാൻസ്ഡ് ആയ ടെക്നോളജികൾ ഉൾക്കൊണ്ടുകൊണ്ട് സഫാരി ടിവി പുതിയ തലത്തിലേക്ക് മാറും. പഴമയിൽ നിന്നും പുതിയതിലേക്ക് മാറുകയാണ് എന്നാണ് താൻ എന്ന് പറഞ്ഞതിന്റെ അർത്ഥം.
പഴയതെല്ലാം നിർത്താൻ പോവുകയാണ് എന്ന് പറഞ്ഞാൽ പഴയ കാലഘട്ടത്തിലെ പോരായ്മകൾ പഴയ സാങ്കേതികവിദ്യകൾ എല്ലാം മാറ്റി പുതിയ കാലഘട്ടത്തിലേക്ക് നമ്മൾ കടക്കാൻ പോകുന്നു. അതിനുവേണ്ടി തങ്ങളുടെ മരങ്ങാട്ടു പള്ളിയിലെ സെൻട്രൽ സ്റ്റുഡിയോയിൽ ഏറ്റവും അത്യാധുനികമായ സ്റ്റുഡിയോ സംവിധാനങ്ങൾ എത്രയോ കാലങ്ങൾക്ക് മുമ്പേ ഒരുങ്ങി കാത്തിരിക്കുകയാണ്. ഇതൊന്നുമറിയാതെ ഓരോ വിവരദോഷികൾ പറഞ്ഞുണ്ടാക്കിയ ഒരു വ്യാജവാർത്ത വിശ്വസിച്ചു സഫാരി ടിവി നാളെ അടച്ചുപൂട്ടാൻ പോവുകയാണ് എന്ന് ആരും ചിന്തിക്കേണ്ട ആവശ്യമില്ല. ആരും ആശങ്കപ്പെടേണ്ട യാതൊരു ആവശ്യമില്ല. എനിക്ക് ശേഷവും ഇത് നടത്തിക്കൊണ്ടു പോകാനുള്ള ആളുകളും സംവിധാനങ്ങളും
അടുത്ത തലമുറയും എല്ലാം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ യാതൊരു ആശങ്കകളുമില്ലാതെ സഫാരി ടിവിയുടെ പരിപാടികൾ കാണാനായി മൊബൈൽ ഫോണും വീട്ടിലെ സംവിധാനങ്ങളൊക്കെ ഒരുക്കി കാത്തിരിക്കാൻ അദ്ദേഹം തന്റെ പ്രേക്ഷകരോട് ആവശ്യപ്പെടുന്നു.