മലയാളികൾക്കിടയിൽ വളരെയധികം സ്വാധീനമുള്ള ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. വിദ്യാഭ്യാസ മേഖലയിൽ അടക്കം അദ്ദേഹം നൽകിയിരിക്കുന്ന സംഭാവനകൾ ചെറുതല്ല. എന്നും യാത്രകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം യാത്രകൾക്കൊപ്പം തന്നെ പലതരത്തിലുള്ള യാത്ര വിവരണങ്ങളും ആളുകൾക്കിടയിലേക്ക് എത്തിക്കാറുണ്ട്.
സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ രീതിയിലുള്ള അഭിപ്രായങ്ങൾ അദ്ദേഹത്തിനുണ്ട്. അത്തരത്തിൽ അടുത്ത സമയത്ത് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മതമെന്നു പറയുന്നത് വെറും പൊട്ടത്തരമാണ് എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്.
തന്റെ അച്ഛൻ തുടങ്ങിയ സ്കൂളിൽ താൻ അങ്ങനെ പോകാറ് പോലുമില്ല വല്ലപ്പോഴും ഒരു ആനിവേഴ്സറിക്ക് പോയി പ്രസംഗിക്കുക മാത്രമാണ് ആ സ്കൂളുമായി ഉള്ള ബന്ധം. ഒരു സ്കൂൾ തുടങ്ങുന്ന വ്യക്തിക്ക് 5000 കുട്ടികളെ പ്രചോദിപ്പിക്കാൻ സാധിക്കും. പക്ഷേ തന്റെ ലക്ഷ്യം എന്നത് മൂന്നര കോടി ആളുകളെ എങ്ങനെ പ്രചോദിപ്പിക്കാം എന്നതാണ്. അതിന് മീഡിയ തന്നെ വേണം. അതുകൊണ്ടാണ് താൻ മീഡിയയിൽ തന്നെ ഉറച്ചു നിൽക്കുന്നത്. എ ഐയുടെ വളർച്ച എന്നത് മനുഷ്യനെക്കാളും ഉയരത്തിൽ ആകും എന്നാണ് ഇപ്പോൾ പറയുന്നത്. അതൊരു ഫിക്ഷന്‍ അല്ല അത് അതിനെല്ലാം ഉപരി റോബർട്ടിക് സംവിധാനമായി മാറുകയാണ്.
അങ്ങനെയാകുമ്പോൾ എന്തായിരിക്കും മതത്തെ കുറിച്ചുള്ള പലരുടെയും ചിന്ത. ആ സാഹചര്യത്തിൽ ആയിരിക്കും പലരും യുക്തിയെക്കുറിച്ച് ചിന്തിക്കാൻ പോകുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണ് എന്നാണ് നമ്മൾ പറയുന്നത് എന്നാൽ ആ മനുഷ്യൻ തന്നെ മനുഷ്യനെക്കാൾ വലിയ ഒന്നിനെ സൃഷ്ടിക്കുന്നു എന്ന് പറയുമ്പോൾ തീർച്ചയായും അവിടെ യുക്തി ചോദ്യം ചെയ്യപ്പെടും. ആ സാഹചര്യത്തിൽ മതമെന്തെന്ന് ആളുകൾ മനസ്സിലാക്കും. നമ്മള്‍ ഇപ്പോളും അന്തവിശ്വാസത്തിന്റെ കിണറ്റില്‍ കിടക്കുകയാണ്. ശാസ്ത്രം ഇത്രയും വളര്‍ന്നു എന്ന് പറയുമ്പോള്‍ പകുതിയിലേറെ പേര്‍ക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല.
മതം എന്നു പറയുന്നത് ഒരിക്കലും ആത്മീയതയല്ല. ആത്മീയത എന്ന് പറയുന്നത് മറ്റൊരു തലമാണ് അത് മതമായി ഒരിക്കലും നമുക്ക് കണക്കാക്കാൻ പോലും സാധിക്കില്ല. എന്താണ് അത്മീയത് അത് നമ്മള്‍ക്ക് കരുത്തു കിട്ടാനായി നമ്മള്‍ തന്നെ നടപ്പാക്കുന്ന ചില കാര്യങ്ങളാണ് എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ മതമൊന്നുമല്ല എന്ന് മനുഷ്യൻ മനസ്സിലാക്കുന്ന ഒരു കാലം വരാനിരിക്കുന്നു എന്നും അതിന് അധികകാലം ഇല്ല എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്..