ആടുജീവിതം സിനിമ കണ്ട സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകൾ കേട്ടോ

78949

മലയാളസിനിമയിൽ തന്നെ ഒരു വലിയ മാറ്റം കൊണ്ടുവന്ന ചിത്രമാണ് ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം. ബ്ലെസ്സിയുടെ വർഷങ്ങളായുള്ള വലിയൊരു സ്വപ്നവും കാത്തിരിപ്പും ആയിരുന്നു ഈ ചിത്രം.. വളരെ പെട്ടെന്ന് തന്നെ ഈ ചിത്ര പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുക്കുകയും ചെയ്തു. വളരെ കുറച്ചുദിവസം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ചിത്രം കടന്നിരിക്കുകയാണ്. മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന നജീബിന്റെ ജീവിതകഥ ഓരോരുത്തരിലേക്കും മികച്ച രീതിയിൽ എത്തിക്കുവാൻ സംവിധായകന് സാധിച്ചു.

ഈ ഒരു സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ബ്ലെസ്സി ചിലവാക്കിയത് തന്റെ ജീവിതത്തിലെ പതിനാറു വര്‍ഷങ്ങള്‍ ആണ് എന്നുള്ളതും അവിശ്വസനീയമായ ഒരു കാര്യമാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ലോകമെമ്പാടുമുള്ള ആളുകള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഇപ്പോള്‍ ആട് ജീവിതത്തെ കുറിച്ച്  ഇപ്പോള്‍ ആട് ജീവിതത്തെ കുറിച്ചും ലോക പ്രശസ്ത സഞ്ചാരിയും ചിന്തകനും ആയ സന്തോഷ് ജോർജ് കുളങ്ങര പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

ഒരു ഫുൾ ലെങ്ത് ചിത്രം താൻ തീയറ്ററിൽ പോയി കണ്ടിട്ട് പത്തുവർഷമായി എന്നാണ് ഇദ്ദേഹം പറയുന്നത്. തന്റെ പത്തുവർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല എന്നും പൊതുവേ വിമർശനാത്മകമായ രീതിയിൽ എന്ത് കാര്യത്തിനെയും സമീപിക്കുന്ന വ്യക്തിയാണ് താനെന്നും ആണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്.

ഒരു സിനിമ കാണുകയാണെങ്കിൽ അതിനെ വളരെ സസൂക്ഷ്മം വിമര്‍ശന്തമാകമായി താനെ താന്‍ നിരീക്ഷിക്കാറുണ്ട് എന്നും അതുകൊണ്ട് തന്നെ അതിലെ ചെറിയ തെറ്റുകള്‍ പോലും വളരെ പെട്ടന്ന് തന്റെ കണ്ണില്‍ പെടാറുണ്ട് എന്നും ശ്രീ സന്തോഷ്‌ ജോര്‍ജ് പറയുന്നു. എന്നാൽ വളരെ സൂക്ഷ്മമായ രീതിയിൽ തന്നെ ബ്ലെസ്സിക്ക് ഈ ചിത്രം പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ പത്ത് വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല. തന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഹൃദയസ്പർശിയായ ആയ ഒരു അനുഭവമായിരുന്നു. മലയാള സിനിമ അടുത്ത ഒരു ഘട്ടത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്ന് നിസ്സംശയം പറയാം എന്നുമ ദ്ദേഹം പറയുന്നു.

ബ്ലെസ്സിയെ ഈ സിനിമയുടെ സംവിധാനത്തിൽ കാട്ടിയിടുള്ള മികവിന് അഭിനന്ദിക്കുക തന്നെ വേണം. ഒപ്പം തന്റെ 10 വർഷത്തെ കാത്തിരിപ്പും ഒട്ടും തന്നെ മോശമായില്ല എന്നത് സന്തോഷം നൽകുന്ന കാര്യമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഓരോ മനുഷ്യരും വളരെ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഒരു ചിത്രമായിരുന്നു ആട്ജീവിതം ഈ സിനിമയുടെ റിലീസ് സമയം മുതൽ തന്നെ പ്രവാസികളിൽ പലരും ഈ ചിത്രം എത്താൻ കാത്തിരിക്കുകയായിരുന്നു.. പലരും അനുഭവിച്ചു തീർത്ത യാതനയുടെയും വേദനയുടെയും കഥ തന്നെയാണ് നജീബിനെ പ്രതിനിധീകരിച്ച് പൃഥ്വിരാജ് പകർന്നാടിയത്. ജീവിത സ്വപ്നങ്ങളുമായി അന്യ നാട്ടിലേക്ക് എത്തുന്ന ഓരോ പ്രവാസിയുടെയും കഥയായിരുന്നു ആടുജീവിതം

ADVERTISEMENTS