2k കിഡ്സിന്റെ നെഗറ്റീവും പോസിറ്റീവും ഇതാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് ഇങ്ങനെ

785

മലയാളികളുടെ മുമ്പിലേക്ക് ലോകജാലകം തുറന്നു വച്ച യാത്രികനും മാധ്യമപ്രവർത്തകനുംഒക്കെയായ ശ്രീ സന്തോഷ് ജോർജ് കുളങ്ങര. മലയാളികളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള നിരവധി കാര്യങ്ങൾ അദ്ദേഹം ചാനലിലൂടെയും വീഡിയോകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒക്കെ പറയാറുണ്ട്അദ്ദേഹത്തിൻറെ ജീവിതം തന്നെ ഏത് സാധാരണക്കാരനും വലിയ പ്രചോദനമാണ്. സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നവർക്ക് ഒരിക്കൽ വിജയം ഉണ്ടാകും എന്നത് ഉറപ്പാണെന്ന് അടിവരയിട്ട് പറയാവുന്ന ജീവിതമാണ് അദ്ദേഹത്തിൻറെത്.

തന്റെ ഏറ്റവും വലിയ പാഷനായ യാത്ര തന്റെ കരിയർ ആക്കി മാറ്റിയ അതിലൂടെ മലയാളത്തിലെ ആദ്യ എക്സ്പ്ലറേഷൻ ചാനൽ തുടങ്ങിയഒരു പരസ്യം ഇല്ലാതെ തന്നെ ആ ചാനൽ മുന്നോട്ടുകൊണ്ടുപോകുന്ന ദീർഘ വീക്ഷണമുള്ള സംരംഭകനും യാത്രികനുമൊക്കെയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തോട് ഒരു അഭിമുഖത്തിൽ മീര അനിൽ ചോദിച്ച ഒരു ചോദ്യം പുതിയ തലമുറയിലെ അതായത് രണ്ടായിരത്തിന് ശേഷം ജനിച്ച കുട്ടികളുടെ പോസിറ്റീവും നെഗറ്റീവും പറയാൻ പറഞ്ഞാൽ എന്താണ് ഒറ്റവാക്കിൽ പറയുക എന്നുള്ളതിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.

ADVERTISEMENTS
   
READ NOW  ഹോളിവുഡ് ഇതിഹാസം എമ്മ വാട്സന്റെ ജീവ ചരിത്രവും അറിയാക്കഥകളും.

പുതിയ തലമുറയിലെ കുട്ടികൾ ജനിച്ചു വീണതുതന്നെ പുതിയ കാലഘട്ടത്തിലെ ടെക്നോളജിയിലേക്ക് ആണ് എന്നാണ് അവരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പോസിറ്റീവ് എന്നു അദ്ദേഹം പറയുന്നു. ഇന്ന് അവർക്ക് വഴങ്ങാത്ത ടെക്നോളജി ഇല്ല. ഏത് ടെക്നോളജിയും ഇനി അങ്ങോട്ടുട്ടുള്ള ഏത് സാങ്കേതിക വിദ്യയും അവർക്ക് വഴങ്ങും. കാരണം അതിൻറെ അടിസ്ഥാനം അവർക്ക് ലഭിച്ചു കഴിഞ്ഞു.അവർ ജനിച്ചു വീണത് ആ ടെക്നോളജിക്ക് അകത്ത് ആണ് എന്ന് തന്നെ പറയാം.

എന്നാൽ അവരുടെ ഒരു നെഗറ്റീവ് വശം പറയാനാണെങ്കിൽഈ ടെക്നോളജിക്ക് ഒക്കെ അപ്പുറം മാനവികത എന്നൊരു സാധനമുണ്ട് . ആസ്വാദനം എന്നൊരു സാധനമുണ്ട്. എസ്തെറ്റിക്ക് എന്ന ഒരു സാധനമുണ്ട്നമ്മുടെ സാംസ്കാരിക ബോധം എന്നുള്ള ഒരു സാധനം ഉണ്ട്. ഇതിലൊക്കെ അവരിൽ ഭൂരിഭാഗം പേരും ബിഗ് സീറോ ആണ് എന്നാണ് സന്തോഷു ജോർജ് കുളങ്ങര പറയുന്നത്. ഇന്നേ വരെ എം ടി വാസുദേവൻ നായരുടെ ഒരു പുസ്തകം വായിച്ചിട്ടില്ലാത്തവരാണ് ഇന്നുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും. അവർക്ക് അതൊരു പ്രാധാന്യമുള്ള കാര്യമായി തോന്നുന്നില്ലങ്കിലോ എന്നുള്ള എഅവതാരിക മീര അനിലിന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് അത് തന്നെയാണ് ഞാനും പറയുന്നത് എന്നാണ്. ഒരു സൗന്ദര്യാസ്വാദന ബോധം, സാമൂഹ്യബോധം സാംസ്കാരിക ബോധം,സ്വത്വബോധം ഇത്തരം കാര്യങ്ങളിലൂടെ അറിവും അതിൽ താല്പര്യവും അതിനോട് അഭിനിവേശമുള്ള ഒരു തലമുറ അവരുടെ കൈകളിലേക്ക് ടെക്നോളജി ലഭിച്ചാൽ അവർ അത്ഭുതം സൃഷ്ടിക്കും എന്ന് അദ്ദേഹം പറയുന്നു. ഇനി ആമാറ്റമാണ് അവർക്കുണ്ടാകേണ്ടത്.

READ NOW  മേക്കപ്പ് മാൻ കൊണ്ടുവന്ന ആ സാധനം അതിന്റെ ഒരു ഷേപ്പ് ഒക്കെ കണ്ടിട്ട് എനിക്ക് അത് എന്താണെന്ന് പോലും മനസ്സിലായില്ല. ഹണി റോസ്

അദ്ദേഹത്തിൻറെ ആ വീക്ഷണം വളരെ അധികം കൃത്യതയാർന്ന ഒന്നാണ്. പുതുതലമുറയിലെ കുട്ടികളിൽ ഇല്ലാത്ത ഒരു കാര്യം കൂടിയാണ് അത്. അവർ മറ്റെന്തെക്കയോ പൊള്ളയായ കാര്യങ്ങളുടെ പിറകെയാണ് എന്നുള്ളത് വളരെ വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ആണെങ്കിൽ പോലും പുതു തലയമുറയുടെ പല കാര്യങ്ങളുടെയും വ്യസനം വളരെ വികലമാണ്. പല മൂല്യബോധങ്ങളും ഇന്നവർക്കന്യമാണ്‌. പലർക്കും അതിനെ കുറിച്ച് അറിവുന്നു പോലുമില്ല പ്രണയവും ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ അവർക്ക് വെറും തമാശകളും ക്ളീഷേകളൂം ആണ്.

ADVERTISEMENTS