മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. ക്വീന്‍,ലൂസിഫർ എന്നീ സിനിമയിലൂടെ ശ്രദ്ധനേടിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്റെ ഒരു ലൈവില്‍ മോശം കമെന്റുമായി എത്തിയ വ്യക്തിയെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരുന്നു .
അടുത്തിടെ ഉള്ള ഒരു അഭിമുഖത്തിലാണ് ഈ അനുഭവം സാനിയ തുറന്നു പറഞ്ഞത്. ലൈവില്‍ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകള്‍ ആണ് തന്റേതെന്നും അയാൾ പറഞ്ഞിരുന്നു. അത്തരത്തിൽ കമെന്റ് ചെയ്യുന്ന ഞരമ്പ് രോഗികളോട് എന്ത് മറുപടിയാണ് സാനിയയ്ക്ക് നല്‍കാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ. ‘വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതല്‍ ഇത്തരം കമെന്റുകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ആ പ്രായം മുതല്‍ ഇങ്ങനെയുള്ള കമെന്റ് പറഞ്ഞവരോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല.’. അവർ ഒരു മറുപിടിയും അർഹിക്കുന്നില്ല സാനിയ പറയുന്നു
വല്ലാത്ത ലൈംഗിക ദാരിദ്ര്യം ബാധിച്ച ഒരു സമൂഹമാണ് നമ്മുടെ ചുറ്റുമുള്ളത് എന്നുള്ളത് വലിയ സങ്കടകരമായ കാര്യമാണ്. സ്ത്രീകൾക്ക് മാത്രമുള്ള ഒരു പ്രത്യേകതരം പരിശുദ്ധിയും സംസ്കാരവും തുടങ്ങിയ പൊള്ളയായ വാചക കസർത്തുകൾ നടത്തി സ്ത്രീകളെ സാമൂഹിക സാംസ്കാരിക കല രംഗങ്ങളിൽ നിന്ന് പിന്നോക്കമടിക്കാനുള്ള പുരുഷാധിപത്യ മനോഭാവവും ലൈംഗിക ദൗർബല്യവുമുള്ള ഒരു കൂട്ടൽ ക്രിമിനലുകളുടെ ഇത്തരം പ്രവണതയോടു നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു സ്ത്രീ അതിനു സിനിമ നടിയായിക്കൊള്ളട്ടെ അതല്ല സാദാരണ ഒരു സ്ത്രീയായിക്കൊള്ളട്ടെ അവർ അല്പം എക്സ്പോസ് ചെയുന്ന രീതിയിൽ വസ്ത്രം ധരിച്ചാൽ അവർ മോശപ്പെട്ടവരാണ്., അവർ ലൈംഗിക ബന്ധത്തിന് തയ്യാറായി നിൽക്കുകയാണ് എന്ന ചിന്തയാണ് സമൂഹത്തിലെ ബഹുപൂരിപക്ഷം വരുന്നവർക്കും അത്തരക്കാരിൽ നിന്നാണ് ഇത്തരത്തിലുള്ള കമെന്റുൿൽ ജനിക്കുന്നത്.