ആ സിനിമയും അതിലെ ചുംബന രംഗത്തെക്കുറിച്ചും വീട്ടുകാരോട് പറഞ്ഞു പ്രതികരണം ഇങ്ങനെ – സാനിയ

305

നർത്തകി, നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സാനിയ ഇയ്യപ്പൻ. പൃഥ്വിരാജ് സുകുമാരൻ സംവിധായകനായ എത്തിയാൽ ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രത്തിലൂടെ ഏവരെയും അമ്പരപ്പെടുത്തുന്ന പ്രകടനവും സാനിയ കാഴ്ച വെച്ചിരുന്നു.

രണ്ടാനഛന്റെ പീഡനങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും പുതിയ കാലഘട്ടത്തെ പ്രതിനിധീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ സാനിയ ആ ചിത്രത്തിൽ അഭിനയിപ്പിച്ചു. തുടർന്നാണ് താരം കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിൽ നായികയായി എത്തുന്നത്.

ADVERTISEMENTS
   

ഇപ്പോൾ ഈ സിനിമയിൽ നടൻ വിജിലേഷുമായി നടന്ന ചുംബനരംഗത്തെക്കുറിച്ച് സാനിയ ഒരു അഭിമുഖത്തിൽ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമയിലെ ചുംബനരംഗത്തെ കുറിച്ച് സംവിധായകൻ തന്നോട് പറഞ്ഞപ്പോൾ താൻ സംവിധായകനോടും തിരക്കഥാകൃത്തിനോടും ഇതിന്റെ ആവശ്യകതയെ കുറിച്ച് ചോദിക്കുകയുണ്ടായി എന്നാണ് സാനിയ പറയുന്നത്.

READ NOW  നടിയുടെ മുറിയിൽ കയറിയ സംവിധായകനെ എനിക്കറിയാം-അന്ന് സംഭവിച്ചത് ഇത് -കയ്യിൽ തെളിവ് ഉണ്ട് -സംവിധായകൻ പദ്മകുമാർ.

സിനിമയുടെ കഥയ്ക്ക് ആ രംഗം എത്രത്തോളം അനിവാര്യമാണെന്ന് ചോദിച്ചു മനസ്സിലാക്കി. അത് ആവശ്യമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് അത്തരം ഒരു ചുംബനരംഗം ചെയ്യാൻ തയ്യാറായത്. തന്റെ സിനിമ തിരഞ്ഞെടുക്കുന്നതിൽ താൻ മാത്രമല്ല ശ്രദ്ധിക്കുന്നത് അതിൽ വീട്ടുകാർക്ക് വലിയൊരു പങ്ക് തന്നെയുണ്ട്.

ഇത്തരം ഒരു സിനിമയും അതിൽ ഇത്തരത്തിൽ ഒരു ചുംബനരംഗവും വന്നപ്പോൾ സ്വാഭാവികമായും വീട്ടുകാരോടും പറഞ്ഞു. അവരുടെ തീരുമാനവും അറിയേണ്ടത് അത്യാവശ്യമാണല്ലോ. ആ സിനിമയ്ക്ക് അത്തരം ഒരു രംഗം മാറ്റാൻ സാധിക്കാത്ത ആണെങ്കിൽ തീർച്ചയായും ഒരു നടിയെന്ന നിലയിൽ അങ്ങനെയൊരു രംഗം ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് വീട്ടുകാർ തന്നോട് പറഞ്ഞു.

ചുംബനരംഗത്തിൽ തനിയ്ക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അങ്ങനെയൊരു ചുംബനരംഗം ചെയ്യുന്നതിന് ഭയങ്കരമായ മടിയും ചമ്മലും ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ കല്യാണം കൂടി ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയോടും ഇങ്ങനെയൊരു രംഗം ചെയ്യാൻ പോകുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു.

READ NOW  സംവിധായകന്റെ റോളിൽ നിന്ന് എന്നെ മാറ്റാൻ രതീഷ് ശ്രമിച്ചു -രതീഷിന്റെ ആ സ്വഭാവത്തെ എതിർത്തതാണ് കാരണം -ഒടുവിൽ സംഭവിച്ചത്.

സിനിമയിലെ കഥാപാത്രമായതുകൊണ്ട് ആ കുട്ടിക്കും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ട്രെയിലറിൽ ആ ചുംബനരംഗം കൂടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ വിജിലേഷേട്ടൻ ശരിക്കും ഞെട്ടുകയാണ് ചെയ്തത്. പിന്നീടാണ് അദ്ദേഹത്തിന് കല്യാണം കഴിയുന്നത്. എന്താണെങ്കിലും തന്നെ കല്യാണത്തിന് വിളിക്കുകയും ചെയ്തിട്ടില്ല. ഇനി അതിന്റെ പേരിൽ ആണോ അവിടെനിന്ന് ഇടികിട്ടി വിളിക്കാതിരുന്നത് എന്ന് അറിയില്ല എന്നും അഭിമുഖത്തിൽ സാനിയ പറയുന്നു.

ADVERTISEMENTS