
ഒരു ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സാനിയ അയ്യപ്പൻ. മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി തിളങ്ങിയ നടി പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. പിന്നീട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി മാറുകയായിരുന്നു സാനിയ ചെയ്തിരുന്നത്. തുടർന്ന് ലൂസിഫർ, ക്വീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെതായ സാന്നിധ്യം മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കുകയായിരുന്നു ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായതോടെ നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായും താരം മാറും. നിരവധി ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് വരുന്ന വിമർശനങ്ങളെക്കുറിച്ച് പറയുകയാണ് താരം.
സോഷ്യൽ മീഡിയയിലൂടെ പലതരത്തിലുള്ള വിമർശനങ്ങൾ ഏൽക്കുന്നുണ്ടന്നും തന്നെ വിമർശിക്കുവാനോ വിലയിരുത്തുവാനോ ആർക്കും തന്നെ അധികാരം നൽകിയിട്ടില്ല എന്നുമാണ് പറയുന്നത്. കാരണം താൻ ആരെയും വിമർശിക്കുകയോ വിലയിരുത്തുകയോ ചെയ്യാറില്ല. വ്യക്തിപരമായി നമുക്ക് ഒരാളെ അറിയില്ലായെങ്കിൽ അവരെ മനസ്സിലാക്കിയതിനു ശേഷം മാത്രമേ വിമർശിക്കാവൂ. അങ്ങനെ അറിയാത്ത ഒരാളെ വിമർശിക്കുന്നത് ശരിയായ രീതിയല്ല.
തന്റെ വസ്ത്രധാരണം തനിക്ക് വൃത്തികേടായി തോന്നുന്ന ഒരു കാര്യമല്ല. തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് താൻ ധരിക്കുന്നത്. തന്നെ നോക്കുന്നത് അവിടെ തന്റെ വീട്ടുകാരും. ധരിക്കുന്ന വസ്ത്രങ്ങൾ വാങ്ങുന്നതാണ് പ്രശ്നമെങ്കിൽ അത് താൻ അഭിനയിക്കുന്ന സിനിമയിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് വാങ്ങുന്നതാണ്. അതിൽ തനിക്ക് അഭിമാനിക്കാൻ സാധിക്കും.അതിൽ എന്തു മോശമാണ് മറ്റുള്ളവർ കാണുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെയൊക്കെ ആക്രമിക്കുന്നവർ നിരവധിയാണ്. അവർ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരാണ്. ഇത്തരത്തിലുള്ള മോശം വിമർശനങ്ങൾക്ക് മലയാളികൾ നല്ല പിന്തുണ കൊടുക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോൾ അത് തന്റെ തോന്നലായിരിക്കും. എന്നാൽ നല്ല കാര്യങ്ങൾ ഒരാൾ ചെയ്താൽ അത് പറയാൻ പോലും മലയാളികൾക്ക് മടിയാണ്.
വിമർശിക്കുന്ന ആളുകൾ മുൻപത്തേതിൽ നിന്നും ഒരുപാട് മാറിയതായും തനിക്ക് തോന്നുന്നുണ്ട്. പിന്തുണയ്ക്കുന്നവരും ചെറുതല്ല. രണ്ടുതരം ആളുകളാണ് ഇപ്പോഴുള്ളത്. അതൊരു സത്യമായ സംഭവമാണ് അനുഭവമാണ്. ഒരാളിനെ നല്ല വ്യക്തിത്വത്തിന് ഉടമ ആക്കി മാറ്റുന്നത് അവരുടെ ചിന്താഗതികളും രീതികളുമാണ്. നമുക്ക് നേരിട്ട് അറിയാത്ത ഒരാളെ വിമർശിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല എന്നും താരം പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടി.