Advertisement
Home MOVIES Malayalam സംഗീതയുടെ കടന്ന് വരവ് ആയിരുന്നു വിജയുടെ അച്ഛന്റെ തീരുമാനം മാറ്റിയത്

സംഗീതയുടെ കടന്ന് വരവ് ആയിരുന്നു വിജയുടെ അച്ഛന്റെ തീരുമാനം മാറ്റിയത്

139

കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുന്ന നടനാണ് ദളപതി വിജയ്. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ചിരിക്കുകയാണ് വിജയ്. അതുകൊണ്ടു തന്നെ വിജയേ കുറിച്ചുള്ള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കാറുണ്ട്.

അടുത്തസമയത്ത് ഏറ്റവും കൂടുതൽ താരത്തെക്കുറിച്ച് കേട്ടിരുന്ന ഒരു വിവാദമായിരുന്നു താരം ഭാര്യയായ സംഗീതയുമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത് എന്നും ഉടനെ തന്നെ ഇരുവരും വിവാഹമോചനത്തിൽ എത്തുമെന്നും. എന്നാൽ ഇതിന് പിന്നാലെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആയിരുന്നു വിജയ് സംസാരിച്ചിരുന്നത്.

ഇപ്പോൾ വിജയുടെ വിവാഹം സംബന്ധിച്ച് അധികമാർക്കും അറിയാത്ത ഒരു രഹസ്യം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രമുഖ നടനും സിനിമ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ. വിജയ് ഭാര്യ സംഗീതയെ വിവാഹം കഴിക്കുന്നതിനു മുൻപ് ഒരു താരപുത്രിയെ വിജയിക്കുവേണ്ടി വിവാഹം ആലോചിച്ചിരുന്നു എന്നാണ് താരം പറയുന്നത്.

ADVERTISEMENTS
READ NOW  ഈ മലയാളം നടന്റെ കൂടെ ഒരു വേഷം കിട്ടാൻ താൻ കൊതിയോടെ കാത്തിരിക്കുന്നു തമന്ന പറഞ്ഞ ആ താരം ആരെന്നറിയേണ്ടേ ഒപ്പം കാരണവും

സംഗീത വിജയുടെ ജീവിതത്തിലേക്ക് കടന്നു വന്നതോടെയാണ് ആ താരപുത്രി വേണ്ട എന്ന തീരുമാനത്തിൽ വിജയ് എത്തുന്നത്. വിജയുടെ അച്ഛനായിരുന്നു ഈ വിവാഹത്തിന് മുൻപിൽ നിന്നിരുന്നത്. വിജയുടെ അച്ഛൻ ആഗ്രഹിച്ചത് പിന്നണി ഗായകൻ സുരേന്ദറിന്റെ മകളുമായി വിജയുടെ വിവാഹം നടക്കുവാൻ വേണ്ടിയാണ്. മാത്രമല്ല വിജയുടെ മുറപ്പെണ്ണ് കൂടിയാണ് സുരേന്ദറിന്റെ മകൾ. എന്നാൽ ഈ ഒരു ബന്ധം നടക്കാനിരിക്കെയാണ് സംഗീതയുടെ കടന്നുവരവ്

വിജയുടെ ആരാധിക കൂടിയായ സംഗീതയെ പ്രണയിച്ചാണ് വിജയ് വിവാഹം കഴിച്ചത്. ഒരിക്കൽ നടനെ കാണാൻ എത്തിയതാണ് താരം. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആവുകയും അത് പ്രണയത്തിലേക്ക് വഴി വയ്ക്കുകയും ആയിരുന്നു ചെയ്തത്.

രംഗനാഥന്റെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇത്രത്തോളം സ്നേഹിച്ച് വിവാഹം കഴിച്ച ഇവർ ഇപ്പോൾ വേർപിരിഞ്ഞു എന്നത് വിശ്വസിക്കാൻ സാധിക്കുന്ന കാര്യമല്ല എന്നാണ് ഇപ്പോൾ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. രംഗനാഥൻ പറയുന്നത് സത്യമാണ് എങ്കിൽ തീർച്ചയായും വിജയ് സംഗീതയെ അത്രത്തോളം സ്നേഹിച്ചിട്ടുണ്ട് അങ്ങനെയുള്ള ഒരു വ്യക്തിയെ ഒരിക്കലും വിജയിയെ പോലൊരാൾക്ക് മറക്കാൻ സാധിക്കില്ല അങ്ങനെയാണെങ്കിൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന് പറയുന്നത് മാധ്യമങ്ങളുടെ വെറും സൃഷ്ടി ആയിരിക്കും എന്നും ആരാധകർ ഇപ്പോൾ പറയുന്നുണ്ട്.

ADVERTISEMENTS