ശരിക്കുള്ള മമ്മൂട്ടി ഇതാണ്: അദ്ദേഹം ഇങ്ങനെ പെരുമാറിയാൽ ആർക്കാണ് ഇഷ്ടമാകാത്തത് എന്റെ ഇഷ്ട നടൻ മോഹൻലാലാണ് പക്ഷേ ..മമ്മൂക്കായെ കുറിച്ചുള്ള വലിയ വാർത്തയായ ആ വൈറൽ കുറിപ്പ് ഇതാ.

79086

ഇങ്ങനെയൊക്കെ ആയാൽ ഈ മമ്മൂക്കായെ ആരാണ് ഇഷ്ടപ്പെട്ടു പോകാത്തത് എന്നാണ് ഈ യുവാവിന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത് അതിന്റെ പ്രധാന കാരണം അദ്ദേഹം 2019 ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ധീര ജവാൻ വസന്ത കുമാറിന്റെ കുടുംബത്തെ കാണാൻ എത്തിയത് ഒരു മാധ്യമങ്ങളെയും അറിയിക്കാതെ വളരെ സ്വകാര്യമായി ആണ് അതുകൊണ്ടാണ് ആദരവിന്റെ പുഷ്പങ്ങളുടെ ആ കുടുംബത്തെ തേടി അന്ന് മമ്മൂട്ടി എത്തിയപ്പോൾ അതദ്ദേഹത്തിനു വേണമെങ്കിൽ ഒരു വലിയ സംഭവമാക്കാമായിരുന്നു എന്നാണു മോഹൻലാൽ ആരാധകനായ ഈ യുവാവ് അന്ന് പറഞ്ഞത്. അതെ പോലെ വിവിധ സാഹചര്യങ്ങളിലുള്ള മമ്മൂക്കയുടെ ഇടപെടലുകളെ കുറിച്ചും അഭിപ്രായങ്ങളെ കുറിച്ചും യുവാവ് അക്കമിട്ടു നിരത്തുന്നുണ്ട്. സന്ദീപ് ദാസ് എന്ന തൃശൂർ മെഡിക്കൽ കോളേജ് ജീവനക്കാരനാണ് കുറിപ്പെഴുതിയത് അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

“മമ്മൂട്ടി എന്ന അതുല്യപ്രതിഭ ഒരുപാട് വർഷങ്ങളായി നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്.മമ്മൂട്ടിയെപ്പോലെ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് തോന്നിപ്പിച്ച പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.വസന്തകുമാർ എന്ന ധീരജവാൻ്റെ ഭവനം മമ്മൂട്ടി സന്ദർശിച്ചു എന്ന വാർത്ത വായിച്ചപ്പോൾ ആ തോന്നൽ ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുന്നു.

ADVERTISEMENTS
READ NOW  തന്റെ കഥാപാത്രത്തിന്റെ പേര് സിനിമയുടെ ടൈറ്റിൽ ആയി വേണമെന്ന് മമ്മൂട്ടി;എന്നാൽ ശ്രീനിവാസൻ അത് അംഗീകരിച്ചില്ല പിന്നെ നടന്നത്

പ്രധാനപ്പെട്ട പല ചടങ്ങുകളും സന്ദർശനങ്ങളും സിനിമാക്കാർ ഒഴിവാക്കാറുണ്ട്.പ്രത്യേകിച്ചും സൂപ്പർതാരങ്ങൾ.സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള നെട്ടോട്ടമാണ് അവരുടെ ജീവിതം.കുറച്ചു സമയം മാറ്റിവെയ്ക്കാൻ നന്നേ പ്രയാസം.പക്ഷേ മനുഷ്യത്വം പ്രകടിപ്പിക്കേണ്ട ഒരു സന്ദർഭം വന്നുചേർന്നപ്പോൾ തിരക്കുകൾ നിറഞ്ഞ സ്വന്തം ജീവിതം മമ്മൂട്ടിയ്ക്കൊരു തടസ്സമായില്ല !

വസന്തകുമാറിൻ്റെ വീട് മമ്മൂട്ടി സന്ദർശിച്ച രീതിയാണ് ഏറ്റവും ശ്രദ്ധേയം.ആ വിവരം അദ്ദേഹം പരമാവധി രഹസ്യമാക്കി വെച്ചു.മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും ആ സമയത്ത് സ്ഥലത്തുണ്ടായില്ല.സന്ദർശനവുമായി ബന്ധപ്പെട്ട് ആകെ പുറത്തുവന്നത് ഒന്നോ രണ്ടോ ചിത്രങ്ങളും ഒരു ചെറിയ വീഡിയോയും മാത്രം(ഒരു വമ്പൻ താരം ഒരു സ്ഥലത്ത് വന്നുപോകുമ്പോൾ അത്രയെങ്കിലും തെളിവുകൾ ഉണ്ടാകുന്നത് സ്വാഭാവികം).

വേണമെങ്കിൽ എല്ലാ മാദ്ധ്യമങ്ങളെയും അറിയിച്ച് ആ സന്ദർശനം ഒരു മഹാസംഭവമാക്കി മാറ്റാമായിരുന്നു.അത്യാകർഷകമായ ധാരാളം ഫോട്ടോകൾ എടുപ്പിക്കാമായിരുന്നു.ആ ചിത്രങ്ങൾ എല്ലാക്കാലത്തും ആഘോഷിക്കപ്പെടുമായിരുന്നു.പക്ഷേ മമ്മൂട്ടി അതിനൊന്നും തുനിഞ്ഞില്ല എന്നതിൽ നിന്നുതന്നെ അദ്ദേഹത്തിൻ്റെ ഒൗന്നത്യം വ്യക്തമല്ലേ?

READ NOW  എന്റെ മൂത്ത മകൾ അഹാന മതത്തിൽ പെട്ട ആളെ ആണ് വിവാഹം കഴിക്കുന്നത് എന്ന് കേൾക്കുന്നു ,പലപ്പോഴും മകൾ എന്നെ തിരുത്താറുണ്ട്; നടൻ കൃഷ്ണകുമാർ മകൾ ദിയ കൃഷ്ണയുടെ ബിസിനസ്സ് വിവാദങ്ങളിൽ പ്രതികരിക്കുന്നു

മമ്മൂട്ടി വസന്തകുമാറിൻ്റെ ഭാര്യയോടും മക്കളോടും സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.(വസന്തകുമാറിൻ്റെ ബന്ധുക്കൾ ആരെങ്കിലും മൊബൈലിൽ ഷൂട്ട് ചെയ്തതാവാം).അമിതമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ,തീർത്തും സാധാരണമായി സ്നേഹത്തോടെ സംസാരിക്കുന്ന മമ്മൂട്ടിയേയാണ് അതിൽ കണ്ടത്.ഒരു മരണവീട്ടിൽ കൈക്കൊള്ളേണ്ടത് അതുപോലൊരു സമീപനമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ആശ്വസിപ്പിക്കാനെത്തുന്നവരും കരഞ്ഞാൽ മരിച്ചയാളുടെ പ്രിയപ്പെട്ടവരുടെ ദുഃഖം വർദ്ധിക്കുകയേയുള്ളൂ.

ഇതാണ് മമ്മൂട്ടി !ഇതുപോലൊയൊക്കെ പെരുമാറിയാൽ ആരായാലും ഇഷ്ടപ്പെട്ടുപോവും.

‘യാത്ര’ എന്ന തെലുങ്ക് സിനിമയുടെ വിജയാഘോഷ ചടങ്ങിലും മമ്മൂട്ടി മരണമടഞ്ഞ ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.പൊതുവെ ദന്തഗോപുരവാസികളാണ് സിനിമാതാരങ്ങൾ.പൊതുവിഷയങ്ങളിൽ അഭിപ്രായം പറയുന്നതൊക്കെ കുറവായിരിക്കും.അക്കൂട്ടത്തിൽ വ്യത്യസ്തനാണ് മമ്മൂട്ടി.

ADVERTISEMENTS