വളരെ ടോക്സിക്ക് ആയ ബന്ധത്തിൽ ആയിരുന്നു- അയാളെ കുറ്റം പറയുന്നില്ല,ജീവിതത്തിൽ വലിയ വേദനയായിരുന്നു അത്. സംയുക്ത

52

ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് സംയുക്ത മേനോൻ. എന്നാൽ താരത്തിന്റെ ആദ്യചിത്രം ഇതായിരുന്നില്ല ലില്ലി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം തുടക്കം കുറിച്ചത്. പിന്നീട് മലയാളവും കടന്ന് അന്യഭാഷകളിലേക്ക് പോലും താരത്തിന് ചെന്നെത്താൻ സാധിച്ചിരുന്നു.

നിരവധി മികച്ച കഥാപാത്രങ്ങളെയാണ് താരം അന്യഭാഷകളിലും അവിസ്മരണീയമാക്കിയത്. തെലുങ്കിലും തമിഴിലും ഒക്കെ സജീവസാന്നിധ്യമായി താരം മാറുകയും ചെയ്തിരുന്നു. ദുൽഖർ സൽമാൻ പൃഥ്വിരാജ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം ആയിരുന്നു. താരത്തിന്റെ മികച്ച ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോഴത്തെ താരം വർഷങ്ങൾക്കു മുൻപ് തന്നെ ബ്രേക്കപ്പിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

തീവണ്ടി എന്ന ചിത്രത്തിൽ കാമുകിയുടെ ചുംബനത്തെക്കാളും വലുതല്ല സിഗരറ്റ് എന്ന് താരം പറയുന്നു. താൻ പ്രണയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് പ്രണയം വളരെ മനോഹരമായിട്ടുള്ള ഒരു കാര്യമാണ് ജീവിതത്തിൽ വലിയൊരു പ്രതിസന്ധിഘട്ടം വരുമ്പോൾ അത്തരമൊരു ബന്ധത്തിൽ നിലനിൽക്കുന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രണയമെന്നത്. പ്രണയവും വിവാഹവും വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. പ്രണയത്തിന്റെ ഉത്തരം എപ്പോഴും വിവാഹം തന്നെയായിരിക്കണം അങ്ങനെയാണ് താൻ വിശ്വസിക്കുന്നത്.

അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരു പ്രണയനൈരാശ്യം തനിക്ക് ഉണ്ടായിട്ടുണ്ട് അതിന്റെ ബുദ്ധിമുട്ട് എന്താണെന്നും അത്തരത്തിൽ ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്നും പെട്ടെന്ന് നഷ്ടമാകുമ്പോൾ എങ്ങനെയാണ് അതിനെ ഫെയ്സ് ചെയ്യേണ്ടത് എന്നും തനിക്ക് നന്നായി അറിയാം.

അതിന്റെ വേദന നന്നായി അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് താൻ എന്ന് സംയുക്ത പറയുന്നു. വിവാഹം മാത്രം മതി എന്നുള്ള ഒരു ചിന്തയുടെ അടിമയും അല്ല. നമുക്ക് ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും നല്ലതായിക്കൊള്ളണമെന്നില്ല എന്നാൽ താൻ ഇഷ്ടപ്പെട്ടതൊക്കെ ജീവിതത്തിൽ നല്ലതായിരുന്നു എന്നും സംയുക്ത വ്യക്തമാക്കുന്നുണ്ട്.

തന്‍റെ ആദ്യ പ്രണയം വളരെ അപക്വമായ പ്രായത്തില്‍ ഉള്ള ഒന്നായിരുന്നു അതിനെ ഒരു അതിനെ ഒരു പ്രണയമെന്നോ റിലേഷൻഷിപ്പെന്നോ ഒന്നും പറയാൻ പോലുമാകില്ല. ആ പ്രായത്തിൽ അങ്ങനെ ഒരു റിലേഷൻ കറക്ട് ആയിരുന്നു എന്നല്ലാതെ അതിനു വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. രണ്ടാമത്തെ റിലേഷൻ വളരെ ടോക്സിക് ആയ ഒന്നായിരുന്നു എന്ന് സംയുക്ത പറയുന്നു. പക്ഷേ ആ ബന്ധത്തിലുള്ള മറ്റെയാളെ ഞാൻ ഒരിക്കലും കുറ്റം പറയുന്നില്ല. കാരണം ഒരു ബന്ധം മുന്നോട്ടു പോകുന്നത് രന്ടു പേരുടെയും സഹകരണം കൊണ്ടാണ്. ആ ബന്ധം ഒരു നാർസിസ്റ് പെരുമാറ്റം ഉള്ള ഒരു വ്യക്തിയോടൊപ്പം ആയിരുന്നു.

താൻ ഒരു ബന്ധത്തിൽ ആഗ്രഹിച്ചതെല്ലാം ഒരു തെറ്റാണു എന്ന് തോന്നിപ്പിക്കുന്ന ഒരു പെരുമാറ്റം. എല്ലാ കുറ്റവും തന്റെ ഭാഗത്താണ് എന്നു തോന്നിപ്പിക്കൽ. താൻ ആഗ്രഹിക്കുന്നത് എല്ലാം ഒരു ക്രൈം ആണ് ആ ആൾ നമുക്ക് ഒപ്പം ഇമോഷണലി ലഭ്യമാകണം എന്ന് ആഗ്രഹിക്കുന്ന പോലും വലിയ കുറ്റമാണ് എന്ന തോന്നൽ നമ്മളിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു. പിന്നീട് സുഹൃത്തുക്കളാണ് തന്റെ കൂടെ വന്നിരുന്ന് അത് പറഞ്ഞു തന്നത് .

ഇതൊന്നും എന്റെ കുറ്റമല്ല എന്നും നീ ആഗ്രഹിക്കുന്ന പോലെയാണ് ഒരു റിലേഷൻഷിപ്പ് ഉണ്ടാകേണ്ടത് എന്നും ഒരു ഇമോഷണൽ സപ്പോർട്ട് ഉണ്ടാകുമ്പോൾ പരസ്പരം കൂടെയില്ല എങ്കിൽ പിന്നെ എന്താണ് ഒരു റിലേഷൻ എന്നും അവർ തനിക്ക് പർണജൂ തരികയായിരുന്നു. നാര്സിസിസ്റ് എന്ന വേർഡ് മുൻപ് കേട്ടിട്ടുണ്ട് എന്നല്ലാതെ അതിനെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. നമ്മുടെ ജീവിതത്തിൽ അത് വന്നപ്പോൾ മാത്രമാണ് അത് എനിക്ക് മനസിലായത്.

ആ ബന്ധത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചു. എനിക്ക് എന്താണ് വേണ്ടത് എന്ന് എന്നെ പഠിപ്പിച്ചത് ആ ബന്ധം ആണ്. ഞാൻ എന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്നത് ഒരു തുല്യമായ പാർട്ണർഷിപ്പ് ആണ്. അതുകൊണ്ടു തന്നെ ആ ബന്ധത്തിനോടും വ്യക്തിയോടും ഞാൻ ഒരുപാട് നന്ദിയുമുള്ള വ്യക്തിയാണ് എന്ന് സംയുക്ത പറയുന്നു.

നടിയുടെ ഈ തുറന്നു പറച്ചിലിന് വലിയ കയ്യടിയാണ് ആരാധകരിൽ നിന്നും വരുന്നത്. പലരും ഇമേജിന്റെ ഭയംകൊണ്ട് ഇത്തരം തുറന്നുപറച്ചിലുകൾ നടത്താറില്ല.  ആ സ്ഥാനത്ത് താരം വ്യത്യസ്ത ആവുകയാണ് എന്നാണ് പലരും പറയുന്നത്. ഇത്തരം തുറന്ന് പറച്ചിലുകൾ നല്ലതാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്.

ADVERTISEMENTS
Previous articleമമ്മൂട്ടിയുടെ മനസ്സ് നല്ലതാണ് അത് ഞാൻ മനസ്സിലാക്കിയത് അമ്മയുടെ പ്രശ്നം വന്നപ്പോൾ മല്ലിക സുകുമാരൻ
Next articleആ കാര്യത്തിൽ ഞാൻ മാതൃക ആക്കുന്നത് പ്രണവിനെ ആണ് ഗോകുൽ സുരേഷ്