
ഇന്ന് സൗത്ത് എഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ സിനിമയിലേക്കെത്തിയ പെൺകുട്ടി സ്വന്തം കഠിന പ്രയത്നം കൊണ്ട് വലിയ ഉയരങ്ങൾ കീഴടക്കി എന്നതാണ് സത്യം. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ശകുന്തളത്തിന്റെ ഷൂട്ടിങ്ങിനായി സാമന്ത കേരളത്തിൽ ഉണ്ട്.
മുൻപ് ദിലീപ് നായകനായി 2008 ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിൽ ഒഡിഷനായി സാമന്തയും എത്തിയിരുന്നെന്നും അന്ന് താരത്തെ ഒഴിവാക്കിയെന്നും വാർത്തകൾ ഉണ്ടായിരുന്നു. ദിലീപും സംവിധായകൻ ദീപു കരുണാകരനും ഇത്തരത്തിലുളള വെളിപ്പെടുത്തൽ ഒരഭിമുഖത്തിൽ നടത്തിയിരുന്നു.
മുന്‍പ് സാമന്ത തന്റെ ചിത്രമായ ശകുന്തളത്തിന്റെ പ്രമോഷനായി കേരളത്തിൽ എത്തിയപ്പോൾ ഒരിക്കൽ നിങ്ങൾ ദിലീപ് ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു ഇന്നിപ്പോൾ അതെ സ്ഥലത്തു തന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രമോഷനായി എത്തുന്നു പിന്നിലേക്ക് നോക്കുമ്പോൾ എന്താണ് ഫീൽ ചെയ്യുന്നത് എന്ന് ചോദിച്ച സാമന്തയുടെ മറുപടി വൈറലായിരുന്നു.
കരിയറിന്റെ ആദ്യ കാലത്തു ധാരാളം ഓഡീഷന് താൻ പോയിട്ടുണ്ടെന്നും പലതിലും റിജെക്ട് ചെയ്തിട്ടുണ്ട് പക്ഷെ അതൊക്കെ ഇപ്പോൾ പലതും ഓർമയില്ല എന്ന് താരം പറയുന്നു.
മലയാള നടന്മാരെ വളരെയധികം പുകഴ്ത്തിയാണ് സാമന്ത സംസാരിച്ചത്,മലയാള നടന്മാരോടൊപ്പം അഭിനയിക്കുമ്പോൾ ഒരു ആക്ടിങ് സ്കൂളില്‍ ചേർന്ന പോലെയാണ് എന്ന് അവർ പറയുന്നു. ഒരിക്കലും അവരുടെ അഭിനയ ശേഷി അളക്കാനോ പ്രവചിക്കാമോ ആകില്ല എന്ന് സാമന്ത പറയുന്നു. ഒട്ടു മിക്ക നടന്മാർക്കും നടിമാർക്കും ഒരു റിഥം ഉണ്ട് അവർ അടുത്തതായി ഇതായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് നമുക്ക് മുന്നേ മനസിലാകും. പക്ഷ മലയാള നടന്മാർ ഇപ്പോഴും നമ്മെ അത്ഭുതപെടുത്തും എന്ന് താരം പറയുന്നു.
ഒരിക്കൽ ഒരു ഓഡിഷനിൽ ഒഴിവാക്കപ്പെട്ടപ്പോൾ ഒരു പെൺകുട്ടി വല്ലതെ സങ്കടപ്പെട്ടു എന്നും, അന്ന് താൻ ആ പെൺകുട്ടിയെ ആശ്വസിപ്പിച്ചു എന്നും സിനിമയാണ് എന്തും സംഭവിക്കാം നാളെ ഇന്ത്യ ഒട്ടാകെ ആരാധിക്കുന്ന നടിയാകാം ഈ കഥാപാത്രത്തിന് താൻ ചേരാത്ത കൊണ്ടാകും അല്ലാതെ കഴിവില്ലാത്ത കൊണ്ടല്ല എന്ന് ആ പെൺകുട്ടിയോട് താൻ അന്ന് പറഞ്ഞു എന്ന് ഒരു അഭിമുഖത്തിൽ നടൻ ദിലീപ് പറയുന്നു. ആ പെൺകുട്ടിയാണ് ഇന്നത്തെ തെന്നിന്ത്യന്‍ സുപ്പര്‍ നായിക സാമന്ത എന്ന് അന്ന് സംവിധായകൻ ദീപു കരുണാകരനും പറഞ്ഞിരുന്നു. ദിലീപ് പറഞ്ഞത് പിന്നീട സത്യമായി സംഭവിച്ചു എന്നും അദ്ദേഹം പറയുന്നു.
അന്ന് നടന്ന സംഭവത്തെ കുറിച്ചും സംവിധായകന്‍ പറഞ്ഞിരുന്നു . അന്ന് എന്തുകൊണ്ടാണ് സമന്തയെ തങ്ങള്‍ ഒഴിവാക്കിയത് എന്നും അദ്ദേഹം വിശദമാക്കി. അന്ന് ആ കുട്ടിയുടെ ഓഡിഷൻ കഴിഞ്ഞപ്പോൾ എങ്ങനെയുണ്ട് എന്ന് ദിലീപ് ചോദിച്ചിരുന്നു. നന്നായി അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. പക്ഷേ നമുക്ക് കുറച്ചു ഉയരമുള്ള ഒരു നായികയെ ആണ് വേണ്ടത് എന്നുളളത് കൊണ്ടാണ് അന്ന് ആ കുട്ടിയെ ഒഴിവാക്കിയത് എന്ന് അന്ന് സംവിധായൻ ദീപു പറഞ്ഞിരുന്നു. അന്ന് ആ വേഷത്തില്‍ താന്‍ സെലെക്റ്റ് ആകും എന്ന് സാമന്ത ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ഒഴിവാക്കപ്പെട്ടപ്പോള്‍ വലിയ സങ്കടം തോന്നി ആ കുട്ടിക്ക് എന്നതായിരുന്നു. അന്ന് ദിലീപ് അവളെ സമാധാനപ്പെടുത്തി വിടുകയും നാളത്തെ വലിയ താരമാകുമെന്നു പറയുകയും ചെയ്തു. ഇന്ന് അത് സംഭവിച്ചു.
അന്ന് സാമന്തക്ക് പകരം ആ വേഷം ലഭിച്ചത് തെലുങ്ക് നടി രാധ വർമ്മയ്ക്കായിരുന്നു (സുനിത വർമ്മ). എന്നാൽ അന്ന് വേഷം നിഷേധിക്കപ്പെട്ട സാമന്ത ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുന്നു.