മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകരിൽ ഒരാളായിരുന്നു സിദ്ദിഖ്. ഇന്ന് അദ്ദേഹം നമ്മളോടൊപ്പം ഇല്ല. ഇന്നലെഹാർട്ട് അറ്റാക്ക് മൂലം അദ്ദേഹം മരണമടഞ്ഞിരിക്കുകയാണ് ഇന്ന് അദ്ദേഹത്തിൻറെ സംസ്കാരം ചടങ്ങുകൾ നടക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ചിരിയുടെ മാലപ്പടക്കം തീർത്ത് നിരവധി ചിത്രങ്ങളായിരുന്നു സിദ്ദിഖ് മലയാള പ്രേക്ഷകർക്കായി ഒരുക്കിയത്.
വെറും കോമഡി എന്നുള്ള ലേബലിൽ നിന്നും കോമഡിയുടെ നിലവാരം വളരെയധികം ഉയർത്തിയ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിൻറെ എല്ലാ ചിത്രങ്ങളും വിജയ ചിത്രങ്ങൾ ആയിരുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ഒരു പ്രത്യേകത. ഒരു പക്ഷേ ലോകത്ത് എത്രയും സക്സസ് റേറ്റ് ഉള്ള മറ്റൊരു സംവിധായകൻ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. ആദ്യകാലങ്ങളിൽ സിദ്ധിഖ് ലാൽ എന്ന ലേബലിൽ ലാലും സിദ്ധിഖും ഒന്നിച്ച് ആയിരുന്നു സിനിമകൾ ചെയ്തത്. പിന്നീട് ഇരുവരും വേർപിരിയുകയും സിദ്ധിഖ് സംവിധാനം എന്ന നിലയിലും ലാൽ നിർമ്മാണം അഭിനയം എന്നുള്ള രംഗത്തേക്കും തിരിയുകയും ചെയ്തു
ഒരുപക്ഷേ മലയാളത്തിൽ ഇത്രയേറെ സിനിമകൾ അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മറ്റൊരു സംവിധായകൻ ഇല്ല എന്ന് തന്നെ പറയാം. എല്ലാ ചിത്രങ്ങളും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ റീമേക്ക് ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിൻറെ ബോഡിഗാർഡ് എന്ന മലയാളത്തിലെ ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു അവിടെയും അത് വലിയ വിജയം നേടിയിരുന്നു. വിജയ് യും സൽമാനുമാണ് യഥാക്രമം ആ ചിത്രങ്ങൾ അഭിനയിച്ചിരുന്നത്.
ഹിന്ദിയിലും തമിഴിലും ബോഡിഗാർഡ് റീമേക്ക് ചെയ്യപ്പെട്ട സമയത്തുണ്ടായ ചില സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹം സഫാരി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
തമിഴിൽ കാവലൻ എന്നും ഹിന്ദിയിൽ മലയാളത്തിലെ പേരായ ബോഡിഗാർഡ് എന്നും ആണ് ഈ രണ്ടു ചിത്രങ്ങളും റീമേക്ക് ചെയ്തത്. ഈ രണ്ടു ചിത്രങ്ങളിലും അദ്ദേഹം തന്നെയായിരുന്നു സംവിധായകൻ. ഹിന്ദിയിലെയും തമിഴിലെയും രണ്ട് ചിത്രങ്ങളും വമ്പൻ ഹിറ്റുകളായി മാറുകയും ചെയ്തു. ഹിന്ദിയിൽ സൽമാൻ നായകനായ ബോഡിഗാർഡ് ആവർഷത്തെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങൾ ഒന്നായി മാറുകയും ഒരു ട്രെൻഡ് സെറ്ററായി തന്നെ മാറുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് സമയത്ത് 2 ചിത്രങ്ങളുടെ നായകന്മാർ തന്നോട് പറഞ്ഞ ചില കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്ത് ഒരിക്കൽ വിജയ് തന്നോട് പറഞ്ഞു “സാർ എത്രപേരാണ് സാർ കേരളത്തിൽ നിന്ന് എന്നെ വിളിക്കുന്നത്. നിങ്ങളുടെ ചിത്രം കേരളത്തിൽ വളരെ വലിയ പരാജയമാണ് ഞാൻ അഭിനയിക്കരുത് എന്നും പറഞ്ഞാണ് പലരും വിളിക്കുന്നത്. അപ്പോൾ ഞാൻ വിളിക്കുന്നവരുടെ എല്ലാം പറയുന്നുണ്ട് ഞാൻ ചിത്രം കണ്ടിട്ടാണ് അഭിനയിക്കാൻ തീരുമാനിച്ചത് കഥയും ഞാൻ ആദ്യം തന്നെ കേട്ടിരുന്നു. എനിക്ക് അത് ഇഷ്ടമായി എന്നും. നിങ്ങളുടെ നാട്ടിൽ അത് എന്താണ് ഹിറ്റാവാത്തത് അറിയില്ല എന്നാണ് മറുപടി പറഞ്ഞതെന്ന്. നിങ്ങൾക്ക് ഇത്രയും ശത്രുക്കൾ കേരളത്തിൽ ഉണ്ടോ എന്നും അന്ന് വിജയ് ചോദിച്ചിരുന്നതായി അദ്ദേഹം പറയുന്നു
അതിനുശേഷം തമിഴ് ചിത്രം പൂർണ്ണമാക്കുകയും ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ തന്റെ ഹിന്ദി ബോഡിഗാർഡ് ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു . അന്ന് ആ സമയത്ത് സൽമാൻ ഖാൻ തമാശയായി തന്നോട് ചോദിച്ചു നിങ്ങൾക്ക് കേരളത്തിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ട് അല്ലെ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു അതെ ഉണ്ട്. അപ്പോൾ സൽമാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ആ അതെ അതുകൊണ്ടാണ് എല്ലാ ദിവസവും എനിക്ക് രണ്ട് കാൾ എങ്കിലും മിനിമം വരും നിങ്ങളുടെ ഈ സിനിമ കേരളത്തിൽ പൊട്ടിപ്പൊളിഞ്ഞുപോയ സിനിമയാണ് ഈ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന് പറയാൻ എന്ന് സൽമാൻ പറഞ്ഞു.
അപ്പോൾ അദ്ദേഹം അവരോടൊക്കെ പറഞ്ഞ കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. അവിടെ എന്തുകൊണ്ടാണ് ഈ ചിത്രം പരാജയപ്പെടാൻ കാരണമായത് എന്ന് എനിക്കറിയില്ല പക്ഷേ ഇവിടെ ചിത്രം 100% വിജയിക്കുമെന്നു എനിക്ക് ഉറപ്പുണ്ട് അതുകൊണ്ടാണ് ഇതിൽ അഭിനയിക്കുന്നത് എന്ന് സൽമാൻ പറഞ്ഞതായി ശ്രീ സിദ്ധിഖ് സഫാരി ടീമിലെ ആ പ്രോഗ്രാമിൽ പറഞ്ഞിരുന്നു.
സത്യത്തിൽ ആരാണ് കേരളത്തിൽ നിന്നും തനിക്കെതിരെ ഇത്രമാത്രം ശത്രുതയോടെ ഈ നടൻമാരെ വിളിച്ചു പറയുന്നത് ഇന്നും തനിക്കറിയില്ല എന്നാണ് സിദ്ദീഖ് പറഞ്ഞത്. തന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ ചിന്തിച്ചു ഉറപ്പിച്ച ഒരു വിഭാഗം ആൾക്കാർ ഇവിടെയുണ്ട് എന്ന് ഇതിൽ നിന്നാണ് താൻ മനസ്സിലാക്കിയെന്നും, അതിനുമുമ്പൊന്നും തനിക്ക് ഇത്തരത്തിലുള്ള യാതൊരു സംശയവും ഇല്ലായിരുന്നു സിദ്ദീഖ് അന്ന് പറഞ്ഞു.