ജയറാമിനെ നായകനാക്കാൻ പത്മരാജന് എന്താ ഭ്രാന്ത് പിടിച്ചോ ? ജയറാമിന് വേണ്ടി വഴിപാട് കഴിച്ച സലിം കുമാർ അക്കഥ ഇങ്ങനെ

1581

സിനിമ ലോകത്തു ഇന്നും മിമിക്രി കലാകാരന്മാരോട് ഒരു അയിത്തം നിലനിൽക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ് എന്ന് പല മിമിക്രി കലാകാരന്മാരും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ മിമിക്രിയെ ഒരു കൽ എന്ന രീതിയിൽ അംഗീകരിക്കാം ആദ്യം ബുദ്ധിമുട്ടു കാണിച്ചത് സിനിമ കാർക്ക് അല്ല നാടകക്കാർക്ക് ആണ് എന്ന് വെളിപ്പെടുത്തുകയാണ് നടൻ സലിം കുമാർ തന്റെ മിമിക്രി കരിയറിന്റെ ആദ്യ കാലങ്ങളിൽ അത്തരത്തിലുള്ള വേർതിരിവ് തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് സലിം കുമാർ. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സലിം കുമാർ ഇങ്ങനെ ഒരു പിന്നാപുരം കഥ വെളിപ്പെടുത്തിയത്.

അങ്ങനെ പൊതുവേ കല ലോകത് മിമിക്രിയോട് വലിയ ഒരു അവജ്ഞ നേരിടുന്ന സമയത്താണ് മിമിക്രി ആര്ടിസ്റ്റായിരുന്ന ജയറാമിനെ നായകനാക്കി അപരൻ എന്ന ചിത്രം ചെയ്യാൻ അക്കാലത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ പത്മ രാജൻ തീരുമാനിക്കുന്നത്.അതറിഞ്ഞ നാടക മേഖലയിലുള്ളവരുടെ പ്രതികാരണവും സലിം കുമാർ പങ്ക് വെക്കുന്നുണ്ട്. പത്മരാജന് എന്താ ഭ്രാന്താണോ ഈ ജയറാമിനെ വച്ച് സിനിമയെടുക്കാൻ എന്ന നിലയിലാണ് അവരുടെ പ്രതികരണം.

ADVERTISEMENTS
   

അന്ന് വരെ ജയറാമിനെ കാണുകയോ പരിചയപ്പെടുകയായി ചെയ്യാതിരുന്ന താൻ ആ ജയറാം ചിത്രം സൂപ്പർ ഹിറ്റാവുന്നതിനും ജയറാം സൂപ്പർ താരമാകുനനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ക്ഷേത്രത്തിൽ വഴിപാട് നടത്തുകയും ചെയ്തു എന്ന് സലിം കുമാർ പറയുന്നു. അതിനു പ്രധാന കാരണം ആ സമയത്തു സ്ഥിരമായ നാടക പ്രവർത്തകരുമായുള്ള തന്റെ വാഗ്‌വാദങ്ങൾ ആയിരുന്നു എന്ന് സലിം കുമാർ പറയുന്നു. അതോടൊപ്പം താനാണ് ആ സമയത്തെ തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവഗണിച്ചുകൊണ്ടു തന്നെ ട്രക്ക് വിളിച്ചു തന്റെ സുഹൃത്തുക്കളെ ജയറാം ചിത്രമായ അപരൻ കാണിക്കാൻ തീയറ്ററിൽ കൊണ്ട് പോയ കാര്യവും സലിം കുമാർ വെളിപ്പെടുത്തുന്നു.

ADVERTISEMENTS
Previous articleമലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാൻ കാരണം ഇതാണ്; ബാബു ആന്റണിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
Next articleഇപ്പോഴത്തെ പോലെ വിവര ദോഷികൾ അക്കാലത്തു ഇല്ലാത്തതു കൊണ്ട് എംടി യെ ആരും സ്ത്രീ വിരുദ്ധൻ എന്ന് വിളിച്ചില്ല മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ കുറിച്ച് രഞ്ജിത്