പാഷാണം ഷാജി എന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന പ്രമുഖ നടൻ സാജു നവോദയ നടത്തിയ ഒരു പ്രസംഗത്തിൽ ജാതികളെക്കുറിച്ചും കേരളത്തിൽ ഇപ്പോൾ ജാതി വിവേചനം ഉണ്ടോ എന്നതിനെക്കുറിച്ച് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും തന്റെ ജാതിയെക്കുറിച്ചും ഒക്കെ തുറന്നു സംസാരിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. വളരെ സത്യസന്ധമായ ചില നിരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിൻറെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരുന്നു. പല അഭിമുഖങ്ങളിലും അടുത്തിടെ സാജു നവോദയയെ കാണാനിടയായി. പലപ്പോഴും വളരെ വ്യത്യസ്തമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് തോന്നിയിട്ടുണ്ട്. വർഷങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ഒരു ക്യാൻസർ രോഗിക്ക് ചികിത്സയ്ക്ക് വേണ്ടി വിൽക്കുകയും പിന്നീട് വർഷങ്ങളോടൊപ്പം വാടകവീട്ടിൽ കഴിയുകയും ചെയ്യുന്ന കാര്യം അദ്ദേഹം പറഞ്ഞത് വലിയ തോതിൽ വൈറൽ ആയിരുന്നു.
ജാതിയെക്കുറിച്ചും ജാതി പറയുന്നതിനു ഒരു വിഭാഗത്തിന് ഉള്ള നാണക്കേടിനെ കുറിച്ചും സാജു പറഞ്ഞത് ഇങ്ങനെയാണ്. പണ്ടുകാലത്ത് ഉണ്ടായിരുന്ന ജാതി മതം എന്നൊക്കെയുള്ള സിസ്റ്റം ഒക്കെ പോയി. അതൊന്നും എങ്ങും ഇല്ല, ഇപ്പോൾ അതൊക്കെ ഉള്ളത് നമ്മുടെ മനസ്സിൽ മാത്രമാണ്ഇപ്പോഴുള്ളവർക്ക് എന്താണ് പ്രശ്നം എന്ന് വെച്ചാൽ ഞാനൊരു പുലയൻ ആണെന്ന് ധൈര്യപൂർവ്വം 10 പേരുടെ മുമ്പിൽ വച്ച് പറയാൻ പലർക്കും ധൈര്യമില്ല. അത്തരത്തിൽ ധൈര്യമില്ലാത്ത അത്തരത്തിൽ ചളിപ്പുള്ള നാണക്കേടുള്ള പല ആൾക്കാരെയും എനിക്ക് നേരിട്ട് അറിയാം.
തന്നോട് അടുത്തിടെ ഒരു മലയാളത്തിലെ ഒരു പ്രമുഖ നടൻ എന്നോട് ചോദിച്ചു നമുക്ക് ഈ കൊയ്ത്തും മെതിയും ഒക്കെ തിരിച്ചുവരണം തിരിച്ചു കൊണ്ടുവരണം. അപ്പോൾ ഞാൻ പറഞ്ഞു വരട്ടെ നല്ല കാര്യം പക്ഷേ ഞാൻ ചോദിച്ചു ഇത് ആര് കൊയ്യും ആരു വിതയ്ക്കും. അപ്പോൾ അദ്ദേഹം പറഞ്ഞു അതിന് ആ വിഭാഗത്തിൽപ്പെട്ട ആൾക്കാർ ഉണ്ടല്ലോ.ആ വിഭാഗത്തിൽപ്പെട്ട ഒരാളാണ് ഞാൻ. എൻറെ വീട്ടിലെ എൻറെ അമ്മയെയോ അനിയനെയോ സഹോദരങ്ങളെയോ മക്കളെയോ ഒന്നും വയലിൽ 150 രൂപ പണിയെടുക്കാൻ വേണ്ടി പറഞ്ഞു വിടില്ല. സാധാരണ പെയിൻറിംഗ് പണിക്ക് പോയാൽ പോലും ദിവസം ആയിരം രൂപ കിട്ടും. ഞങ്ങൾക്ക് ആ പണി മതി എന്നാലും കൃഷിവന്നാൽ നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ താൻ ചോദിച്ചു ചേച്ചിയെ വിടുമോ കൊയ്യാൻ ആയിട്ട് മക്കളെ വിടുമോ പാടം ഉഴുതുമറിക്കാൻ ആയിട്ട്; അല്പം ദേഷ്യപ്പെട്ട് സംസാരിച്ചു.
പിറ്റേദിവസം ഞാൻ ചായ കുടിക്കാൻ നിന്നപ്പോൾ എൻറെ പുറകെ വന്ന് തട്ടിയിട്ട് അദ്ദേഹം ചോദിക്കുകയാണ് ഹലോ പിണക്കം മാറിയില്ലെ എന്ന്. അപ്പോൾ ഞാൻ പറഞ്ഞത് ഇത് പിണക്കമല്ല നമ്മുടെ ഉള്ളിൽ കിടക്കുന്ന കാര്യം പുറത്തേക്ക് പറഞ്ഞതാണ്. ഞാൻ പഠിക്കുന്ന സമയത്ത് എൻറെ കൂടെ പഠിക്കുന്ന പയ്യൻ അച്ഛൻ അവൻറെ സ്റ്റൈഫന്റ് മേടിക്കാൻ വരുന്നത് അവനു ഇഷ്ടമല്ല അച്ഛൻറെ അച്ഛന്റെ ഷർട്ടിൽ ബീഡി കുറ്റി കൊണ്ട് ഉണ്ടായ കിഴിത്ത ഉണ്ടാവും അവനു നാണക്കേടാണ് അത് അതുകൊണ്ട് അമ്മ വന്നാൽ മതിയെന്ന് അവൻ പറയും. നമ്മൾ പറയണം ഞാൻ ആരാണ്, ഞാൻ എന്താണ്, ഞാൻ ഒരു പുലയൻ ആണെന്ന് എവിടെയും തലയുയർത്തിപ്പിടിച്ച് എന്ന് പറയണം.പത്തു പേരുടെ മുമ്പിൽ നിന്ന് ഇത് പറഞ്ഞുകഴിഞ്ഞാൽ എനിക്ക് കുറച്ച് ലാണ് ഏന് ചിന്തിക്കുന്ന ആളുകൾ ആണ് ഇവിടെ ഉള്ളത്. അങ്ങനെയല്ല നമ്മൾ അവിടെ നിവർന്ന് നിന്ന് പറയണം ഞാൻ ഒരു പുലയനാണ് എന്ന്. സാജു നവോദയ പറയുന്നു. ഈ വിഷയത്തിൽ എന്താണ് നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യുക