ചൊവ്വാഴ്ച വൈകുന്നേരം നാഗാലാൻഡിലെ ചുമൗകെദിമ ജില്ലയിൽ ദേശീയ പാതയിൽ മലമുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടു വന്നു കാറുകൾ തകർത്തതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം പിന്നിലുള്ള കാറിൽ വന്നയാൾ വീഡിയോയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ദേശീയ പാത 29-ൽ ഓൾഡ് ചുമുകെഡിമ പോലീസ് ചെക്ക്‌പോസ്റ്റിന് സമീപം വൈകുന്നേരം 5 മണിയോടെ കനത്ത മഴയ്‌ക്കിടയിലാണ് സംഭവം. വണ്ടികൾ ചെക്ക് പോസ്റ്റിനു സമീപം നിർത്തിയിട്ടപ്പോൾ ആണ് ഈ അപകടം സംഭവിച്ചത്. ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ പരുക്കുകളോടെ റഫറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
#WATCH |
#WATCH | A massive rock smashed a car leaving two people dead and three seriously injured in Dimapur's Chumoukedima, Nagaland, earlier today
(Viral video confirmed by police) pic.twitter.com/0rVUYZLZFN
— ANI (@ANI) July 4, 2023
കൊഹിമ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് നേരെ കൂറ്റൻ കല്ല് വീഴുന്നത് കാണിക്കുന്ന ഒരു ഡാഷ് ക്യാമറ വീഡിയോ സംഭവം പകർത്തി. നിമിഷങ്ങൾക്കുള്ളിൽ, ആഘാതം കാറുകളെ വളച്ചൊടിച്ച ലോഹ കൂമ്പാരമാക്കി മാറ്റി. അപകടത്തിന്റെ ശക്തി വളരെ തീവ്രമായതിനാൽ പാറകൾ ഇടിഞ്ഞുവീണ മൂന്ന് കാറുകൾ പൂർണ്ണമായും തകർന്നതായി അധികൃതർ സ്ഥിരീകരിച്ചു.
ഏപ്രിലിൽ ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ട്രക്കിൽ ഒരു പാറക്കല്ല് ഇടിച്ച് ഒരു ട്രക്ക് ഡ്രൈവറും സഹായിയും മരിച്ചു. ഡിഗ്‌ഡോളിന് സമീപം കാശ്മീരിലേക്ക് പോകുകയായിരുന്ന ട്രക്കിന്റെ ക്യാബിനിൽ പാറയിടിച്ചുണ്ടായ അപകടമാണ് രാജ്‌പോറ പ്രദേശത്തെ താമസക്കാരായ ഡ്രൈവർ മക്‌സൂദ് അഹമ്മദിന്റെയും സഹായി നവീദ് അഹമ്മദിന്റെയും മരണത്തിന് കാരണമായത്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ തകർന്ന ട്രക്കിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായിച്ചു.