മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ടർബോയിൽ അദ്ദേഹത്തിന്റെ മാസ്സ് കഥാപാത്രം ടർബോ ജോസ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണെങ്കിലും ആ കഥാപത്രത്തെ പോലും പിന്തള്ളി കൊണ്ടാണ് ഇപ്പോൾ മറ്റൊരു ജോസ് ഇൻറർനെറ്റിൽ വൈറലാകുന്നത്. അത് വേറെ ആരും അല്ല വർഷങ്ങൾക്കു മുമ്പ് സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ജലോത്സവം എന്ന ചിത്രത്തിലെ റിയാസ്ഖാന്റെ കഥാപാത്രമായ ദുബായ് ജോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അതിൽ റിയാസ്ഖാൻ പറയുന്ന ‘അടിച്ചു കേറി വാ’ എന്നുള്ള ഡയലോഗും വമ്പൻ ഹിറ്റ് ആയിരിക്കുകയാണ്.
മലയാള സിനിമയിലെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങൾ ചെയ്തു മുന്നോട്ടുവന്നു താരമാണ് റിയാസ്ഖാൻ. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മലയാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് വില്ലൻ കഥാപാത്രം ചെയ്തു മോഹൻലാലിന് ഒത്ത എതിരാളിയായി നിന്ന് കിടിലൻ വില്ലനായാണ് റിയാസ്ഖാൻ മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശം ചെയ്തത്. അതിനു ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ ഇന്നും മലയാളസിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.
മലയാളത്തിലെ ആദ്യ മസിലൻ എന്ന പരിവേഷവും റിയാസ്ഖാൻ തന്നെയുള്ളതാണ്. ഒരുപക്ഷേ മലയാളത്തിന്റെ സൽമാൻ ഖാൻ എന്ന് വേണമെങ്കിലും പറയാം. അത്രയും മികച്ച ബോഡി സ്ട്രക്ച്ചറുള്ള നടൻ കൂടിയാണ് റിയാസ് ഖാൻ. ഇപ്പോൾ റിയാസ്ഖാൻ സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ റൊമാൻറിക് നായകൻ പരിവേഷമാണ് താരത്തിനുള്ളത് എന്നുള്ളതാണ് സത്യം. പ്രണയിച്ച നായികയെ എന്ത് വിലകൊടുത്തും നേടിയെടുക്കുന്ന നായകൻറെ പരിവേഷമുള്ള ഒരു ലൗ സ്റ്റോറി റിയാസ്ഖാന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട് എന്നുള്ളത് മുമ്പ് വനിത മാഗസിൻ പങ്കുവെച്ച് ഒരു ഓർമ്മക്കുറിപ്പിലൂടെ ഇപ്പോൾ വൈറലാകുന്നത്.
22 ആം വയസ്സിൽ ചെന്നൈയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലുള്ള ഉമ എന്ന പെൺകുട്ടിയെ പ്രണയിച്ച് സ്വന്തമാക്കിയ ഒരു ത്രില്ലർ ലൗ സ്റ്റോറി ജീവിതത്തിൽ ഉണ്ട്. ആ സമയത്ത് റിയാസ്ഖാന്റെ കുടുംബവും ചെന്നൈയിൽ സെറ്റിലായ ഒരു മലയാളി ഫാമിലിയാണ്. പ്രശസ്ത തമിഴ് നടി കമലയുടെയും സംഗീത സംവിധായകൻ കാമേഷിന്റെയും മകളാണ് റിയാസ്ഖാന്റെ ഭാര്യ ഉമ. അവരുടെ പ്രണയം തുടങ്ങുന്ന വഴിയും മറ്റു കാര്യങ്ങളും വനിതയോടൊപ്പം ഉള്ള കുടുംബ അഭിമുഖത്തിൽ റിയാസ്ഖാൻ പണ്ട് പങ്കുവെച്ചിട്ടുണ്ട്. സഹോദരിയും ഉമയും സുഹൃത്തുക്കളാണെന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉമാ തൻറെ വീട്ടിൽ വരാറുണ്ടായിരുന്നു. തന്റെ അനിയത്തി റോഷ്നിയുമൊത്ത് പഠിക്കാനും ഹോം വർക്ക് ചെയ്യാനും ഒക്കെ ആയിട്ടാണ് ഉമാ അന്ന് വീട്ടിൽ വന്നിരുന്നത്.
അന്ന് വെറും സില്ലി ഗേൾസ് എന്ന രീതിയിൽ വലിയ മൈൻഡ് ഇല്ലാതെയാണ് താൻ ഒമയെ കണ്ടിരുന്നത്. എന്നും അമേരിക്കയിൽ ബിസിനസ് പഠനം കഴിഞ്ഞ് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ആണ് നാട്ടിൽ എത്തുന്നത്. ആ സമയത്ത് താൻ ഹീറോ ആയി ഉള്ള ഒരു സിനിമയുടെ ഓഡിഷൻ പങ്കെടുത്തത് തനിക്ക് അവസരം ലഭിച്ചു എന്നും റിയാസ്ഖാൻ പറയുന്നു. അപ്പോഴാണ് തൻ്റെ അനിയത്തി റോഷ്‌നി പറയുന്നത് ആ സിനിമയിലെ നായികയായി ഉമയെ പരിഗണിച്ചു കൂടെ എന്ന്. അങ്ങനെ താൻ പറഞ്ഞിട്ട് ഉമാ സിനിമയുടെ ഓഡിഷൻ പോവുകയും ചെയ്തിരുന്നു എന്ന് റിയാസ്ഖാൻ പറയുന്നു. അന്ന് തങ്ങൾ കണ്ടത് ഒരു വ്യത്യസ്തമായ രീതിയിലായിരുന്നു തനിക്ക് ഫീൽ ചെയ്തതെന്ന് റിയാസ്ഖാൻ പറയുന്നു. ഇത്രയും കാലം അടുത്തുണ്ടായിരുന്ന പരിചയമുള്ള ഒരാളെ ആദ്യമായി ഇത്ര അടുത്ത് കാണുന്നത് എന്ന് റിയാസ്ഖാൻ പറയുന്നു. ഒഡിഷനിലൂടെ ഉമയെ തന്നെ ആ ചിത്രത്തിലെ നായികയായി അവർ തീരുമാനിച്ചിരുന്നു.
പക്ഷേ സിനിമ നീണ്ടുപോവുകയും ചെയ്തതുകൊണ്ട് നായികയെ നായകനും പിന്നീട് രഹസ്യമായി ഒരുമിച്ച് കാണാനും സംസാരിക്കാൻ തുടങ്ങുകയും ഒക്കെ ചെയ്തുവെന്ന് റിയാസ് ഖാൻ പറയുന്നു. സോഷ്യൽ മീഡിയയും ചാറ്റിങ്ങും മൊബൈൽ ഫോണും ഒന്നും അധികം പ്രചാരത്തിൽ അല്ലാത്തതുകൊണ്ട് തന്നെ ഇരുവരും കണ്ടുമുട്ടാനായി വ്യത്യസ്തമായ ഒരു മാർഗ്ഗമായിരുന്നു കണ്ടെത്തിയത്.
വീഡിയോ കാസറ്റുകൾ മാറ്റി വാങ്ങാനായി വീട്ടിൽ നിന്ന് ഇറങ്ങുന്ന ഉമയെ വഴിയിൽ താൻ കാറുമായി കാത്തിരുന്നു തങ്ങൾ ഇരുവരും ഉമ്മയുടെ കൂട്ടുകാരിയായ സിന്ധുവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്യും അവിടെനിന്ന് അവളുടെ വീട്ടിലേക്ക് ഉമ ഫോൺ ചെയ്തു സിന്ധുവിന്റെ വീട്ടിലുണ്ടെന്ന് പറയും. അതിനു ശേഷം തങ്ങൾ ഇതുവരെ മറ്റെവിടേക്കെങ്കിലും പോയി സംസാരിച്ചിരിക്കും എന്നാണ് ആ പ്രണയകാലത്തെക്കുറിച്ച് ഓർമ്മിച്ചു കൊണ്ട് റിയാസ് ഖാൻ പറഞ്ഞത്.
തങ്ങളുടെ ഈ പ്രണയവും മീറ്റിംഗ് കാര്യങ്ങളും ഒന്നും തന്നെ അനിയത്തിയായ റോഷ്നിക്ക് പോലും അറിയില്ലായിരുന്നു എന്നും റിയാസ് പറയുന്നു.ഏഴെട്ട് മാസങ്ങൾ കഴിഞ്ഞ് ഉമ്മയുടെ വീട്ടിൽ ഈ വിവരങ്ങൾ അറിയുകയും ചെറുപ്പത്തിലെ അച്ഛൻ മരിച്ച ഉമയെ നോക്കിയിരുന്നത് ബന്ധുക്കളായിരുന്നു. അവർ ഈ ബന്ധത്തിനെ നഖശികാന്തം എതിർക്കുകയും ചെയ്തു. അതോടെ ഉമാ പൂർണമായും വീട് തടങ്കലിൽ ആവുകയും ചെയ്തു. ഒരു കാരണവശാലും പരസ്പരം കാണാൻ പറ്റാത്ത ഒരു സാഹചര്യമായി തീർന്നു.
അങ്ങനെ താൻ ഈ വിവരം തൻറെ അച്ഛനോട് പറയുകയായിരുന്നു എന്ന് റിയാസ്ഖാൻ പറഞ്ഞു. എങ്കിൽ നീ അവളെ വിളിച്ചിറക്കിക്കൊണ്ടു വാ എന്നാണ് അന്ന് അച്ഛൻ പറഞ്ഞത്. അപ്പോൾ തങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാതെ സുഹൃത്ത് സിന്ധുവിന്റെ വീട്ടിൽ പോകാൻ ഒരു ദിവസം ഉമയ്ക്ക് വീട്ടിൽ നിന്ന് അനുവാദം കിട്ടി, അങ്ങനെ ആ അവസരം മുതലാക്കി സിന്ധുവിന്റെയും മറ്റു സുഹൃത്തുക്കളെയും സഹായത്തോടെ താൻ ഉമയെ തട്ടിക്കൊണ്ടുപോയി രജിസ്റ്റർ മാരേജ് ചെയ്യുകയായിരുന്നു. രജിസ്റ്റർ മാരിയേജ് കഴിഞ്ഞ താൻ തന്റെ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് തൻറെ അമ്മയും സഹോദരി രോഷ്നിയും ഈ കഥകൾ അറിയുന്നതെന്ന് റിയാസ് ഖാൻ പറയുന്നു.
2015 വനിതയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് റിയാസ്ഖാൻ ഇക്കാര്യങ്ങൾ പറയുന്നത്. ആ സമയത്ത് റിയാസ് ഖാന്റെ മൂത്തമകൻ പ്ലസ്ടുവിനും ഇളയ മകൻ ഏഴാം ക്‌ളാസിലുമായിരുന്നു പഠിക്കുന്നത്. പിന്നീട് തന്റെ മക്കൾ നടന്മാരായ വിജയിയെയും സൂര്യയും ഒക്കെ കാണുമ്പോൾ അങ്കിൾ എന്ന് വിളിക്കുമെന്നും അത് കേൾക്കുമ്പോൾ നീ ഇത്ര നേരത്തെ കല്യാണം കഴിച്ചത് കൊണ്ടല്ലേ ഒരു പ്ലസ്ടുകാരന്റെ അങ്കിൾ വിളി കേൾക്കേണ്ടി വരുന്നത് എന്ന് അവർ പറയുമായിരുന്നു എന്ന് റിയാസ് ഖാൻ പറയുന്നു