
മെഗാ കുടുംബവും അല്ലു കുടുംബവും തമ്മിൽ വളരെക്കാലമായി നിലനിൽക്കുന്ന അടുത്ത ബന്ധത്തിൽ വിള്ളൽ വീഴുന്നതായി റിപ്പോർട്ടുകൾ ശക്തമാകുന്ന സാഹചര്യതിൽ പുതിയ ഒരു സംഭവ വികാസം ഉണ്ടായിരിക്കുന്നത് . ഇരു കുടുംബാംഗങ്ങൾക്കുമിടയിൽ കുറച്ചുകാലമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണെന്നാണ് സൂചനകൾ. ഇതിനിടയിൽ, രാം ചരൺ അല്ലു അർജുനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്നുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇത് ഇരു കുടുംബങ്ങൾക്കുമിടയിലുള്ള ഭിന്നതയുടെ ആക്കം കൂട്ടുന്നു.അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ comments മെഗാ ആരാധകരെ ചൊടിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം തൻ്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കി.
രാം ചരൺ അല്ലു സിരീഷ് ഉൾപ്പെടെയുള്ള അല്ലു കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടെങ്കിലും അല്ലു അർജുനെ ഫോളോ ചെയ്യുന്നില്ല എന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. ഇത് മനഃപൂർവമാണോ അതോ യാദൃച്ഛികമായി സംഭവിച്ചതാണോ എന്ന് ആരാധകർ ചർച്ച ചെയ്യുന്നു.
നാഗ ചൈതന്യ നായകനായ തണ്ടേൽ എന്ന സിനിമയുടെ ചടങ്ങിൽ അല്ലു അരവിന്ദ് നടത്തിയ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. നിർമ്മാതാവ് ദിൽ രാജുവിൻ്റെ അടുത്തിടെയുണ്ടായ അനുഭവങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ദിൽ രാജുവിൻ്റെ സിനിമകൾ ബോക്സ് ഓഫീസിൽ മിശ്ര പ്രതികരണം നേടിയതിനെ അദ്ദേഹം തമാശരൂപേണ പരാമർശിച്ചു. എന്നാൽ ഈ വാക്കുകൾ അദ്ദേഹത്തിൻ്റെ സഹോദരൻ്റെ മകനെ (രാം ചരൺ) കുറ്റപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു എന്ന് ആരാധകർ വിമർശിച്ചു.
തുടർന്ന് അല്ലു അരവിന്ദ് തൻ്റെ പ്രസ്താവനയിൽ വിശദീകരണം നൽകി. ദിൽ രാജുവിനോടുള്ള സംഭാഷണത്തിൽ രാം ചരണിനെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ വിഷയം ഓൺലൈൻ ട്രോളിംഗിന് ഇടയാക്കിയതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. രാം ചരണുമായുള്ള ബന്ധം ശക്തമാണെന്നും ഇത്തരം വിഷയങ്ങൾ വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. “ചരൺ എൻ്റെ മകനെപ്പോലെയാണ്. അവൻ എൻ്റെ ഒരേയൊരു പെങ്ങളുടെ മകനാണ് ഞാൻ അവന്റെ ഒരേയൊരു അമ്മാവനുമാണ് . ഞങ്ങളുടെ ബന്ധം ശക്തമാണ്, അതുകൊണ്ട് ഈ വിഷയം ഇവിടെ അവസാനിപ്പിക്കാം,” അല്ലു അരവിന്ദ് പറഞ്ഞു.
എന്നാൽ, രാം ചരണോ അല്ലു അർജുനോ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അല്ലുഅർജ്ജുന്റെ പുഷ്പ 2 വിന്റെ ഞെട്ടിക്കുന്ന വിജയം മെഗാ ഫാമിലിയെ ചൊടിപ്പിച്ചു എന്നും അതിനു ശേഷം അല്ലുവിനെതിരെ ഉണ്ടായ പ്രശ്നങ്ങളും ജയിൽവാസവും എല്ലാം മെഗാ ഫാമിലിയുടെ ഇടപെടലിൽ നിന്നാണ് എന്നൊക്കെ ആരോപണങ്ങൾ ഉണ്ടായിരുന്നു. നേരത്തെ പവൻ കല്യാൺ പുഷ്പ സിനിമയെ കുറിച്ച് പറഞ്ഞ ചില പരാമർശങ്ങളും വിവാദമായിരുന്നു. ചന്ദന കള്ളക്കടത്തുകാരെ ഒക്കെ ഹീറോ ആക്കുന്ന സിനിമകൾ ആണ് ഉണ്ടാകുന്നത് എന്ന് അല്ലുവിനെ പേരെടുത്തു പറയാതെ വിമർശിച്ചിരുന്നു. ഇതൊക്കെ ഇരു ഫാമിലികൾക്കുമിടക്ക് വലിയ വിഷയങ്ങൾ സൃഷ്ട്ടിച്ചു എന്നും ആരോപണങ്ങൾ ഉണ്ട്.
അതേസമയം, രാം ചരൺ അവസാനമായി അഭിനയിച്ചത് ജനുവരി 10-ന് പുറത്തിറങ്ങിയ “ഗെയിം ചേഞ്ചർ” എന്ന സിനിമയിലാണ്. അല്ലു അർജുൻ “പുഷ്പ 2: ദി റൂൾ” എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലും അഭിനയിച്ചു.