ഓരോ മലയാളിയും എന്നെന്നും അഭിമാനത്തോടെ പറയുന്ന പേരാണ് റസൂൽ പൂക്കുട്ടി. മലയാളികളുടെയും കേരളത്തിന്റെയും ഇന്ത്യയുടെയും തന്നെ യശ്ശസ് ലോകമെമ്പാടും ഉയർത്തിയ ഇന്ത്യൻ സിനിമയിലെ കഴിവുറ്റ ഒരു സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും ഓഡിയോ മിക്സറുമായ വ്യക്തിയാണ് റസൂൽ പൂക്കുട്ടി. അദ്ദേഹത്തിന് ഓസ്കാർ അവാർഡ് ലഭിച്ചപ്പോഴാണ് അത്തരം ഒരു മേഖലയെ പറ്റി പോലും വലിയൊരു ശതമാനം ആളുകൾ അറിയുന്നത് തന്നെ. ആ മേഖലയ്ക്ക് സിനിമയിലുള്ള പ്രാധാന്യവും.
സ്ലാംഡോഗ് മില്യണയർ എന്ന ഓസ്കാർ അവാർഡുകൾ വാരിക്കുട്ടിയ ചിത്രത്തിന് സൗണ്ട് ഡിസൈൻ നൽകിയത് റസൂൽ പൂക്കുട്ടിയായിരുന്നു. അദ്ദേഹത്തോടൊപ്പം ആ ചിത്രത്തിന് സൗണ്ട് ഡിസൈൻ ചെയ്ത മറ്റു രണ്ടു പേർക്കും ഓസ്കർ ലഭിച്ചിരുന്നു. കൊല്ലം വിളക്കുപാറയിൽ നിന്നുള്ള ഈ സൗണ്ട് എൻജിനീയർ ഇന്ന് ലോകത്തിൻറെ നിറുകയിലാണ്. ഇപ്പോൾ അദ്ദേഹം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.
തൻറെ മകൻ ജനിച്ച സമയത്ത് തന്റെ മകൻറെ ജാതകം എഴുതി. അന്ന് അത് വായിക്കാനായി അത് എഴുതിയ പൂജാരി തൻറെ വീട്ടിൽ വന്നിരുന്നു. അത് വായിച്ചശേഷം അദ്ദേഹം പറഞ്ഞത് മകന് മൂന്നര വയസ്സ് ആകുമ്പോൾ അച്ഛന് ഗജകേസരിയോഗം ആയിരിക്കുമെന്ന്. സത്യത്തിൽ അത് എന്താണെന്ന് പോലും ത്നങ്ങൾക്ക് അന്ന് അറിവുള്ള കാര്യമല്ല. അത് തിരുമേനിയോട് താൻ ചോദിച്ചു എന്താണ് ഈ ഗജകേസരിയോഗം എന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞത് ആ യോഗത്തേക്കാൾ വലിയൊരു യോഗമില്ല. അത്രയും ഉന്നതിയിൽ എത്തുന്ന ഒരു യോഗമാണ് അത് എന്നും. തന്റെ മകൻ ആ പ്രായം എത്തുമ്പോൾ താൻ ആ യോഗാവസ്ഥയിലാകും എന്നും വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അപ്പോൾ അന്ന് താൻ ഭാര്യയോട് തമാശയായിട്ട് പറഞ്ഞു ഇനി ഓസ്കാർ വല്ലതും കിട്ടുമായിരിക്കും എന്ന്. അന്ന് തങ്ങൾക്ക് ഇതിൽ യാതൊരു വിശ്വാസവുമില്ല. അതുകൊണ്ടാണ് തമാശയായി അങ്ങനെ പറഞ്ഞത്നമുക്ക് അന്ന് ഒരു ഓസ്കാർ അവാർഡ് എന്നത് ചിന്തിക്കാൻ പറ്റാത്ത ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും നമ്മൾ പറയുന്ന ഏറ്റവും വലിയ ഒരു ബഹുമതി എന്നത് അത് തന്നെ ആയിരിക്കുമല്ലോ അദ്ദേഹം പറയുന്നു.
അതിലെ അത്ഭുതമെന്തെന്നാൽ എനിക്ക് ഓസ്കാർ നോമിനേഷൻ വരുമ്പോൾ എൻറെ മകന് മൂന്നര വയസ്സാണ് പ്രായം എന്നതാണ്. സത്യത്തിൽ അഭിമുഖം നടത്തിയ അവതാരകൻ പോലും അത്ഭുതപ്പെട്ട് പോകുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്.
അങ്ങനെ തന്റെ ജീവിതത്തിൽ ഒരുപാട് ഒരുപാട് നിമിത്തങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടുപോയതെന്നും റസൂൽ പൂക്കുട്ടി പറയുന്നുണ്ട്. കറക്റ്റ് ആ സമയം തന്നെയാണ് തനിക്ക് ഓസ്കാർ ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമയിലെ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഒരു മിശ്രണത്തിനു ഓസ്കാർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനും ശ്രീ റസൂൽ പൂക്കുട്ടി തന്നെയാണ്. എല്ലാകാലവും മലയാളികൾക്ക് അഭിമാനത്തോടെ ഓർത്തിരിക്കാൻ പറ്റുന്ന ഒരു പേര് കൂടിയാണ് അദ്ദേഹത്തിൻറെത്