മലയാള സിനിമയിൽ വളരെ വ്യത്യസ്തങ്ങളായ റോളുകളെ അനശ്വരമാക്കിയിട്ടുള്ള നടനാണ് സോമൻ. പ്രേംനസീർ അടക്കമുള്ള താരങ്ങൾക്ക് ഒപ്പം വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സോമന്റെ ഒരു കിടിലൻ പെർഫോമൻസ് ആയിരുന്നു ലേലം എന്ന ചിത്രത്തിലെ ഈപ്പച്ചൻ എന്ന കഥാപാത്രം.
സുരേഷ് ഗോപിയുടെ അപ്പൻ വേഷത്തിൽ ആനക്കാട്ടിൽ ഈപ്പച്ചനായി കസറുകയായിരുന്നു സോമൻ എന്നുപറയുന്നതാണ് സത്യം. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിനുള്ള ഒരു പെർഫെക്റ്റ് കാസ്റ്റിംഗ് തന്നെയായിരുന്നു സോമൻ അദ്ദേഹത്തിന്റെ അവസാന ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു തന്നെ അദ്ദേഹത്തിന് സിനിമയോട് യാത്ര പറയാനും സാധിച്ചു.
ഒരു നടനെ സംബന്ധിച്ചിടത്തോളം അതിലും വലുതായി ഒന്നുമില്ല എന്നതാണ് സത്യം. പഴയകാല സിനിമകളിൽ എല്ലാം തന്നെ ഒരു തീപ്പൊരി നടനായി മാറാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എടുത്തു നോക്കുമ്പോൾ അത് മനസ്സിലാക്കാനും സാധിക്കും.
ഇപ്പോഴിതാ രഞ്ജി പണിക്കർ ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ തീപ്പൊരി ഡയലോഗുകളുടെ അമരക്കാരൻ ആണ് രഞ്ജി പണിക്കർ എന്ന് പറയുന്നതാണ് സത്യം. അദ്ദേഹം സോമനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്. മരിക്കുന്നതിന് മുൻപ് എനിക്കൊരു തീപ്പൊരി വേഷം നീ ഉണ്ടാക്കിത്തരണം എന്ന് ഒരിക്കൽ സോമേട്ടൻ എന്നോട് പറഞ്ഞു. ആ വാക്കുകള്‍ അരം പറ്റിയ പോലെ അദ്ദേഹത്തിന്‍റെ അവസാന കഥാപാത്രമായി ആനക്കാട്ടില്‍ ഈപ്പനെന്ന കഥാപാത്രം മാറി.
അദ്ദേഹത്തിന്റെ ആ ആവശ്യം അംഗീകരിച്ചാണ് ഞാൻ ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രം എഴുതുന്നത് എന്നാണ് രഞ്ജി പണിക്കർ പറയുന്നത്. സോമെട്ടനെ ഞാന്‍ എല്ലാ കാലവും മിസ്സ് ചെയ്യും ലേലം എനിക്ക് രണ്ടാമത് ഒരു തവണ കൂടി കാണാന്‍ ആകില്ല. അത്രക്ക് വൈകാരിക ബന്ധം എനിക്ക് അദ്ദേഹവുമായുണ്ട്. ഒരുപാട് സ്നേഹിക്കുന്ന കലഹിക്കുന്ന വഴക്ക് പറയുന്ന അങ്ങനെ തനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വൈകാരിക ബന്ധം ആണ് അദ്ദേഹവുമായുള്ളത്.
എന്റെ മക്കള്‍ അദ്ദേഹത്തിന്റെ വീടിനടുത്തുള ചെങ്ങന്നൂര്‍ എന്നാ സ്ഥലത്താണ് പഠിച്ചിരുന്നത്. എപ്പോലോക്കെ അദ്ദേഹം അത് വഴി പോകുന്നോ അപ്പോളൊക്കെ എന്റെ മക്കളെ കൂട്ടി ഒന്ന് കറങ്ങി ഐസ് ക്രീം ഒക്കെ മേടിച്ചു കൊടുത്തു വീട്ടില്‍ കൊണ്ട് വിടുമായിരുന്നു. തന്റെ മകനായ നിതിന്‍ എപ്പോലോക്കെ ഞങ്ങള്‍ തിരുവല്ലയിലുള്ള സോമേട്ടന്റെ വീടിന്റെ അടുത്ത് കൂടി പോകുമ്പോളും അറിയാതെ അവന്റെ കൈ നെഞ്ചില്‍ വക്കുന്നത് ഞാന്‍ കാണാറുണ്ട് . റേഞ്ചി പണിക്കര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വർഷങ്ങൾക്കിപ്പുറവും ലേലം എന്ന ചിത്രത്തിന്റെ നെടുംതൂണായി ഈപ്പച്ചൻ എന്ന സോമന്റെ കഥാപാത്രം നിലനിൽക്കുന്നുണ്ട് എന്നും, അദ്ദേഹത്തെ ഇപ്പോഴും ആളുകൾ ഈ ഒരു കഥാപാത്രത്തിന്റെ പേരിൽ ഓർമ്മിച്ചു വെക്കുന്നുണ്ട് എന്നുമാണ് പ്രേക്ഷകരും പറയുന്നത്.
ശത്രുക്കളോട് പോലും ദയ കാണിക്കുന്ന എന്നാൽ കർക്കശക്കാരനായ ഒരു പഴയകാല പ്രതാപിയുടെ വേഷം വളരെ മികച്ച രീതിയിൽ തന്നെ സോമൻ കൈകാര്യം ചെയ്തു. ആ കഥാപാത്രം തന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം കാണിച്ചു തരികയും ചെയ്യുന്നുണ്ട്. ചില സാഹചര്യങ്ങളിൽ സുരേഷ് ഗോപിയുടെ പെർഫോമൻസിനെ പോലും ഒന്നുമല്ലാതെ ആക്കുന്നതായിരുന്നു സോമന്റേത്.
ചിത്രത്തില്‍ സോമന്റെ ഒരു തീപ്പൊരി ടയലോഗ് ഇന്നും ട്രോള്‍ പേജുകളിലും മിമിക്രി വേദികളിലും എല്ലാം നിറഞ്ഞു നില്‍ക്കുകയാണ്. 1997 ഡിസംബര്‍ 12ന് ആയിരുന്നു ആ അതുല്യ കലാകാരന്റെ അപ്രതീക്ഷിത വിയോഗം. സ്വൊന്തം നാട്ടുകാര്‍ അദ്ദേഹത്തിന്റെ സിനിമയിലെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഖോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വേര്‍പാട് . മഞ്ഞപ്പിത്തം ബാധിച്ചു പെട്ടന്ന് അസുഖം മൂര്ചിച്ചു ഒരുമാസത്തോളം ആശുപത്രിയില്‍ കിടന്നതിനു ശേഷമാണു അദ്ദേഹം അന്തരിക്കുന്നത്. അവസാന ചിത്രമായ ലേലത്തിന്റെ വിജയം ആഖോഷിക്കാന്‍ കാത്തു നില്‍ക്കാതെ അദ്ദേഹം വിടപറഞ്ഞു.