വെറും പതിനനഞ്ചാം വയസ്സിലാണ് ആ നടനും സംവിധായകനും എന്നോട് അങ്ങനെ ചെയ്തത് – അഞ്ചു മിനിറ്റോളം അത് തുടർന്ന് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു: രേഖ

7180

നിത്യഹരിത ബോളിവുഡിന്റെ നിത്യ ഹരിത നായിക രേഖയുടെ വ്യക്തി ജീവിതം അവരുടെ സിനിമ കരിയർ പോലെ തന്നെ പ്രക്ഷുബ്ധവും കോളിളക്കങ്ങൾ നിറഞ്ഞതുമായിരുന്നു . നിരവധി ഗോസിപ്പുകളും ആരോപണങ്ങളും അധിക്ഷേപങ്ങളും രേഖയ്ക്ക് സിനിമ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. അമിതാഭ് ബച്ചനുമായുള്ള പ്രണയ ഗോസിപ്പ് അതിൽ വളരെ വലിയ വാർത്തകൾ ആയിരുന്നു.

ജഗ്ഗർനട്ട് പ്രസിദ്ധീകരിച്ചു യാസർ ഉസ്മാൻ എഴുതിയ പുതിയ ജീവചരിത്രമായ രേഖ: ദി അൺടോൾഡ് സ്റ്റോറിയിൽ, എഴുത്തുകാരൻ അവളുടെ ജീവിതവും ദിവസങ്ങളും രേഖപ്പെടുത്തുന്നു, പുസ്തകത്തിലെ ചില ഉദ്ധരണികൾ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു, അത് ആരെയും അമ്പരപ്പിക്കുന്നതാണ്

ADVERTISEMENTS
   

ജീവ ചരിത്രത്തിൽ തന്റെ പതിനഞ്ചാം വയസ്സിൽ സിനിമ ഷൂട്ടിംഗ് എന്ന രീതിയിൽ സംഭവിച്ച ലൈംഗിക അതിക്രമം വെളിപ്പെടുത്തിയിട്ടുണ്ട്.

 

തന്റെ ആദ്യ ചിത്രമായ അഞ്ജന സഫറിന്റെ ചിത്രീകരണത്തിനിടെ, മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയിൽ, 15 വയസ്സുള്ള രേഖയ്ക്ക് സഹിക്കേണ്ടി വന്ന സംഭവം , അത് ഇന്ന് ‘പീഡനം’ എന്ന് വിളിക്കപ്പെടും, അത് സിനിമയുടെ സംവിധായകൻ രാജാ നവതെയുടെയും അതിലെ താരം ബിശ്വജീത് ചാറ്റർജിയുടെയും ഭാഗത്തു നിന്നുണ്ടായ വലിയ ഒരു ചതിയായിരുന്നു. ചിത്രീകരണത്തിന് തൊട്ടുമുമ്പ്, രാജയും ബിശ്വജീത്തും എല്ലാം പ്ലാൻ ചെയ്തിരുന്നു, അവസാനത്തെ വിശദാംശങ്ങൾ വരെ. ഷൂട്ട് ചെയ്യാനിരുന്ന രംഗം ഒരു റൊമാന്റിക് രംഗമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നുള്ള ഒരു ഉദ്ധരണി പ്രകാരം, രാജ ‘ആക്ഷൻ’ പറഞ്ഞ നിമിഷം, ബിശ്വജിത്ത് രേഖയെ ബലമായി പിടിച്ച് അവളുടെ വായിൽ ചുണ്ടുകൾ അമർത്തി. അങ്ങനെ ഒരു ചുംബനത്തെ കുറിച്ച് ഒന്നും രേഖയോട് പറഞ്ഞിരുന്നില്ല. ക്യാമറ റോൾ ചെയ്തു കൊണ്ടേയിരുന്നു, മുഴുവൻ ക്രൂവും വിസിലടിച്ചും ആഹ്ലാദിച്ചും ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ, സംവിധായകൻ അഞ്ച് മിനിറ്റോളം കഴിഞ്ഞാണ് ആ സീൻ ‘കട്ട്’ ചെയ്തത് , കാരണം ബിശ്വജീത് അഞ്ച് മിനിറ്റ് മുഴുവൻ രേഖയെ ചുംബിച്ചുകൊണ്ടിരുന്നു. രേഖ കണ്ണുകൾ ഇറുകെ അടച്ചിരുന്നുവെങ്കിലും അവ നിറഞ്ഞു തുളുമ്പുകയായിരുന്നു.

 

എന്നാൽ, ആ സീനിൽ രേഖയറിയാതെ എന്നത് സംവിധായകൻ രാജ നവതെയുടെ ആശയമായിരുന്നതിനാൽ കുപ്രസിദ്ധമായ രംഗത്തിന് തന്നെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് നടൻ ബിശ്വജിത്ത് പിന്നീട് പ്രസ്താവന നടത്തി. “ഇത് എന്റെ ആസ്വാദനത്തിനല്ല, സിനിമയ്ക്ക് പ്രധാനമാണ്. രേഖയ്ക്ക്അത് താൻ വഞ്ചിക്കപ്പെട്ടതായി തോന്നി, അവർ വല്ലാതെ രോഷാകുലയായി,” ബിശ്വജീത് പറഞ്ഞു.

അക്കാലത്തു സിനിമയിൽ നടിമാർക്ക് വലിയ അഭിപ്രായ സ്വാതന്ത്ര്യമൊന്നുമില്ല. എതിർക്കുന്നവർ പിന്നെ സിനിമയിൽ ഉണ്ടാവുകയില്ല. ഇന്നത്തെ കാലത്തു നടിമാർ അനുഭവിക്കുന്ന ചൂഷണങ്ങളുടെ കഥകൾ നമ്മൾ ദിവസേന കേൾക്കുമ്പോൾ അന്ന് എന്തായിരിക്കാം എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു

ADVERTISEMENTS
Previous articleതിരക്കേറിയ മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ അഭ്യാസപ്രകടനം വീഡിയോ വൈറൽ ആളുകളുടെ പ്രതികരണം ഇങ്ങനെ
Next articleകുട്ടികളുടെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റകരമാകാതിരിക്കാനുള്ള നിയമത്തിനു വേണ്ടി പൊതു താല്പര്യ ഹർജി :റോമിയോ ആൻഡ് ജൂലിയറ്റ് നിയമം