വന്‍തുക നൽകാമെന്ന് പറഞ്ഞിട്ടും ഷാരൂഖ് ചിത്രം ഉപേക്ഷിച്ചതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി ഷക്കീല

16988

ബോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രം ചെന്നൈ ഏക്സ്പ്രെസ്സിൽ തന്നെ വിളിച്ചിരുന്നു എന്ന് കുറച്ചു നാൾ മുൻപ് ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ നടി ഷക്കീല പറയുന്നു . മലയാളം തമിഴ് ചിത്രങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട് എങ്കിലും ബോളിവുഡ് ചിത്രത്തിന്റെ ഓഫർ വരുന്നത് ആദ്യമായാണ് അത് താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് എന്നെ ചെന്നൈ എക്സ്പ്രസിലേക്ക് വിളിക്കുന്നത്.’

ചിത്രത്തിന്റെ നായകൻ ഷാരുഖിനെയോ സംവിധായകനെയോ ഒന്നും ഒരു പരിചയവുമില്ല. എത്ര ദിവസത്തെ ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ പ്രതിഫലമായി എല്ലാ ദിവസവും ഇരുപതിനായിരം രൂപ നല്‍കാമെന്ന് ആയിരുന്നു ഓഫർ. തമിഴ് സൂപ്പർ താരം സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്നും അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയാണ് ഉണ്ടായത്.’ഷക്കീല തുറന്നു പറഞ്ഞു.

ADVERTISEMENTS
   
See also  അന്ന് പൃഥ്‌വിരാജിന്റെ കല്യാണമാണ് എന്നറിഞ്ഞപ്പോൾ വല്ലാതെ തകർന്നു പോയി മാളവിക മേനോൻ അന്ന് പറഞ്ഞത്.

‘പണ്ടൊക്കെ പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം മത്സരിച്ചു നിൽക്കാനാവാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ പല വമ്പൻ സംവിധായകർക്ക് പോലും ഒരു വലിയ വെല്ലുവിളിയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. ആ സമയത്തു എനിക്ക് അപ്രഖ്യാപിത വിലക്ക് പല ഭാഷകളിലും ഉണ്ടായിരുന്നു പ്രത്യേകിച്ച് മലയാളത്തിൽ .

എന്റെ സിനിമകള്‍ സദാചാരവിരുദ്ധമായാണ് കൊണ്ടല്ല പലപ്പോഴും നിരോധിക്കപ്പെട്ടത്. അതിനു പിന്നിൽ കച്ചവട താല്‍പര്യങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഇപ്പോഴും ഒരു അകലം പാലിച്ചു പോന്നിരുന്നു.’ഷക്കീല പറയുന്നു.

2020 ഇന്ദ്രജിത് ലങ്കേഷ് ഷക്കീലയുടെ ജീവിത കഥ ആസ്പദമാക്കി ഒരു ഷക്കീല എന്ന പേരിൽ ഒരു സിനിമയെടുത്തിരുന്നു. ഷക്കീലയുടെ ബാല്യകാലം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ അവര്‍ നടത്തിയ തിരഞ്ഞെടുപ്പുകള്‍, എങ്ങനെയാണ് സിനിമയിലേക്ക് വന്നത്, ഇപ്പോള്‍ ഉള്ള ഇമേജ് എങ്ങനെ ഉണ്ടായി, ജീവിതത്തില്‍ അവര്‍ അനുഭവിച്ച കഷ്ടതകള്‍ തുടങ്ങി എല്ലാം ഉള്‍പ്പെട്ടതാണ് ഈ ചിത്രം. റിച്ച ഛദ്ദയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.മലയാളിയായ രാജീവ് പിള്ളയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ഹിന്ദി ,കന്നഡ,തെലുഗു,തമിഴ്,മലയാളം,എന്നെ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങി അധിക ദിവസത്തിന് മുന്നേ തന്നെ ചിത്രത്തിന്റെ ഹൈ ഡെഫിനിഷൻ കോപ്പികൾ ഓൺലൈനിലും മറ്റും ലീക്ക് ആയി അത് കാരണം ചിത്രം വാണിജ്യ വിജയം നേടാതെ പോയി

See also  എനിക്ക് 14 വയസ്സുള്ളപ്പോൾ അയാൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു: ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ ഏവരെയും ഞെട്ടിച്ച തുറന്നു പറച്ചിൽ.
ADVERTISEMENTS