മലയാള സിനിമയിൽ പകരം വയ്ക്കാൻ സാധിക്കാത്ത രണ്ട് നായികമാരാണ് ഉർവശിയും കൽപ്പനയും.ഇവരുടെ നാച്ചുറൽ ആക്ടിങ് ആണ് അവരെ മറ്റു മലയാള നടിമാരിൽ നിന്നും വേറിട്ട് നിർത്തുന്നത് .
രണ്ടുപേരും സഹോദരിമാരാണ് എങ്കിലും ഒരുകാലത്ത് ഇരുവരും തമ്മിൽ വലിയൊരു ശീതയുദ്ധം നടന്നിരുന്നു. മാധ്യമങ്ങളിലൊക്കെ വലിയതോതിൽ തന്നെ ഈ ശീതയുദ്ധം വൈറലായി മാറുകയും ചെയ്തിട്ടുണ്ടായിരുന്നു.
എന്നാൽ കുട്ടിക്കാലത്തെ ഇവരുടെ കഥകൾ പറയുമ്പോൾ ഇവർക്കിടയിൽ ഉണ്ടായിരുന്ന സ്നേഹം എത്ര വലുതായിരുന്നു എന്ന് വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഉർവശി ,കൽപ്പന, കലാരഞ്ജിനി ഇവർ മൂന്നുപേരും മലയാള സിനിമയുടെ അഭിമാന നായികമാരാണ്.
ജോൺ ബ്രിട്ടാസ് അവതാരകനായി എത്തുന്ന കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ ഉർവശിയും കൽപ്പനയും ഒരിക്കൽ എത്തിയിരുന്നു. ഇരുവരും ഈ ഒരു പരിപാടിയിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
കൽപ്പനയും ഉർവശിയും തമ്മിൽ ഒരുകാലത്ത് പിണക്കം ഉണ്ടായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അക്കാലത്തെക്കുറിച്ച് ആദ്യം ജോൺ ബ്രിട്ടാസ് സംസാരിച്ചത് കൽപ്പനയോടായിരുന്നു.
എന്നാൽ തന്നെക്കാളും ഒരുപാട് പ്രായം കുറഞ്ഞ കുട്ടിയാണ് ഉർവശി എന്നും കൊച്ചുപിള്ളേർ എപ്പോഴും അങ്ങനെ പക്വതയില്ലാത്ത തീരുമാനങ്ങൾ അല്ലേ എടുക്കുന്നത് എന്നും രസകരമായ രീതിയിൽ കൽപ്പന പറയുകയായിരുന്നു ചെയ്തത്. ഈ വീഡിയോ ഉർവശിയെ കാണിച്ചുകൊടുത്തപ്പോൾ കല്പനയെ കുറിച്ച് ഓർമിച്ച് ഉർവശി കരഞ്ഞു പോയിരുന്നു.
തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് കൽപ്പനയാണ് .ഒരു സമയത്ത് തന്നെയും കല്പനയും എല്ലാവരും വിളിച്ചിരുന്നത് പോലും ഗുമസ്തൻ എന്നും ജഡ്ജി എന്ന മായിരുന്നു. അത്രത്തോളം അടുപ്പമായിരുന്നു തങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.
അവൾ ആയിരുന്നു എന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്. അങ്ങനെയുള്ള അവൾ പറഞ്ഞത് കേൾക്കാതെ ഞാൻ എന്റെ ജീവിതത്തിൽ ഒരാളെ സ്നേഹിച്ചു. അത് വേണ്ട എന്ന് അവൾ നഖശിഖാന്തം എതിർത്തിട്ടും ഞാൻ കേട്ടില്ല.
അപ്പോൾ സ്വാഭാവികമായും അവൾക്ക് എന്നോട് ഒരു പിണക്കം വന്നു. അവൾ എന്നെക്കാളും ജീവിതം കൂടുതൽ കണ്ടവളാണ്. അതുകൊണ്ടായിരിക്കാംഅവൾ അതിനെ എതിർത്തത് .
അവളുടെ ആ വാക്കുകൾ ഞാൻ ചെവികൊണ്ടില്ല .പിന്നീട് അവൾ പറഞ്ഞതൊക്കെ ആയിരുന്നു ശരി എന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ എനിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നിത്തുടങ്ങി.
ഞാൻ അവളെ അനുസരിക്കാതെ വന്നതാണ് ഞങ്ങൾ തമ്മിലുണ്ടായ ആ പിണക്കത്തിന് കാരണവും എന്നാണ് ഉർവശി പറയുന്നത്. എന്നാൽ കൽപ്പനയുടെ മരണസമയത്ത് തന്റെ മകൻ കൽപ്പനയുടെ വീട്ടിൽ ആയിരുന്നു എന്നും ഉർവശി ഓർമ്മിക്കുന്നു.