ബെന്യാമിന്റെ ആട് ജീവിതം എന്ൻ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി എന്ന സംവിധായകന്റെ പതിനാറു വർഷത്തെ പ്രയത്നം പ്രിത്വിരാജ് എന്ന നടന്റെ പരകായ പ്രവേശം ആട് ജീവിതം എന്ന സിനിമ യാഥാർത്ഥയുമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരിക്കുകയാണ്. എങ്ങും ചിത്രത്തിന് അഭിനന്ദന പ്രവാഹം. നജീബ് എന്ന വ്യക്തി തന്റെ പ്രവാസവും കാലത്തു അനുഭവിച്ച ദുരിതപൂർണമായ ജീവിത മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്ക്കരമാണ് ആട് ജീവിതം എന്ൻ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ബ്ലെസ്സിയുടെ ആട് ജീവിതം എന്ന സിനിമ.
സിനിമയിൽ നജീബ് എന്ന വ്യക്തി തന്റെ ജീവിതത്തിന്റെ ഒരു മൂന്നു വർഷക്കാലം അനുഭവിച്ച തീക്ഷണമായ അനുഭവങ്ങളുടെ നേർക്കാഴ്ച ഏവരെയും കണ്ണ് നിറയിക്കുമെങ്കിലും ചിത്രത്തിൽ സെൻസർ ചെയ്തു പോയ ഒരു രംഗത്തെ ചൊല്ലിയുളള ചർച്ചകൾ സോഷ്യൽ ഇടങ്ങളിൽ കൊഴുക്കുകയാണ്.
സൗദിയിലെ ആ ദുരിത കാലത്തു നജീബ് അകപ്പെട്ടു പോയ ആട് ജീവിതത്തിനടയിൽ ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു കാര്യം നോവലിലും സിനിയിലും പറയുന്നുണ്ട്. ഇപ്പോൾ അതിനെ ചൊല്ലി രൂക്ഷമായ അധിക്ഷേപങ്ങളും തെറിവിളികളും നജീബിനെതിരെ നടക്കുന്നുണ്ട് എന്നത് വസ്തുതയാണ് ദുരിതകാലത്തു ആടിനെ ഭോഗിച്ചു എന്നത് സിനിമയിലും നോവലിലുമുണ്ട് എന്നത് കൊണ്ട് തന്നെ നജീബിന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ചിലർ അധിക്ഷേപിക്കുന്നത്.
എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് തുറന്നു പറയുകയും സത്യം എന്താണെന്ന് വെളിവാക്കുകയൂം ചെയ്യുകയാണ് യഥാർത്ഥ നജീബ്. രണ്ടു ദിവസം മുൻപ് മഴവിൽകേരളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് നജീബ് ഈ വിഷയത്തെ കുറിച്ച് വ്യക്തമാക്കുന്നത്.
അഭിമുഖത്തിൽ അവതാരിക ഈ ചോദ്യം ചോദിക്കുന്നുണ്ട്. അതിങ്ങനെയാണ് . നോവലിൽ ഇങ്ങനെയൊരു കാര്യം പറയുന്നുണ്ട് ഇക്ക ആ സമയത്തു ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നുള്ളത് ,ചോദ്യം കേട്ടപ്പോൾ തന്നെ രൂക്ഷമായി ആണ് ശ്രീ നജീബ് ഇതിനെതിരെ പ്രതികരിക്കുന്നത്. അദ്ദേഹം അഭിമുഖം മതിയാക്കി എഴുന്നേൽക്കുന്നതുംനമ്മുക്ക് കാണാം പിന്നീട് അദ്ദേഹത്തെ സമാദാനപ്പെടുത്തിയാണ് അബ്ഹമുഖം തുടരുന്നത്. പിന്നീട് അദ്ദേഹം അതിന്റെ സത്യാവസ്ഥ തുറന്നു പറയുന്നുണ്ട്.
തലക്ക് സ്ഥിരതയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ തലക്ക് സ്ഥിരതയില്ലാത്തവരല്ലേ അങ്ങനെ ചെയ്യുകയുള്ളൂ അത് ഒരു പക്ഷേ നോവലിന് വേണ്ടി അവർ ഉൾപ്പെടുത്തിയതാകും ഞാൻ ബെന്യാമിൻ സാറിനെ വിളിക്കുന്നുണ്ട് എന്നും നജീബ് പറയുന്നുണ്ട്. മരുഭൂമിയിലിട്ടു ആടിനെ ഒക്കെ അങ്ങനെ ചെയ്യുക എന്ന് അപ്പറഞ്ഞാൽ എന്തൊക്കെയാണ് ഇ ഈപറയുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് ബെന്യാമിനോട് ചോദിച്ചപ്പോൾ കഥക്ക് വേണ്ടി അങ്ങനെ എഴുതിയതാണ് എന്ന് ആണ് അദ്ദേഹം പറഞ്ഞത് എന്നും നജീബ് പറയുന്നുണ്ട്. നമ്മുടെ ആൾക്കാരൊകകെ അത് വായിക്കണ്ടതല്ലേ എന്നും താൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു എന്നും നജീബ് പറയുന്നു. താൻ ആടുകളെ സ്നേഹിച്ചു വളര്ത്തി എന്നല്ലാതെ അവിടെ വേറെ ഒന്നുമില്ല എന്നും നജീബ് പറയുന്നു.
സത്യത്തിൽ ഈ ഒരു ഇന്റർവ്യൂ അദ്ദേഹത്തിന്റെ പേരിലുള്ള അത്തരത്തിൽ ഒരു കളങ്കം മാറ്റാൻ ഇടയാക്കുമെന്ന് അതിന്റെ അവതാരകർ തന്നെ അവകാശപ്പെടുന്നുണ്ട്. നിരവധി പേരാണ് ഇതിനെ ചൊല്ലി നജീബിന് പിന്തുണയുമായി കമെന്റുകളുമായി എത്തുന്നത്. അവയില്‍ ചിലത് ഇങ്ങനെ
സത്യത്തിൽ ഞാനും കരുതി ഇയാൾക് വെള്ളവും ഭക്ഷണവും ഇല്ലാതിരുന്നിട്ടും ഇയാൾ ആടിനെ ഭോഗിച്ചു എന്നു കേട്ടപ്പോ എന്തോ അറപ്പാണ് അതിന്റെ സത്യാവസ്ഥ എല്ലാവരിലും എത്തണം അല്ലെങ്കി ഈ മനുഷ്യനെ തെറ്റിദ്ധരിക്കും ഒരാൾ ഇങ്ങനെ കുറിച്ചു
ഫുഡ് പോലും ഇല്ലാതെ മരിക്കാൻ കിടക്കുന്ന ആൾക്കു ആ സമയത്തു പെണ്ണ് വന്നാൽ പോലും തോന്നാത്തത് ആടിനോട് തോന്നുമോ കഷ്ടം മറ്റൊരാൾ കുറിക്കുന്നു.
മറ്റൊരാൾ പറയുന്നത് ഇങ്ങനെ – ഒരാളുടെ ജീവിതം കഥയാകുമ്പോൾ അതിനോട് 100% നീതി പുലർത്തണം സ്വന്തമായി കൂട്ടി ചേർക്കലുകൾ ചെയ്യുമ്പോൾ അയാൾക്ക് ഒരു ജീവിതമുണ്ട് സമൂഹത്തിന്റെ മുന്നിൽ ഇറങ്ങി നടക്കണം എന്നെല്ലാം ഓർക്കണമായിരുന്നു.
ബെന്യാമിൻ തന്നെ വന്ന് മീഡിയ യിൽ പറയണം 😪കഥ യ്ക്ക് വേണ്ടി എഴുതി ചേർത്തതാണെന്ന്… അല്ലെങ്കിൽ ഇവിടെ ഉള്ള ആളുകൾ ഇയാളെ തെറ്റിദ്ധരിക്കും ഇതാണ് മറ്റൊരാളുടെ കമെന്റ്.
മറ്റൊരു കമെന്റ് ഇങ്ങനെ – ആടുജീവിതം എന്ന പുസ്‌തകം ഇറങ്ങിയ ഉടനെ തന്നെ വായിച്ചതാണ്… അന്നുമുതൽ ഇന്നുവരെ ചിന്തിക്കുന്ന ഒരു കാര്യമാണ്, എന്തിനാണ് ഇത്രയും മനോഹരമായ ഒരു പുസ്തകത്തിൽ ബെന്യാമിൻ ഈ വൃത്തികെട്ട വരികൾ(ആടുമായി ലൈം ഗികബന്ധം നടത്തുന്ന )എഴുതിച്ചേർത്തത് എന്ന്..ആ പുസ്തകത്തിൽ അത് ചേർത്തില്ലായിരുന്നെങ്കിൽ ആ പുസ്തകം ഇതിനേക്കാൾ നന്നായി തിളങ്ങില്ലായിരുന്നോ എന്നാണെന്റെ സംശയം
എന്ത് തന്നെയായാലും അത്തരത്തിൽ ഒരു സംശയം ആരും കൊണ്ട് നടക്കരുത്. അത് നോവലിനു വേണ്ടി എഴുത്തുകാരൻ ഉൾപ്പെടുത്തിയാണ്.