ആ ഒരു സീൻ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി – സുഭാഷ് പറഞ്ഞത്- ഒപ്പം ആ ഗുഹയെ കുറിച്ച് സിനിമ പറയാത്ത ചിലതും

23

മലയാള സിനിമയിൽ വളരെയധികം സ്വീകാര്യത നേടിയ ഒരു ചിത്രമാണ് മഞ്ഞുമൽ ബോയ്സ്. കൊടൈക്കനാലിലെ ഗുണകേവ് എന്ന ഗുഹയിൽ അകപ്പെട്ടു പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ബോയ്സ് ട്രിപ്പിന് ഇടയിൽ ഗുണകേവിൽ വീണുപോകുന്ന ഒരു വ്യക്തി എങ്ങനെ അവിടെ നിന്നും രക്ഷപ്പെടുന്നു എന്നും അതിന് സുഹൃത്തുക്കൾ എന്തൊക്കെ ചെയ്യുന്നു എന്നതും ഉള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തമായി വരുന്നത്. റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും നേടിയെടുത്തത്. യഥാർത്ഥത്തിൽ നടന്ന സംഭവമായതിനാൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി ഈ കഥയെ സ്വീകരിച്ചു

യാഥാർത്ഥ്യത്തിനോട് വളരെ അടുത്ത് നിൽക്കുന്ന, യാഥാർത്ഥ്യത്തിനോട്‌ വളരെയധികം നീതിപുലർത്തുന്ന ഒരു ചിത്രം തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിൽ യഥാർത്ഥ ജീവിതം അനുഭവിച്ച ശരിക്കും ഗുണ കേവിനുള്ളിലെക്ക് വീണു പോയ സുഭാഷ് എന്ന വ്യക്തി പറയുന്നുണ്ട് ഈ ഒരു സംഭവത്തിന് ശേഷം മൂന്നു വർഷത്തോളമെടുത്തു തന്റെ ആരോഗ്യം തിരികെ ലഭിക്കാൻ എന്ന്. അതിൽ താൻ ആയുർവേദവും ഉപയോഗിച്ചു ഹോമിയോ ഉപയോഗിച്ചു ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിച്ചു. എന്നിട്ടും മൂന്നുവർഷം എടുത്തു തനിക്ക് ആ അപകടം ഉണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തി നേടുവാൻ.

ADVERTISEMENTS
   

സിനിമയിൽ കാണിക്കുന്നതു പോലെ ഏകദേശം 20 മിനിറ്റ് ഓളം ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ഇവനെ വിളിക്കുന്നുണ്ടായിരുന്നു. ഇവനൊന്നും മിണ്ടുന്നില്ല. ആ സമയത്ത് ഞങ്ങൾ എല്ലാവരും ഭയന്നു പോയിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു നാട്ടുകാരൻ ഞങ്ങളോട് പറഞ്ഞത് നിങ്ങൾ ഇവിടുന്ന് പോകൂ ആ കുഴിയിൽ അവൻ വീണിട്ടുണ്ടെങ്കിൽ അവൻ മരിച്ചിട്ട് ഉണ്ടാവും എന്നാണ്. അവർ തങ്ങളെ അവിടെ നിന്ന് പെട്ടന്ന് തന്നെ ഓടിക്കാനാണ് ശ്രമിച്ചത് എന്ന് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് എല്ലാവരും പറയുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ തങ്ങൾ വീണ്ടും വിളിച്ചപ്പോളാണ് സുഭാഷ് വിളി കേട്ടത് എന്ന് അവർ പറയുന്നു.

തുടക്കം മുതൽ അയാൾ പറയുന്നുണ്ട് നിങ്ങൾ പൊക്കോളൂ അവൻ മരിച്ചിട്ടുണ്ടാവും എന്ന്. എന്നാൽ ഞങ്ങൾ അതിനെ തയ്യാറായിരുന്നില്ല എന്നാണ് അവർ പറയുന്നത്. അവിടെ അകപ്പെട്ടു പോയവരൊക്കെ മരിച്ചിട്ട് ഉണ്ടാവുക ഒരുപക്ഷേ ഭക്ഷണവും വെള്ളവും ലഭിക്കാതെ ആയിരിക്കും എന്ന് യഥാർത്ഥ സുഭാഷും കുട്ടേട്ടനും പറയുന്നുണ്ട്. പെട്ടന്ന് ആരും ഗുഹയുടെ അടിത്തട്ടിലേക്ക് വീഴില്ല കാരണം അത് നേരെ ഉള്ള ഒരു കുഴിയല്ല വളഞ്ഞു പുളഞ്ഞും ഉള്ളിലേക്ക് തള്ളിയിരിക്കുന്ന പാറകൾ മൂലം ഉണ്ടാകുന്ന ഒരു ഗർത്തമാണ് അത്.

അപ്പോൾ അവിടേക്ക് വീഴുന്നയാൾ ഓരോ കല്ലിലും തട്ടി തട്ടിയാണ് താഴേക്ക് പോവുക അങ്ങനെ പോവുമ്പോൾ ചിലപ്പോൾ കുറെ കഴിഞ്ഞായിരിക്കും അവർക്ക് ബോധം വീഴുക അപ്പോഴേക്കും മുകളിലെല്ലാവരും പോയിട്ടുണ്ടാകും . ഗുഹയെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകൾ മൂലം ആരും ഇറങ്ങാൻ കൂട്ടാക്കാത്തതു കൊണ്ടാകും ഭൂരിഭാഗം പേരും മരിച്ചു പോവുക. കുട്ടേട്ടൻ പറയുന്നു. കമലഹാസന്‍ ചിത്രം ഷൂട്ട്‌ ചെയ്തത് മുതലാണ് അതിനു ഗുണ കേവ് എന്നാ പേര് കിട്ടിയത് അതിനു മുന്പ് അതിന്റെ പേര് ചെകുത്താന്റെ അടുക്കള അതിനെ കുറിച്ചുണ്ട്.

മരണത്തെ നേരിട്ട കണ്ട് വന്ന അനുഭവത്തെക്കുറിച്ച് സുഭാഷ് ഉണ്പട്റ യുമ്പോൾ സിനിമയെക്കാളും ചങ്കിടിപ്പോടെ നമുക്കത് കേട്ടിരിക്കാൻ സാധിക്കുകയുള്ളൂ. അതോടൊപ്പം തന്നെ ഈ സിനിമ കണ്ട് താനും കരഞ്ഞു പോയി എന്ന് സുഭാഷ് വ്യക്തമാക്കുന്നുണ്ട്. സുഭാഷ് മാത്രമല്ല തങ്ങൾ എല്ലാവരും സുഭാഷ് കുഴിയിൽ വീണത് മുതലുളള രംഗങ്ങൾ കണ്ടു ശരിക്കും കരഞ്ഞിരുന്നു എന്ന് അവർ ഓരോരുത്തരും പറയുന്നു.

ADVERTISEMENTS
Previous articleസംവിധായകൻ ബാല തല്ലിയതുകൊണ്ടാണോ മമിതാ ബൈജു സിനിമ ഉപേക്ഷിച്ചത്? – സത്യം വെളിപ്പെടുത്തി താരം
Next articleഅന്ന് ഞാൻ ആ സ്ത്രീയെ പേടിച്ചു ചെയ്തിരുന്നത് ഇത് – മുപ്പതു ദിവസമെടുത്തു അത് ഡബ്ബ് ചെയ്യാൻ – അനുഭവം പറഞ്ഞു മമ്മൂട്ടി