നടനും ബി ജെ പി എംപിയുമായ രവി കിഷൻ എന്റെ അച്ഛനാണ് – പെൺകുട്ടിയും അമ്മയും രംഗത്ത് – വീഡിയോ കാണാം

39

നടനും ഗോരഖ്പൂരിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപിയുമായ രവി കിഷൻ ഇപ്പോൾ അദ്ദേഹം വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ആമിർ ഖാൻ നിർമ്മാണം നിർവ്വഹിച്ചു അദ്ദേഹത്തിന്റെ ഭാര്യ കിരൺ റാവുവിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ലാപതാ ലേഡീസ് ഒപ്പം നെറ്റ്ഫ്ലിക്സ് ഷോയായ മാംല ലീഗൽ ഹേയി തുടങ്ങിയവയിലെ പ്രകടനത്തിനു പേര് കേട്ട നടനാണു രവി കിഷൻ. 1996 മുതൽ നടനും രാഷ്ട്രീയക്കാരനുമായ ഇദ്ദേഹവുമായി താൻ വിവാഹിതയാണെന്നും തങ്ങൾക്ക് ഒരു മകളുണ്ടെന്നും ലഖ്‌നൗവിൽ നിന്നുള്ള ഒരു സ്ത്രീ ആരോപിച്ചു. തങ്ങളുടെ കുട്ടിയെ സാമൂഹികമായി സ്വീകരിക്കാൻ രവി വിസമ്മതിച്ചതായി അവർ പത്ര സമ്മേളനനത്തിലൂടെ അവകാശപ്പെട്ടു.

രവി കിഷന് ലക്‌നൗവിൽ ഭാര്യയും മകളും ഉണ്ടോ?

അപർണ ഠാക്കൂർ എന്ന സ്ത്രീയും മകൾ ഷെനോവയും അടുത്തിടെ ലഖ്‌നൗവിൽ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. രവി തങ്ങളെ പരസ്യമായി സ്വീകരിക്കണമെന്നും പിതാവിൻ്റെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അവർ ആവശ്യപ്പെട്ടു.

ADVERTISEMENTS
   

എനിക്ക് 15 വയസ്സുള്ളപ്പോഴാണ് രവി കിഷൻ എൻ്റെ അച്ഛനാണെന്ന് ഞാൻ അറിയുന്നത്… നേരത്തെ ഞാൻ അദ്ദേഹത്തെ അങ്കിൾ എന്ന് വിളിച്ചിരുന്നു. എൻ്റെ ജന്മദിനത്തിൽ അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തെയും ഞാൻ കണ്ടിട്ടുണ്ട്. ഒരു അച്ഛനായി അദ്ദേഹം ഒരിക്കലും എനിക്കായി ഉണ്ടായിരുന്നില്ല, അദ്ദേഹം എന്നെ തന്റെ മകളായി സ്വീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാലാണ് ഞങ്ങൾ ഒരു കോടതി കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത്. ഷെനോവ എന്ൻ പേന കുട്ടി പറയുന്നു.

തന്നെ ഒരു ബോളിവുഡ് താരമാക്കാമെന്ന് രവി വാക്ക് നൽകിയിരുന്നതായും അവൾ അവകാശപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി ഇവർ തമ്മിൽ ബന്ധമില്ലെന്നാണ് സൂചന.

തെളിവായി ചിത്രങ്ങൾ പങ്കുവെച്ച താക്കൂർ, രവി കിഷൻ തന്നെ പരസ്യമായി അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി.

നടൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. രവി കിഷനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയില്ലെങ്കിൽ പറയാം അദ്ദേഹം 1993 ൽ കിഷൻ പ്രീതി കിഷനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾ ഇന്ന് മൂന്ന് പെൺമക്കളുടെയും ഒരു മകൻ്റെയും മാതാപിതാക്കളാണ്.

രവി കിഷൻ അടുത്തിടെ കോർട്ട് റൂം ഡ്രാമയായ മാംല ലീഗൽ ഹേയിൽ അഭിനയിച്ചിരുന്നു. നൈല ഗ്രെവാൾ, അനന്ത് വി ജോഷി, ബ്രിജേന്ദ്ര കാല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഷോയിൽ വി ഡി ത്യാഗിയായി അദ്ദേഹം അഭിനയിച്ചു. പരമ്പരയുടെ രണ്ടാം സീസൺ അടുത്തിടെയാണ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്.

ഇതിന് മുമ്പ്, കിരൺ റാവുവിൻ്റെ സംവിധാന തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ലാപട ലേഡീസിൽ ഇൻസ്പെക്ടർ ശ്യാം മനോഹറിൻ്റെ വേഷം ചെയ്തു. രവിയുടെ അഭിനയത്തിന് ഏറെ പ്രശംസകൾ ലഭിച്ചു. അതെ പോലെ തന്നെ നിരവധി തെലുങ്ക് ചിത്രങ്ങളിൽ പ്രധാന വില്ലൻ വേഷത്തിൽ അദ്ദേഹം എത്തിയിട്ടുണ്ട്. അല്ലു അർജുൻ നായകനായ റേസ് ഗുറാം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയം വലിയ പ്രശംസ നേടിയിരുന്നു. ഭോജ്പുരി ചിത്രമായ മഹാദേവ് കാ ഗോരഖ്പൂരിലും അദ്ദേഹം അഭിനയിച്ചു.

ADVERTISEMENTS