വേടൻ, മലയാളം റാപ്പിംഗ് രംഗത്തെ ഒരു പുതിയ തലമുറ താരമാണ്. 2020-ൽ “Voice of the Voiceless” എന്ന ആദ്യ ഗാനത്തോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം “Bhoomi Njan Vazhunidam” എന്ന ഗാനവും പുറത്തിറക്കി.
വേടന്റെ ഗാനങ്ങൾ സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ്. അവയിൽ പ്രധാനമായും സാമൂഹിക അനീതി, അടിച്ചമർത്തൽ,ജാതി അസമത്വം, രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ ആത്മാർഥതയും വരികളിലെ വൈകാരികതയും പ്രേക്ഷകരുടെ മനസ്സിൽ സ്വാധീനം ചെലുത്തുന്നു. വേടൻ മലയാളം റാപ്പിംഗ് രംഗത്തെ ഒരു പുതിയ തലമുറയുടെ പ്രതീകമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ സമൂഹത്തിലെ പ്രശ്നങ്ങളെ ചർച്ച ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഇപ്പോൾ വൈറൽ ആകുന്നത് അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ മലയാള സിനിമയെ കുറിച്ചും സമൂഹത്തിൽ ജാതിമൂലം പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ കുറിച്ചും വേദന പറഞ്ഞ ചില കാര്യങ്ങൾ ആണ്. താണ പാതി തമിഴനാണ് എന്നും ശ്രീലങ്കയിൽ നിന്നുള്ള തമിഴന്മാരെയാണൂ ഈഴ തമിഴർ എന്ന് പറയുന്നത് ആ വിഭാഗത്തിൽ പെടുന്നയാളാണ് താൻ എന്നും അദ്ദേഹം പറയുന്നു.
സാധാരണക്കാക്കരുടെ ഇടയിൽ അഞ്ചാക്കി ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ പോലും കൂലിപ്പണിക്ക് പോയി ആണ് ജീവിക്കുന്നത് അതറിയണമെങ്കിൽ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചാൽ മതി ,ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൈൽഡ് ലേബർ നടക്കുന്ന സ്ഥലമാണ് കേരളം. മീഡിയ നമ്മളെ കാണിക്കുന്ന കുടുംബങ്ങൾ ഒന്നുമല്ല കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ മാസ് ആയി ജീവിക്കുന്ന പട്ടിക ജാതിക്കാരുടെ ജീവിതം . അതൊന്നും ആരും കാണിക്കില്ല അതൊന്നുംകണ്ടാൽ ആർക്കും ദഹിക്കില്ല നമ്മൾക്ക് പോലും ദഹിക്കില്ല അങ്ങനെ ഒരു ചിത്രം കാണിച്ചാൽ . അത്തരത്തിൽ അൽപ്പം റൂട്ടഡ് ആയിട്ടുളള കൾച്ചർ കാണിക്കുന്നത് തമിഴ് സിനിമയിൽ മാത്രമാണ്. നമമുടെ സിനിമയിൽ ഒന്നും അതൊന്നും കാണിക്കാൻ ആരുമില്ല.
നായർ സിനിമയില്ലാണ്ട് ഇവിടെ സിനിമയില്ല ചേച്ചി ,പാവപ്പെട്ടവന് ഇവിടെ പടമില്ല പക്ഷേ ഇപ്പോൾ പാട്ടുണ്ട്.പാവപ്പെട്ടവന് ഈ കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. ജാതിയാൽ താഴ്ത്തപ്പെട്ടവനാണ് ഇവിടുത്തെ പാവപ്പെട്ടവൻ. ഇവിടുത്തെ പാവപ്പെട്ടവന് കയ്യിൽ കാശുണ്ടേലും ഒന്നും ചെയ്യാൻ കഴിയില്ല. വിനായകൻ ചേട്ടൻ അഭിനയിച്ച കമ്മറ്റി പാഠം ആണ് ആകെ ഉളളത് അതിലെ നായകനാണ് വിനായകൻ ചേട്ടൻ പിന്നെ ജയിലർ ,നാല് മഹാനടന്മാർക്ക് മുന്നേ നിന്ന് മനസ്സിലായോ സാറേ എന്ന് ചോദിക്കുന്ന മാസ്സ് ആണ് അദ്ദേഹത്തിന്റെ കഥപാത്രം. എന്ന് സംബന്ധിച്ചു ഞാൻ എല്ലാത്തിലും അല്പം രാഷ്ട്രീയം കാണാൻ ഇഷ്ട്ടപെപ്ടണെന്ന് വ്യക്തിയാണ്. എന്നെ സംബന്ധിച്ചു ഞാനാ മുന്നോടിയായിട്ട് കാണുന്ന് വ്യക്തിയാണ് വിനായകൻ ചേട്ടൻ ഒക്കെ വേദന പറയുന്നു.