ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഹോട്ടും സുന്ദരനുമായ പുരുഷനാണ് വിനായകൻ അത്രക്ക് യൂണീക്കാണ് അദ്ദേഹം രജീഷ വിജയൻ

16133

ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ മലയാളത്തിൽ ഉയർന്നു വന്ന നായിക നടിയാണ് രജീഷ് വിജയൻ. ശക്തമായ അഭിപ്രായമുള്ള വ്യക്‌തിത്വം.ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ പ്രീയങ്കരിയായി തീർന്ന നടി.ശക്തരായ സ്ത്രീ പക്ഷ കഥാപത്രങ്ങൾക്കായി രജിഷ വിജയൻ പലപ്പോഴും തിരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെ അവരുടെ കരിയറിന് വല്യ ഒരു തിളക്കമാണ്.

ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന സര്കാക്കറിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ താരം . ജൂൺ,ഒരു സിനിമാക്കാരൻ,ഫൈനൽസ് ജോർജേട്ടൻസ് പൂരം ,കീടം, അങ്ങനെ മികച്ച ഒരു കൂട്ടം മലയാള സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു ഇപ്പോൾ മലയാളവും വിട്ടു തമിഴ് തെലുങ്ക് ചിത്രങ്ങളുടെ ഭാഗമാണ് രജീഷ്, ജയ് ഭീം കർണൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം രജീഷ് ചെയ്തു.

ADVERTISEMENTS
READ NOW  മമ്മൂട്ടി സിനിമകളിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചു - അന്ന് നൽകിയ മറുപടി ഇങ്ങനെ

ഇപ്പോൾ ഒരഭിമുഖത്തിൽ നടന്നാ‍ വിനായകനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. വളരെ വ്യത്യസ്തമായ സ്വഭാവ പ്രകടനങ്ങൾക്കും അഭിപ്രായ പ്രകടങ്ങൾക്കും പലപ്പോഴും വിമർശന വിധേയനാകുന്ന താരമാണ് വിനായകൻ. പക്ഷെ  അദ്ദേഹം ഒരു അസാമാന്യ നടനാണ് എന്നത് നമുക്ക് കാണാതിരിക്കാൻ ആവില്ല.

താൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനായ പുരുഷൻ ആണ് വിനായകൻ എന്ന് രജിഷ വിജയന്‍ മുന്പ്  പറഞ്ഞിരുന്നു. തനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ് അദ്ദേഹത്തിന്റെ സംസാര രീതി തനിക്ക് വലിയ ഇഷ്ടമാണ് അതൊക്കെ  ഞാൻ ശ്രദ്ധിക്കാറുണ്ട് എന്നും താൻ സംസാരിക്കുന്നത് അദ്ദേഹം വളരെ ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട് എന്നും രജിഷ പറയുന്നു. എന്നാൽ അങ്ങനെ എല്ലാവരും പറയുന്ന കാര്യങ്ങൾ ഒന്നും അദ്ദേഹം ചെവിക്കൊള്ളാറില്ല എന്നാണ് രജിഷ പറയുന്നത്.

ഷൂട്ടിംഗ് സെറ്റിലോ  മറ്റോ എല്ലാവരും ഒന്നിച്ചു ഫോട്ടോ എടുക്കുമ്പോളൊന്നും വിനായകൻ അതിൽ ഭാഗമാകാറില്ല . അത്തരം അവസരങ്ങളിൽ താൻ പലപ്പോഴും ഒന്ന് കേറി  നില്‍ക്ക്  ചേട്ടാ എന്ന് പറഞ്ഞാൽ ഒന്ന് നോക്കിയിട്ടു ആ എന്നാൽ നോക്കാം എന്ന് പറയുന്ന പ്രകൃതമാണ്. കാണുന്ന് പോലെ അല്ല, വളരെ സ്വീറ്റ് ആണ് ആൾ . മനസ്സ് തുർന്ന് സംസാരിക്കുകയാണ്എങ്കിൽ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരിക്കും . അദ്ദേഹത്തിന് അവാർഡ് കിട്ടിയപ്പോൾ കൂടുതലും ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ നിറമായിരുന്നു. അതല്ല നമ്മൾ ചർച്ച ചെയ്യേണ്ടത്. അയാളുടെ പ്രതിഭ കൊണ്ടാണ് അയാൾക്ക് പുരസ്ക്കാരം കിട്ടിയത്. അപ്പോൾ അതാണ് ചർച്ചാ വിഷയം ആകേണ്ടത്.

READ NOW  പണത്തോടുള്ള ആർത്തി വിനയായി; സാമ്പത്തിക തട്ടിപ്പ് കേസിൽ ജയസൂര്യക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പി അഷ്റഫ്

പക്ഷേ അദ്ദേഹത്തിനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് കാണാൻ വളരെ സുന്ദരനായ വളരെ ഹോട്ടായ ഒരു വ്യക്തിയാണ് എന്രനാണു രജിഷ വിജയന്‍ പറയുന്നു.

ADVERTISEMENTS