പ്രായം ഇത്രയുമായെങ്കിലും ഇന്നും ആരാധകർക്ക് ഹരമാണ് രജനികാന്ത് നടനെ. സ്ക്രീനിൽ കാണുമ്പോൾ പ്രായം തന്റെ സ്റ്റൈലിനെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നും അദ്ദേഹത്തിൻറെ പ്രകടനം. സിനിമയിലുള്ള താര പരിവേഷങ്ങൾ എല്ലാം ഉപേക്ഷിച്ചാണ് രജനീകാന്ത് ജീവിതത്തിൽ നടക്കുന്നത്. താൻ യഥാർത്ഥത്തിൽ എങ്ങനെയാണോ അങ്ങനെ ആണ് അദ്ദേഹം ജീവിതത്തിൽ പൊതുവേദികളിലും മറ്റും എത്തുന്നത്. സിനിമയിലെ പോലെ യാതൊരു മേക്കപ്പോ വിഗ്ഗുകളോ ഒന്നും ഒന്നുമില്ലാതെ ഏത് പൊതു സദസ്സുകളിലും അദ്ദേഹം എത്തും. തന്റെ യഥാർത്ഥ രൂപത്തിൽ തന്നെ. അങ്ങനെ ഒരു കാര്യം രജനി കാന്തിനു മാത്രമേ സാധിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് ഒരു തരത്തിൽ സത്യവുമാണ്. രജനികാന്തിനെ പോലെ തന്റെ യഥാർത്ഥ വേഷം വ്യക്തമാക്കിക്കൊണ്ട് പുറം ലോകത്ത് നടക്കുന്ന മറ്റൊരു നടനും മറ്റൊരു നായകനടനും ഇന്ത്യയിൽ തന്നെ ഇല്ല എന്ന് തന്നെ പറയാം.
രജനികാന്തിന്റെ സിനിമകൾ പോലെ തന്നെ വൈറലാകുന്നതാണ് അദ്ദേഹത്തിൻറെ അഭിമുഖങ്ങളും പ്രസംഗങ്ങളും എല്ലാം. എന്നും തന്റെ ജീവിതത്തെ താൻ കടന്നുവന്ന വഴികളെ വളരെ എളിമയോടെ നന്ദിയോടെയും ഓർത്തു കൊണ്ടായിരിക്കും അദ്ദേഹം സംസാരിച്ചു തുടങ്ങുക. അതേപോലെതന്നെ ആരാധകരോട് വളരെയധികം ബഹുമാനത്തോടെ സ്നേഹത്തോടെയും ആണ് രജനീകാന്ത് സംസാരിക്കുന്നത്.
ഇപ്പോൾ രജനികാന്ത് വളരെ മുൻപ് നടത്തിയ ഒരു പ്രസംഗത്തിൻറെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തൻ്റെ കരിയറിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് തന്റെ ഓരോ കഥാപാത്രങ്ങളും സൂപ്പർഹിറ്റ് ആവാൻ പ്രധാന കാരണം ആ കഥാപാത്രങ്ങളിലെ എതിരെ നിൽക്കുന്ന വില്ലന്മാരാണ് എന്നുള്ളത് അദ്ദേഹം സ്മരിക്കുന്ന കാര്യമാണ്. സിനിമയിലെ അദ്ദേഹത്തിൻറെ കഥാപാത്രങ്ങളോടൊപ്പം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിൻറെ സിനിമകളിലെ വില്ലന്മാരെയാണ്.
കരിയറിൽ ഉടനീളം നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലു തനിക്ക് ഒരു വെല്ലുവിളിയായി തോന്നിയിട്ടുള്ള രണ്ടേ രണ്ട് വില്ലൻ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് രജനികാന്ത് പറയുന്നത്. അതിൽ ഒരാൾ ബാഷയിലെ ആൻറണിയാണ്. രജനികാന്തിന്റെ എക്കലത്തെയും വലിയ സൂപ്പർഹിറ്റ് ചിത്രമാണ് ബാഷ. ഒരുപക്ഷേ രജനികാന്ത് എന്ന ഇതിഹാസതാരത്തെ പ്രേക്ഷകരുടെ മനസ്സിൽ ഇത്രത്തോളം പ്രതിഷ്ഠിച്ച മറ്റൊരു ചിത്രം ഇല്ല എന്ന് തന്നെ പറയാം. രജനീകാന്തിന്റെ ബാഷയിലെ സ്റ്റൈലും രൂപവും വേഷങ്ങളും എല്ലാം പിന്നീട് ട്രെൻഡ് സെക്ടറായി മാറിയിരുന്നു.ആ ചിത്രത്തിൽ ആണ് ആൻറണി എന്ന സൂപ്പർ വില്ലനായി അനുഗ്രഹീത നടൻ രഘുവരൻ എത്തുന്നത്.
രഘുവരന്റെ വില്ലൻ കഥാപാത്രങ്ങളെല്ലാം തന്നെ എന്നെന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്. അത്രത്തോളം വ്യത്യസ്തമാണ് അദ്ദേഹത്തിൻറെ അഭിനയവും. തനിക്ക് വെല്ലുവിളിയായിട്ടുള്ള ഒരു വില്ലൻ കഥാപാത്രം ആണ് രഘുവരൻ അവതരിപ്പിച്ച ആന്റണി എന്ന് രജനി ഓർക്കുന്നു.
അതേപോലെതന്നെ തനിക്ക് ശരിക്കും വെല്ലുവിളിയായിട്ടുള്ള മറ്റൊരു കഥാപാത്രമാണ് പടയപ്പ എന്ന ചിത്രത്തിൽ തൻറെ വില്ലത്തിയായി എത്തിയ നീലാംബരി എന്ന കഥാപാത്രം എന്ന് രജനീകാന്ത് പറയുന്നു. രജനിയുടെ തന്നെ ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒന്നായ പടയപ്പയോളം ജനശ്രദ്ധ നേടി കൊടുക്കാൻ സാധിച്ചത് നീലാംബരി എന്ന വില്ലത്തി കഥാപാത്രമാണ്. അതുവരെയുള്ള വില്ലൻ കഥാപാത്രങ്ങളെയെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് രമ്യ കൃഷ്ണന്റെ നീലബാറി എന്ന കഥാപാത്രം എത്തിയത്.
നീലാംബരി എന്ന കഥാപാത്രത്തെ അതിഗംഭീരമായി തന്നെ രമ്യ കൃഷ്ണൻ അഭിനയിക്കുകയും ചെയ്തു. ആരുടെ മുൻപിലും തോൽക്കാത്ത രജനി കഥാപാത്രം പോലും നീലാംബരിയുടെ മുമ്പിൽ വീണുപോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആ ഒറ്റ വേഷത്തിലൂടെ തന്നെ നടി രമ്യ കൃഷ്ണൻ തമിഴ് സിനിമ ലോകത്തെ തന്നെ മുൻ നിര താരമായി മാറി.