ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിന് വല്ലാത്തൊരു ദിവ്യാനുഭൂതിയുണ്ടായതായി അദ്ദേഹം എന്നോട് പറഞ്ഞു; പിന്നീട് അദ്ദേഹം പിന്തുടർന്ന് രീതികൾ ഇങ്ങനെ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് സംവിധായകൻ

2204

കാലത്തിനപ്പുറം സഞ്ചരിക്കുന്ന സിനിമകളാണ് സംവിധയകനും കലാ സംവിധായകനുമായ രാജീവ് അഞ്ചൽ ഓർക്കുന്ന സിനിമകൾ അത്തരത്തിൽ 1997 ൽ അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ മോഹൻലാലിൻറെ കരിയറിലെ തന്നെ ഇന്നും പ്രസക്തമായ സിനിമയാണ് ഗുരു. വസ്ത്രാലങ്കാരത്തിനു ആദ്യമായി ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ സിനിമ എന്ന ഖ്യാതി കൂടിയുണ്ട് ഗുരുവിനു. കാലങ്ങൾക്കു മുൻപ് ഒരഭിമുഖത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു നടൻ മോഹൻലാലിനുണ്ടായ ചില പ്രത്യേക അനുഭൂതിയെ പാട്ടി അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുള്ളത് വിവരിക്കുകയാണ് സംവിധയകനായ രാജീവ് അഞ്ചൽ

ഒരു കഥാപാത്രത്തെ എത്രകണ്ട് തന്നിലേക്ക് ആവാഹിക്കാമോ അത്രകണ്ട് ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ അതുകൊണ്ടു തന്നെ ഗുരു ചിത്രീകരിക്കുമ്പോൾ അദ്ദേഹത്തിന് വ്യത്യസ്തമായ ഒരു സ്പിരിച്വൽ ഫീൽ അനുഭവപ്പെട്ടു എന്ന് അദ്ദേഹം തന്നോട് പറഞ്ഞു എന്ന് രാജീവ് പറയുന്നു. അതുകൊണ്ടു തന്നെ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു മുഴുവൻ അദ്ദേഹം പൂർണമായും വെജിറ്റേറിയൻ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത് എന്ന് അദ്ദേഹം ഓർക്കുന്നു. ചിത്രത്തിൽ മോഹൻലാലിൻറെ കല്ലെറിഞ്ഞു ഒരു കുന്നിൻ മുകളിലേക്ക് ഓടിച്ചു കയറ്റുന്നതും അദ്ദേഹം എന്നെ കല്ലെറിയരുത് എന്ന് അപേക്ഷിക്കുന്നതുമായ ഒരു രംഗം ഉണ്ട് അത് കഴിഞ്ഞപ്പോൾ ആണ് തനിക്കുണ്ടായ സ്പിരിച്വൽ അനുഭവം ലാൽ പങ്ക് വെച്ചത്.

ADVERTISEMENTS
   

ഹൈലി സ്പിരിച്വൽ ഫീലിലാണ് സേലത്തു ഷൂട്ട് ചെയ്ത രംഗങ്ങൾ എല്ലാം ലാൽ അഭിനയിച്ചത് സ്പിരിച്വാലിറ്റിക്കും മനുഷ്യനു യാഥാർഥ്യത്തിലേക്കുള്ള തിരിച്ചറിവിനെ പറ്റിയും അവൻ പിന്തുടര്ന്ന് തെറ്റായ രീതികളെ പറ്റിയുമൊക്കെ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയാണ് ഗുരു. പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറവും വലിയ പ്രാധാന്യം നിലനിൽക്കുന്ന ചിത്രം. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും കാലത്തിനിപ്പുറവും ചർച്ച വിഷയങ്ങൾ ആണ് ബട്ടർ ഫ്‌ളൈസ്, ഋഷിവംശം ,ഗുരു തുടങ്ങിയവയെല്ലാം അക്കൂട്ടത്തിൽ പെടുന്നു.

കല സംവിധായകനായി തുടങ്ങിയ അദ്ദേഹം മമ്മൂട്ടി ചിത്രമായ അഥർവ്വത്തിലൂടെയാണ് തുടക്കം പിന്നെ ഞാൻ ഗന്ധർവ്വനിലും കലാസംവിധായകനായി.

ADVERTISEMENTS