ഇന്ത്യൻ സിനിമയിലെ താനാണ് ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ പ്രമുഖനാണ് രാജ മൗലി. ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഇന്ന് അദ്ദേഹത്തേക്കാൾ മികവുറ്റ മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്.യമഡോണഗ,മഗധീര,ഈച്ച, തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. തെലുങ്കിന് പുറമെ തമിഴ് മലയാളം കന്നഡ ഹിന്ദി തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഡബ്ബ് ചെയ്തു എത്താറുണ്ട്.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിന് ശേഷമാണ് ശെരിക്കും രാജമൗലിയുടെ കീർത്തി ഇന്ത്യയും കടന്നു വിദേശത്തേക്ക് എത്തിയത് ചിത്രത്തിന് ഏതൊരു ഇന്ത്യൻ ചിത്രത്തിനുള്ളതിനേക്കാളും വലിയ വിജയം നേടാനായി എന്നുള്ളതും വലിയ കാര്യമാണ്. ഇപ്പോൾ അദ്ദേഹം തെലുങ്ക് സൂപ്പർ സ്റ്റാറുകളായ റാം ചരണിനെയും ജൂനിയർ എൻ ടി ആറിനെയും ഉൾപ്പെടുത്തി ഒരുക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രമാണ് ആർ ആർ ആർ. വലിയ തോതിലുള്ള വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയിലറിനും മറ്റും ഇൻഡ്യായൊട്ടാകെ ലഭിക്കുന്നത്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ ചിത്രത്തെ കുറിച്ചും ജീവിതത്തിലെ തന്റെ ഏറ്റവും വലിയ വിമർശകരെക്കുറിച്ചുമൊക്കെ രാജ മൗലി മനസ്സ് തുറക്കുകയാണ്
എന്റെ കുടുംബത്തിലുള്ളവരാണ് എന്റെ ഏറ്റവും വലിയ വിമർശകർ എന്റെ ചിത്രത്തെ വിമർശിക്കാൻ അവർ ഒരു കരുണയും കാണിക്കാറില്ല. എന്റെ കുടുംബത്തെ സംബന്ധിച്ചു ഞാൻ അവരുടെ മകനാണ് ഭർത്താവാണ് അനുജനാണ് പിതാവാണ് അതുകൊണ്ടു തന്നെ ഒരു കരുണയും കാട്ടാതെ താനാണ് എന്റെ ചിത്രത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവർ വിമർശിക്കാറുണ്ട്. പക്ഷേ അവർ തനനെയാണ് എന്റെ ഏറ്റവും വലിയ ബലവും. പലതും പഠിക്കുന്നു. അവർ ആണ് എന്നെ എന്നും ശെരിയായ പാതയിൽ നയിക്കുന്നവർ രാജമൗലി പറയുന്നു.