പെട്ടന്ന് അയാളും എന്റെയൊപ്പം ലിഫ്റ്റിലേക്ക് ചാടിക്കയറി, പിന്നെ സംഭവിച്ചത്: രാധിക ആപ്‌തെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

3325

1985 സെപ്റ്റംബർ 7 ന് വെല്ലൂരിൽ ഒരു ഡോക്ടർ കുടുംബത്തിലാണ് രാധിക ആപ്‌തെ ജനിച്ചത്. രാധിക സാമ്പത്തിക ശാസ്ത്രത്തിലും ഗണിതത്തിലും ബിരുദം നേടിയിട്ടുണ്ട്. പഠനത്തോടൊപ്പം 8 വർഷമായി കഥക് പരിശീലനവും എടുത്തിട്ടുണ്ട്. നൃത്തത്തിനിടയിൽ, അവൾ നാടകരംഗത്തും ചേർന്നു, അഭിനയത്തോടുള്ള അവളുടെ താൽപര്യം വളരാൻ തുടങ്ങി. ഈ രീതിയിൽ സിനിമ വ്യവസായത്തിൽ ഒരു കരിയർ ഉണ്ടാക്കാൻ രാധിക ആഗ്രഹിച്ചു. തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം.

മികച്ച അഭിനയത്തിന് അംഗീകാരം നേടിയ രാധികാ ആപ്‌തെ 17 വർഷത്തിലേറെയായി ഇൻഡസ്ട്രിയിലുണ്ട്. ഒരു ഗോഡ്ഫാദർ ഇല്ലാതെ തന്റെ കഴിവിന്റെ ബലത്തിലാണ് രാധിക ആപ്‌തെ ഈ ഇൻഡസ്ട്രിയിൽ ഇടം നേടിയത്. ഈ നിലയിലെത്താൻ, അവൻ ഒരുപാട് കഷ്ടപ്പെടുകയും പലതും നേരിടുകയും ചെയ്തു. ബോളിവുഡിനെ തുറന്നുകാട്ടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് രാധിക. ഒരു മടിയും കൂടാതെ കാസ്റ്റിംഗ് കൗച്ചും ഇൻഡസ്ട്രിയിലെ മ്ലേച്ഛതകളും അവർ തുറന്നുകാട്ടി.ആരെയും ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകൾ പലപ്പോഴും രാധിക നടത്തിയിട്ടുണ്ട്.

ADVERTISEMENTS
READ NOW  സാമന്തയെ പ്രണയിനിയാക്കാൻ തനിക്ക് ഏഴു വർഷമെടുത്തെന്നു നാഗചൈതന്യ - അതിനു സാമന്ത നൽകിയ മറുപടി വൈറൽ.

കാസ്റ്റിംഗ് കൗച് അഥവാ സിനിമയിലെ കിടക്ക പങ്കിടൽ ഏർപ്പാടിനെ പറ്റി ഏറ്റവും ആദ്യം പ്രതികരിച്ചതും പൊതു സമൂഹത്തിൽ ആ വിവരം എത്തിച്ചതും ഒരു പക്ഷേ ബോളിവുഡ് നടി രാധിക ആപ്തെ ആണ് എന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. പലപ്പോഴും താൻ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയുടെ സെറ്റില്‍ വച്ച്‌ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് രാധികാ ആപ്തെ. സിനിമയില്‍ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങള്‍ തുടർന്നും ഉണ്ടായിട്ടുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ രാധിക പറഞ്ഞു. ഈയടുത്ത് പോലും തനിക്ക് ആത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ലിഫ്റ്റില്‍ നിന്നാണ് താന്‍ ഇത് നേരിട്ടതെന്നും രാധിക വ്യക്തമാക്കി.” അന്നത്തെ ഷൂട്ടിംഗ് തിരക്കുകൾ അവസാനിപ്പിച്ചു ആകെ ക്ഷീണിതയായ ഞാൻ എന്റെ മുറിയിലേക്ക് പോയപ്പോളാണ് അത് സംഭവിച്ചത് അപ്രതീക്ഷിതമായി അയാൾ ഓടി വന്നു ഞാൻ കയറിയ ലിഫ്റ്റിൽ കയറി

READ NOW  എൻറെ സാരി അഴിക്കരുത് അങ്ങനെ ചെയ്യരുത് ചുംബിക്കരുത് നായികയുടെ ഡിമാൻഡ് ഇങ്ങനെ..പക്ഷേ പാട്ടു വന്നപ്പോൾ ഇങ്ങനെയായി കാണുക

വല്ലാത്ത ദുരുദ്ദേശത്തോടെ ഒരു അശ്‌ളീല ചുവയോടു കൂടി അയാൾ എന്നോട് പറഞ്ഞു നിനക്ക് പാതിരാത്രിയിൽ എന്ത് തരത്തിലുള്ള സഹായത്തിനും നീ എന്നെ വിളിച്ചാൽ മതി. നിനക്ക് മസാജ് ചെയ്യണമെങ്കിലോ മറ്റെന്തിനായിട്ടാലും ഞാൻ റെഡി ആണ്. ഞാൻ വല്ലാത്ത ഷോക്ക് ആയിപ്പോയി ഇനി അയാളെ ഈ ചിത്രത്തിന്റെ ഭാഗമാക്കിയാൽ ഞാൻ നിയമപരമായി കാര്യങ്ങൾ നേരിടും എന്ന് ഉറപ്പിച്ചു ചിത്രത്തിന്റെ നിർമ്മാതാക്കളോട് പറഞ്ഞു. ഗത്യന്തരമില്ലാതെ വന്നപ്പോൾ അയാൾ വിനീത വിധേയനായി വന്ന് മാപ്പ് അപേക്ഷിക്കികയായിരുന്നു.ഇത്തരത്തിൽ മുഖം നോക്കാതെ പ്രതികരിച്ചു സിനിമ ലോകത്തെ ചൂഷണങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ നടിമാരിൽ ആദ്യത്തെ പേര് ഒരു പക്ഷേ രാധിക ആപ്‌തെയുടെ ആയിരിക്കും.

ADVERTISEMENTS