പാദമുദ്ര രാജശില്പി പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ആർ സുകുമാരൻ. മലയാളത്തിലെ തന്നെ വളരെ സീനിയറായ സംവിധായകലിലൊരാൾ. അദ്ദേഹം അവസാനം ഒരുക്കിയ യുഗ പുരുഷൻ എന്ന സിനിമ വലിയ ഹിറ്റായിരുന്നു. ശ്രീനാരായണഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ സിനിമയിൽ മമ്മൂട്ടിയും ബാബു ആന്റണിയുമുൾപ്പടെ നിരവധി താരങ്ങൾ അഭിനയിച്ചു.
കുറച്ചുനാൾ മുൻപ് ആർ സുകുമാരൻ ദിലീപിനെ കുറിച്ച് നടത്തിയ ചില തുറന്നു പറച്ചിലുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. വളരെ രൂക്ഷമായ രീതിയിലായിരുന്നു സുകുമാർ ആർ സുകുമാരൻ ദിലീപിനെ കുറിച്ച് സംസാരിച്ചത്നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെടെ ദിലീപ് കുറ്റക്കാരൻ ആണെന്ന് താൻ വിശ്വസിക്കുന്നു എന്ന് പോലും സുകുമാരൻ തുറന്നടിച്ചിരുന്നു.
അദ്ദേഹം പറഞ്ഞത് ഇങ്ങനെയൊക്കെയാണ്. ദിലീപ് ഒരു മനുഷ്യത്വം ഇല്ലാത്തവൻ ആണെന്ന് നടി അക്രമിക്കപ്പെട്ട കേസിൽ പോലും കുറ്റവാളിയാണെന്ന് താൻ വിശ്വസിക്കുന്നുണ്ട് എന്ന് നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്ത ഒരു വ്യക്തിയാണെന്നും അദ്ദേഹം തന്റെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്ക് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രം ദിലീപിനെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു എന്നും എന്നാൽ അഡ്വാൻസ് മേടിച്ച് കുറച്ചുനാൾ തങ്ങളെ നടത്തിയതിനുശേഷം ദിലീപ് ആ ചിത്രത്തിൽ പിൻവാങ്ങി എന്നും ആർ സുകുമാരൻ ആരോപിക്കുന്നു.
തന്നെ മാത്രമല്ല എത്രയോ പെൺകുട്ടികളെയാണ് ഈ ഇയാൾ ദ്രോഹിച്ചിട്ടുള്ളത്. ഇത്രയും വൃത്തികെട്ട ഒരുത്തൻ വേറെ ഉണ്ടാകില്ല എന്നും കാവ്യ മാധവന് എത്ര നല്ല സ്വഭാവമായിരുന്നു എന്നും അവൾ വേറെ ഒരാളെ വിവാഹം ചെയ്തപ്പോൾ അവിടെ പോയി അവളെ തിരിച്ചു കൊണ്ടുവരികയാണ് ദിലീപ് ചെയ്തതെന്നും ഇത്തരം സ്വഭാവമുള്ള ഒരാളെ ആരെങ്കിലും അടിച്ചു കൊല്ലേണ്ടതാണ് എന്നുമാണ് ആർ സുകുമാരൻ പറഞ്ഞത് . അതോടൊപ്പം ദിലീപ് ആദ്യം ഒരു വിവാഹം കഴിച്ചു ആ സ്ത്രീ ഇപ്പോൾ വിദേശത്താണെന്നും അദ്ദേഹം ആരോപിക്കുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം പോലെ അത്രയും ക്രൂരമായ ഒരു സംഭവം ദിലീപിനെ പോലെ ഒരാൾ ചെയ്തു കാണുമോ എന്ന് അവതാരകന്റെ സംശയാസ്പദമായ ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെ. സംശയമെന്ത് അയാളുടെ സ്വഭാവം അനുസരിച്ച് തീർച്ചയായും ചെയ്തിട്ടുണ്ടാകും എന്നാണ്. അയാൾക്ക് നേരിട്ട് ചെയ്യാൻ കഴിയില്ലെങ്കിൽ മറ്റൊരാളെ വച്ചായിരിക്കും അത് ചെയ്തിരിക്കുന്നത്. മറ്റൊന്നും കൊണ്ടല്ല ഇത് പറയുന്നത് ഒരു മനുഷ്യത്വവും ഇല്ലാത്ത വ്യക്തിയാണ് ദിലീപ് എന്നുമാണ് ആർ സുകുമാരൻ പറയുന്നത്.
വളരെ മനോഹരമായ കഥയുള്ള ഒരു ചിത്രമായിരുന്നു ദിലീപിനെ നായകനായി ചെയ്യാനീരുന്നത് . അഭിനയത്തിന് ഒരുപാട് പ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു. നിർമാതാവ് അനിൽ അമ്പലക്കര താൻ പറഞ്ഞ കഥ കേട്ടിട്ട് ചിത്രത്തിന് എത്ര ലക്ഷം രൂപ വേണമെങ്കിലും മുടക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്തായിരുന്നു. ദിലീപിനോട് ആദ്യം കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് പൂർണമായി ഇഷ്ടപ്പെടുകയും ചെയ്തു. താനും നിർമാതാവും ചേർന്നാണ് ദിലീപിന് അഡ്വാൻസ് നൽകാൻ പോയത്. പക്ഷേ ഇവരെ ആരെങ്കിലുമൊക്കെ നിയന്ത്രിക്കുന്നതാണോ ഇല്ലയോ എന്നൊന്നും തനിക്കറിയില്ല കുറച്ചുനാൾ ചെയ്യാൻ ചെയ്യാം എന്ന് പറഞ്ഞ് നടത്തിയിട്ട് അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംവിധായകൻ പറയുന്നു. പിന്നീട് നിർമാതാവ് ആ അഡ്വാൻസ് ദിലീപിൽ നിന്നും തിരികെ വാങ്ങുകയായിരുന്നുവെന്നും പറയുന്നുണ്ട്.
തന്നെപ്പോലുള്ള നിരവധി പേരുടെ കണ്ണീര് കൊണ്ടാണ് ഇപ്പോൾ അയാളുടെ സിനിമകൾ ഒന്നും വിജയിക്കാത്തതെന്നും. ഇനി അയാൾ രക്ഷപ്പെടാനുള്ള ഒരു സാധ്യതയും ഇല്ലെന്നും ഇനി ദിലീപ് നാളെ തെറ്റ് മനസ്സിലാക്കി തിരികെ വന്നാൽ പോലും താൻ ദിലീപിനൊപ്പം ഒരു സിനിമ ചെയ്യില്ല എന്നും ആർ സുകുമാരൻ പറയുന്നു.