18 വയസ്സുകാരിയുടെ അച്ഛനായിട്ടു ഞാൻ ഇനി ചെയ്യണോടെ – മമ്മൂട്ടി ദൃശ്യം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം – നിർമ്മാതാവ് കെ ജി നായർ പറഞ്ഞത്.

15656

72 ലും തൻറെ സൗന്ദര്യം കൊണ്ടും അഭിനയ പാഠവും കൊണ്ടും യുവതാരങ്ങൾക്ക് പോലും വലിയ വെല്ലുവിളി ഉയർത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ചിട്ടയായ ജീവിത ശൈലിയും കൃത്യമായി ദീർഘവീക്ഷണവും എപ്പോഴും വളരെ അപ്ഡേറ്റ് ആയി ഇരിക്കാനുള്ള കഴിവും ഇന്നും മമ്മൂട്ടിയെന്ന നടനെ പ്രസക്തനാകുന്നത്. തൻറെ കരിയറിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടി സമ്മാനിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹം നിരസിച്ച നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളെക്കാൾ മികച്ച രീതിയിൽ ഹിറ്റുകൾ ആയിട്ടുണ്ട്.

അത്തരത്തിൽ ഒരു സിനിമയായിരുന്നു മോഹൻലാൽ നായകനായ ദൃശ്യം. ദൃശ്യം മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. പക്ഷേ ദൃശ്യം ആദ്യം ഓഫർ ചെയ്തത് മമ്മൂട്ടിക്കായിരുന്നു. എന്നാൽ മമ്മൂട്ടി ചിത്രം നിരസിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ട് മമ്മൂട്ടി ദൃശ്യം നിരസിച്ചു എന്നുള്ളതിന് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നിരുന്നുവെങ്കിലും ഇപ്പോൾ പ്രശസ്ത നിർമ്മാതാവ് കെ ജി നായർ എന്തുകൊണ്ടു മമ്മൂട്ടി ദൃശ്യം വേണ്ട എന്ന് വച്ചു എന്നുള്ളതിന് ഉള്ള പ്രധാന കാരണം ഒരു അഭിമുഖത്തിൽ മുൻപ് വെളിപ്പെടുത്തിയതാണ് ചർച്ച ആകുന്നത്.

ADVERTISEMENTS
   

മലയാളത്തിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള നിർമാതാവാണ് കെ ജി നായർ എന്തുകൊണ്ടാണ് മമ്മൂട്ടി ദൃശ്യം നിരസിച്ചത് എന്ന് തന്നോടു ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് എന്ന് കെ ജി നായർ പറയുന്നു.

തന്നോട് ആ സമയത്ത് പലരും പറഞ്ഞിരുന്നു മമ്മൂട്ടി കഥ വലിച്ചെയറിഞ്ഞിട്ടാണ് ദൃശ്യം മോഹൻലാലിലേക്ക് എത്തിയത് എന്നൊക്കെ. പക്ഷേ അങ്ങനെയൊന്നും ആയിരുന്നില്ല യഥാർത്ഥ സത്യം അത് താൻ ജിത്തുവിന്റെ പാലുകാച്ചിന് താനും വാഴൂർ ദിവസം കൂടി ജിത്തുവിന്റെ വീട്ടിൽ പോയപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് ജിത്തു ജോസഫിനോട് നേരിട്ട് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് മമ്മൂട്ടി ദൃശ്യം എടുക്കാഞ്ഞത് എന്ന്.
അന്ന് ജിത്തു ജോസഫ് അതിനെ കുറിച്ച് പറഞ്ഞത് ചേട്ടാ അങ്ങനെയൊന്നുമല്ല സംഭവം ; ഞങ്ങൾ ഈ കഥ മമ്മൂക്കയോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു 18 വയസ്സായ കുട്ടിയുടെ അച്ഛനായിട്ട് ഞാൻ ഇനി ചെയ്യണോടെ എന്ന്. അത്രമാത്രമേ മമ്മൂട്ടി അന്ന് പറഞ്ഞുള്ളൂ പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ തിരിച്ചു നേരെ വീട്ടിലെത്തി ഭാര്യ ലിന്ഡയെ കൊണ്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയെ വിളിപ്പിച്ചു. അങ്ങനെ ശാന്തി ആൻറണിയുമായി സംസാരിച്ചു. അങ്ങനെ ആൻറണി ചെല്ലാൻ പറഞ്ഞു. അങ്ങനെ ലാൽസാർ വന്നു അദ്ദേഹത്തോട് കഥ പറഞ്ഞു.

അന്ന് ആരാണ് ചിത്രം നിർമ്മിക്കുന്നത് അദ്ദേഹം ചോദിച്ചു, അത് നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞു.ശരി ഞങ്ങൾ വിളിക്കാം എന്ന് പറഞ്ഞാണ് അയച്ചത് അതിനുശേഷം ആശിർവാദ് ആ സിനിമ ഏറ്റെടുക്കുകയും അത് വമ്പൻ ഹിറ്റ് ആവുകയും ചെയ്തു അങ്ങനെയാണ് ദൃശ്യം മോഹൻലാലിനെ എത്തുന്നത് എന്നും അതല്ലാതെ കഥ വലിച്ചെറിഞ്ഞു എന്നും അങ്ങനെയൊക്കെ പറയുന്ന കാര്യങ്ങൾ അസത്യം ആണെന്നും ജീത്തു ജോസഫ് അന്ന് തന്നോട് പറഞ്ഞു എന്ന് കെജി നായർ പറയുന്നു.

മമ്മൂട്ടിയുടെ ഒരു പ്രത്യേകത നമ്മുടെ ഒരാൾ എപ്പോഴും അവിടെ കാണണം പുള്ളിയെ കണ്ടുകൊണ്ടിരിക്കണം അങ്ങനെയൊക്കെ ഉണ്ടെങ്കിൽ ഒരു സിനിമയിലേക്ക് പുള്ളി എത്തിക്കാൻ പറ്റൂ.മമ്മൂട്ടിയുടെ അടുത്ത് പെട്ടന്ന് അപ്രോച് ചെയ്തു പോകാൻ പറ്റുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അതൊന്നും പറ്റില്ല എന്നും ജി നായർ പറയുന്നു.

മോഹൻലാൽ ആരാ യൂണിറ്റ് എന്ന ആരാ ക്യാമറ എന്നോ ഒന്നും കൂടുതൽ ശ്രദ്ധിക്കാറില്ല. പക്ഷേ മമ്മൂട്ടി എല്ലാ കാര്യങ്ങളും നോക്കും ആരാ യൂണിറ്റ്, ആരാ ലൈറ്റ് ,ആരാ ക്യാമറാമാൻ ആരാണ് അവിടുത്തെ ചീഫ് എന്നൊക്കെ ശ്രദ്ധിക്കും അദ്ദേഹം ദൂരേന്നു വരുമ്പോൾ തന്നെ ആരൊക്കെ ഉണ്ടെന്നുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും കെ ജി നായർ പറയുന്നു.

പുഴു സിനിമയുടെ സംവിധായികയുടെ ഭർത്താവ് നടത്തിയ ചില തുറന്നു പറച്ചിലിൽ വലയ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ . അദ്ദേഹത്തിന് നേരെ അതി രൂക്ഷമായ സൈബർ ആക്രമണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്. അദ്ദേഹാം ഒരു പ്രത്യേക വിഭാഗത്തിനെതിരെ പ്രവർത്തിച്ചു എന്ന പേരിൽ അദ്ദേഹത്തിന്റെ മതം പറഞ്ഞുള്ള ആക്ഷേപങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്.

സിനിമ ലോകത്തു നിന്നും മറ്റു സാംസ്കാരിക മേഖലയിൽ നീന്നുമൊക്കെ മമ്മൂട്ടിക്ക് വലിയ പിന്തുണയാണ് ഉണ്ടാകുന്നത്. പുഴു സിനിമയിലെ പ്രേമേയമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ മിക്കതും . ബ്രാഹ്മണ വിഭാഗത്തെ മോശമായി ചിത്രീകരിച്ചു എന്നുള്ള രീതിയിലാണ് ചർച്ചകൾ എല്ലാം വരുന്നത്. സത്യത്തിൽ ജാതീയതക്കെതിരായുള്ള ഒരു വലിയ മെസേജ് നൽകിയ ചിത്രമായിരുന്നു പുഴു പക്ഷേ അതിൽ മമ്മൂട്ടി ഇടപെടൽ നടത്തി എന്ന തരത്തിലാണ് ആരോപണങ്ങൾ വരുന്നത്. ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായവും കമെന്റ് ചെയ്യുക.

ADVERTISEMENTS