മലായാളത്തിന്റെ വിസ്മയ താരങ്ങൾ ആണ് നടൻ മോഹൻലാലും മമ്മൂട്ടിയും. എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപത്രങ്ങളിലൂടെ മുന്നോട്ടു പോവുകയാണ് ഇരു താരങ്ങളും. സിനിമയെ ജീവ വായുവായി കണ്ടവർ. നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും നിരവധി ചിത്രങ്ങളുടെ അണിയറയിൽ വിവിധ റോളുകൾ ചെയ്തു സ്വന്തമായി ഫിലിം യൂണിറ്റ് കമ്പനിയുള്ള പോര്മുഖ നിർമാതാവ് കെ ജി നായർ മലയാളത്തിന്റെ മഹാ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് കുറച്ചു നാൾ മുൻപ് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണം എന്നതാണ് തനറെ ഏറ്റവും വലയ ആഗ്രഹം എന്ന് കുറച്ചു നാൾ മുൻപ് മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലിനെ വച്ച് ഒരു സിനിമ നിർമ്മിക്കാനുള്ള അവസരം ആന്റണി പെരുമ്പാവൂർ തനിക്ക് നല്കിയതാണെന്നും എന്നാൽ തിരക്കഥാകൃത്തു റാഫി അന്ന് ആ കഥയ്ക്കും തിരക്കഥയ്ക്കുമായി ചോദിച്ച പ്രതിഫലം 35 ലക്ഷം ആയിരുന്നു . ബാക്കി ഉള്ള ചിലവുകളും മറ്റും നോക്കിയാൽ ആ സിനിമ 100 കോടി ആയാലും തീരില്ല എന്ന് മനസിലായപ്പോൾ അത് ഉപേക്ഷിച്ചു എന്നും കെ ജി നായർ പറയുന്നു.
മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂർ വന്നപ്പോൾ കാര്യങ്ങൾ അല്പം കൂടി സ്ട്രിക്ട് ആയി എന്നും ഒരുപാട് പേരെ മോഹൻലാലിൻറെ അടുത്തേക്ക് കയറ്റി വിടുകയില്ല ആന്റണി അറിയാതെ മോഹൻലാലിനോട് കഥ പറയാൻ പറ്റില്ല അങ്ങനെ ഒക്കെ ഉണ്ട്. അത് അവർക്ക് ഒന്നിച്ചു കമ്പനി ഉള്ളത് കൊണ്ടാണ്.
താൻ ആന്റണിയോട് ചോദിച്ചിട്ടെ ലാലിൻറെ അടുത്ത് പോയിട്ടുള്ളൂ എന്നും കെ ജി നായർ പറയുന്നു. എന്റെ അനുഭവത്തിൽ ആന്റണി നിർമ്മിക്കുന്ന മോഹൻലാൽ സിനിമകളുടെ കഥകൾ മാത്രമേ അയാൾ കേൾക്കുകയുള്ളു എന്നാണ് എന്റെ അറിവ് . ഒരാളെ മോഹൻലാൽ ആ പോസ്റ്റിൽ നിർത്തിയിരിക്കുമ്പോൾ അയാളുടെ അടുത്ത് പെർമിഷൻ വാങ്ങിയിട്ട് വേണ്ടേ പോകാൻ അത് ഒരു ന്യായമല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
മോഹൻലാൽ ഒരു കഥ കേട്ട് കൊള്ളാമെങ്കിൽ ലാൽ തന്നെ അത് ചെയ്യും; ഒരു കഥ അദ്ദേഹം ഒരിക്കലും എടുത്തെറിയില്ല. കഥ എഴുതുന്നവന്റെ മനസ്സ് വിഷമിപ്പിച്ചു ഒരിക്കലും വിടുകയില്ല. നിങ്ങൾ അത് ഒന്ന് കൂടി സീൻ ഒക്കെ മാറ്റി എഴുതിയിട്ട് വരൂ നമുക്ക് ചെയ്യാം ഞാൻ ഇവിടെ ഉണ്ടല്ലോ, ഉടനെ സിനിമ അഭിനയം നിർത്താൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞു അവനു പ്രചോദനം കൊടുക്കും . മമ്മൂട്ടിയുടെ അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല പിന്നെ ദൃശ്യത്തിന്റെ കഥ മമ്മൂട്ടി എടുത്തു എറിഞ്ഞു എന്നൊക്കെ ചിലർ പറഞ്ഞു. പക്ഷേ ജീത്തുവിനോട് ഞാൻ ചോദിച്ചപ്പോൾ അതൊക്കെ വെറുതെ ആണെന്നും അന്ന് സംഭവിച്ചത് അതല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു – ആ സംഭവം അറിയാൻ ക്ലിക് ചെയ്യുക.
അതെ പോലെ അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വളരെ പ്രസക്തമായ ഒരു കാര്യം എന്റെ അറിവിൽ ദക്ഷിണേന്ത്യയിൽ ഷൂട്ടിങ്ങിനു വരുന്നതിലും പോകുന്നതിലും ഇത്ര പ്രോംപ്റ്റ് ആയി കൃത്യതയോടെ ചെയ്യുന്നതും എല്ലാവരെയും ഒരേ മനസ്സോടെ ഒരേ കണ്ണോടെ കാണുന്ന ഒരു താരം അത് മോഹൻലാൽ അല്ലതെ വേറെ ആരും ഇല്ല എന്ന് നൂറു ശതമാനവും തനിക്ക് ഉറപ്പിച്ചു പറയാം. എവിടെ വേണേലും ഏത് രാത്രി വേണേലും ഞാൻ പറയും അത്. ഒരു നിർമ്മാതാവ് ഇനി മോഹൻലാലിനെ വച്ച് ഒരു സിനിമ എടുത്തു പരാജയപ്പെട്ടു എന്ന് ഇരിക്കട്ടെ എന്നാൽ പോലും അയാൾ മാനസികമായി സന്തോഷത്തിൽ ആയിരിക്കും എന്ന് അദ്ദേഹം പറയുന്നു.
അതിനു ഉദാഹരണാമായി അദ്ദേഹം ഒരു സംഭവവും പറയുന്നുണ്ട്. കിഴക്കുണരും പക്ഷി എന്ന വേണു നാഗവള്ളിയുടെ സിനിമ പരാജയപ്പെട്ടപ്പോൾ വി വി കെ മേനോൻ എന്നോട് പറഞ്ഞത് പടം പരാജയപ്പെട്ടു എന്നാലും ലാലുമൊന്റെ പടമല്ലേ അത് ചെയ്യുന്നത് ഒരു അന്തസ്സല്ലേ എന്നാണ് പറഞ്ഞത്. എനിക്കും അത് ശരീ എന്ന് തോന്നി എന്ന് അദ്ദേഹം പറയുന്നു. പക്ഷേ താൻ ഈ പറയുന്നതിന്റെ അർഥം മമ്മൂട്ടി തീരെ മോശം എന്നല്ല . മമ്മൂട്ടി കുറച്ചു ഷൗട്ട് ആയി സംസാരിക്കുകയും പെരുമാറുകയും ഒക്കെ ചെയ്യുമെങ്കിലും അയാൾ പറയുന്ന പല കാര്യങ്ങളും കാര്യമുള്ളതാണ്. അങ്ങേർക്ക് മാച്ച് ആയ ഒരു ആര്ടിസ്റ് അല്ലെങ്കിൽ അയാൾ ചെയ്യില്ല എന്നും അദ്ദേഹം പറയുന്നു.
ടി പി മാധവൻ സിനിമയിൽ ഉള്ളകാലത്തു മോഹൻലാലിൻറെ മിക്ക ചിത്രങ്ങളിലും അദ്ദേഹം പോലും അറിയാതെ തന്നെ ഡയലോഗ് ഉള്ള മോശമല്ലാത്ത ഒരു വേഷം മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി നീക്കി വെക്കുമായിരുന്നു എന്നും നായർ പറയുന്നു. അതെ പോലെ സെറ്റിലെ മറ്റു കാര്യങ്ങളൊന്നും മോഹൻലാൽ ശ്രദ്ധിക്കുകയില്ല. ആരാണ് യൂണിറ്റ് കൈകാര്യം ചെയ്യുന്നത് ആരാണ് ക്യാമറ ഇതൊന്നും മോഹൻലാൽ ശ്രദ്ധിക്കത്തു പോലുമില്ല. മമ്മൂട്ടി എന്നാൽ തിരിച്ചാണ് അദ്ദേഹത്തിന് ഓരോ കാര്യങ്ങളും അറിയണം ആരാണ് ക്യാമറാമാൻ ആരാണ് ലൈറ്റ് ആരാണ് യൂണിറ്റ് കൺട്രോൾ ആരാണ് അവിടെ ചീഫ് എല്ലാം. മമ്മൂക്കയുടെ അടുത്ത് എല്ലായിപ്പോഴും നമ്മുടെ ഒരാൾ വേണം പുള്ളിയെ കണ്ടു കൊണ്ടേ ഇരിക്കണം അതാണ് പുള്ളിയുടെ രീതി എന്നും കെ ജി നായർ പറയുന്നു.