വല്യേട്ടൻറെ രണ്ടാം ഭാഗം മമ്മൂക്കയുടെ ഉൾപ്പടെ വലിയ സ്വപനം അത് നടക്കാത്തത് അവർ തമ്മിലുള്ള പ്രശ്‌നം – മമ്മൂക്കയെ പോലുള്ള ഒരു മഹാനടനോട് അങ്ങനെ ചെയ്യരുത്- നിർമ്മാതാവ് ബൈജു അമ്പലക്കര

155

മമ്മൂട്ടി എന്ന മഹാടന്റെ മാസ്മരിക പ്രകടനം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വല്യേട്ടൻ .2000ത്തിലാണ് റിലീസ് ചെയ്യുന്നത്. ഷാജി കൈലാസ് സംവിധാനം നിർവഹിച്ച രഞ്ജിത് തിരകഥ എഴുതിയ ചിത്രം മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. മമ്മൂട്ടിയും ശോഭനേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ വലിയൊരുതറ നിര തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം തനിക്കും മമ്മൂട്ടിക്കും ഉൾപ്പെടെ വലിയ താല്പര്യം ഉണ്ടായിട്ടും നടക്കാതെ പോയത് എന്നും അതിൻറെ കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാവായ ബൈജു അമ്പലക്കര.

രണ്ടായിരത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു വല്യേട്ടൻ. തെങ്കാശിപ്പട്ടണം നരസിംഹം ആയിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ. മമ്മൂട്ടിയുടെ മാസ് രംഗങ്ങൾ ഉൾപ്പെടുത്തി അദ്ദേഹത്തിൻറെ സൗന്ദര്യം വേണ്ടരീതിയിൽ ഉപയോഗിക്കപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു വല്യേട്ടൻ തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ഒന്നായിരുന്നു ആ സമയത്ത് വല്യേട്ടന്റെ രണ്ടാം ഭാഗം ഒരുകുക എന്നത് .

ADVERTISEMENTS
   

എന്നാൽ മലയാള സിനിമയിൽ തന്നെ വലിയൊരു കോക്കസിന്റെ ഇടപെടൽ മൂലം സംവിധായകൻ ഷാജി കൈലാസം തിരക്കഥ എഴുതിയ രഞ്ജിത്തും തമ്മിൽ കള്ളങ്ങൾ പറഞ്ഞുണ്ടാക്കി വലിയൊരു വൈരാഗ്യം ഉണ്ടാക്കുകയും അവരെ തമ്മിൽ വേർപിരിക്കുകയും ചെയ്തതോടെ വലിയേട്ടന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നുള്ളത് വലിയൊരു ശ്രമകരമായ ദൗത്യമായി തീർന്നു.

രഞ്ജിത്തു താനി ഇനി ഒരിക്കലും ഷാജി കൈലാസ് ഒനു വേണ്ടി സിനിമ ചെയ്യില്ലെന്ന് ഷാജി കൈലാസ വേണ്ടി തിരക്കഥ എഴുതിയില്ലെന്നും തീരുമാനിച്ചത് വല്യേട്ടന് ശേഷമാണ്. ഇരുവരും തമ്മിൽ മറ്റുള്ളവരുടെ ഏഷണി മൂലം വലിയൊരു പ്രശ്നം ഉണ്ടാവുകയായിരുന്നു. എന്നാൽ അതിൽ ഷാജി കൈലാസ് നിരപരാധി ആയിരുന്നു.. അതിനുശേഷം രണ്ടു പേരും ഇന്നോളം ഒരുമിച്ച് വർക്ക് ചെയ്തിട്ടുമില്ല രണ്ടുപേരെയും ഒരുമിപ്പിക്കാൻ നിരവധി തവണ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് ബൈജു അമ്പലക്കരെ പറയുന്നു.

ഷാജി കൈലാസുമായി രഞ്ജിത്ത് വേർപിരിഞ്ഞ ശേഷം രഞ്ജിത്ത് പിന്നെ ചെയ്ത ചിത്രമായിരുന്നു രാവണപ്രഭു. ആദ്യം രാവണപ്രഭു ഷാജികൈലാസിനെ വെച്ച് സംവിധാനം ചെയ്യുകയും രഞ്ജിത്തി തിരക്കഥ എഴുതുകയും ചെയ്യുക എന്നുള്ളതായിരുന്നു രഞ്ജിത്തിന്റെ പ്ലാൻ. എന്നാൽ വല്യേട്ടന് ശേഷം ഉണ്ടായ പ്രശ്നങ്ങൾ മൂലം രാവണപ്രഭു രഞ്ജിത്ത് സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. അത് അദ്ദേഹം അന്ന് തന്നെ വിളിച്ചു പറയുകയും ചെയ്തു. അദ്ദേഹത്തിൻറെ ആദ്യ സംവിധാന സംരംഭം പക്ഷേ രാവണപ്രഭു ആയിരുന്നില്ല വല്യേട്ടനിലെ തന്നെ ശിവമല്ലിപ്പൂവേ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഷൂട്ട് ചെയ്തത് രഞ്ജിത്ത് ആയിരുന്നു. അന്ന് ഷാജി കൈലാസന് വളരെ എമർജൻസി ആയി ചെന്നൈയിൽ പോകണ്ട ചില ആവശ്യങ്ങൾ ഉള്ളതുകൊണ്ട് ആ രംഗം ഷൂട്ട് ചെയ്യാൻ രഞ്ജിത്തിനെ ഏൽപ്പിക്കുകയായിരുന്നു.രഞ്ജിത്ത് അന്ന് അത് മനോഹരമായി ഷൂട്ട് ചെയ്ത് എടുക്കുകയും ചെയ്തു.
മുടങ്ങാതെ എല്ലാ ഓരോ വർഷവും താൻ ഇരുവരെയും ബന്ധപ്പെട്ടു കൊണ്ടിരുന്നു കാരണം രഞ്ജിത്ത് തന്നെ വേണം വല്യേട്ടന് കഥയെഴുതാൻ കാരണം അദ്ദേഹത്തിനാണ് ആ കഥയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. നിരന്തരം അതിനു വേണ്ടി ബന്ധപ്പെട്ടുകൊണ്ടിരുന്നു അദ്ദേഹം ചെയ്യാം ചെയ്യാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു.

ഇപ്പോഴും വല്യേട്ടൻ രണ്ടാം ഭാഗത്തിന് ഒരു പ്രസക്തിയുണ്ട് കാരണം ഈ 27 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ചാനലിലെ എല്ലാ ആഴ്ചയിലും ഓടുന്ന ഒരു ചിത്രം അത് വല്യേട്ടൻ മാത്രമാണ്. താൻ മറ്റൊരു ചിത്രത്തെയും അങ്ങനെ കണ്ടിട്ടില്ല എന്ന് ബൈജു അമ്പലക്കരെ പറയുന്നത്. വല്യേട്ടൻ രണ്ടാം ഭാഗം ഒരുക്കുന്നതിന് രഞ്ജിത്തിന് പലതവണ തൻ ബന്ധപ്പെട്ടുവെങ്കിലും ത് അദ്ദേഹം ചെയർമാൻ കൂടിയായതോടെ ആ സാധ്യത പൂർണമായിട്ടും മങ്ങുകയായിരുന്നു. ഇടയ്ക്ക് അതിന് തയ്യാറായിരുന്നുവെങ്കിലും ആ പദവി വന്നതോടുകൂടി അദ്ദേഹത്തിനു തിരക്കായി മാറുകയായിരുന്നു. അതോടെ അത് ഇനി നടക്കില്ല എന്ന് തനിക്ക് ബോധ്യമായി.

ഒരിക്കൽ രഞ്ജിത്തിനെ കണ്ടപ്പോൾ ഈ വിഷയം സംസാരിച്ചപ്പോൾ രഞ്ജിത്ത് പറഞ്ഞത് താനൊരു കാര്യം ചെയ്യു മറ്റാരെങ്കിലും കൊണ്ട് ഒരു കഥയ്ക്ക് കഥ എഴുതി എന്നെ കാണിക്കുക അപ്പോൾ അതിൽ വേണ്ട തിരുത്തലുകളും മറ്റുകാര്യങ്ങളും കൂടിയിരുന്നു വരുത്തി താൻ കൊടുക്കാം എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു അങ്ങനെ നടൻ വിജയകുമാർ കൊണ്ടുവന്ന ഒരാളെ കൊണ്ടുതാൻ ഒരു കഥ എഴുതി രഞ്ജിത്തിനെ കാണിച്ചുവെങ്കിലും ഒരു കാരണവശാലും ആ കഥ എടുക്കാൻ പറ്റില്ല എന്ന് രഞ്ജിത്ത് പറഞ്ഞു. അതിനു ശേഷം എം ടിയുടെ അസിസ്റ്റന്റ് ആയ മറ്റൊരാളെ താൻ ആ ദൗത്യം ഏൽപ്പിച്ചുവെങ്കിലും അയാൾ കൊണ്ടുവന്ന കഥ കൊള്ളാമെങ്കിലും പക്ഷേ അതിന് വല്യേട്ടനുമായി ബന്ധമില്ല എന്ന് രഞ്ജിത്ത് പറഞ്ഞു അതോടെ ആ സാധ്യതകൾ മങ്ങുകയായിരുന്നു എന്ന് ബൈജു അമ്പലകാര പറയുന്നു.

ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ തന്നെ താൻ മമ്മൂക്കയുമായി ബന്ധപ്പെട്ടിരുന്നു അപ്പോൾ മമ്മൂക്കയ്ക്ക് വലിയ സന്തോഷമായി വീണ്ടും വല്യേട്ടൻ രണ്ടാം ഭാഗത്തിന്റെ ഒരു കഥ തയ്യാറാക്കുന്നു എന്നുള്ള കാര്യം കേട്ടപ്പോൾ അദ്ദേഹം ചോദിച്ചത് രഞ്ജി എഴുതുമോ എന്നായിരുന്നു. രഞ്ജിത്ത് പറഞ്ഞ കാര്യങ്ങളൊക്കെ താൻ പറഞ്ഞു എങ്ങനെയെങ്കിലും അദ്ദേഹത്തെ ഇതിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് എന്ന് താൻ മമ്മൂട്ടിയോട് പറയുകയും ചെയ്തുവെന്നും ബൈജു അമ്പലക്കരെ പറയുന്നു. എന്നാൽ അത് എങ്ങും എത്താതെ നീണ്ടു പോവുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

മമ്മൂട്ടിയും താനും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണ് എന്നും ഒരു സഹോദരന് പോലുള്ള ബന്ധമാണെന്ന്ന്നും, മമ്മൂക്കയുടെ ഒരു വലിയ ആരാധകനാണെന്ന് ബൈജു അമ്പലകാര പറയുന്നുണ്ട്പിന്നെ സ്പടികത്തിന്റെ ഫോർ കെ റീ റിലീസ് കണ്ടപ്പോൾ തനിക്ക് വലിയൊരു ആഗ്രഹമുണ്ടായി വല്യേട്ടന്റെ ഫോർ കെ റീ റിലീസ് നടത്തണമെന്ന്. ഞാനിപ്പോൾ അതിൻറെ പിന്നാലെ ആണെന്നും ബൈജു അമ്പലക്കര പറയുന്നു.

അദ്ദേഹം മമ്മൂക്കയെക്കുറിച്ച് പറയുന്നത് തനിക്ക് മമ്മൂട്ടി എന്ന മഹാനടനോട് തനിക്ക് വലിയ ആദരവാണെന്നും ശരീര സൗന്ദര്യം ഇത്രയും കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി ഇന്ത്യൻ സിനിമയിൽ തന്നെ ഇല്ല. ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു നടന്നില്ല. ഭക്ഷണം എന്നാൽ ആസ്വദിച്ചു കഴിക്കുന്ന ഒരു വ്യക്തി തന്നെയാണ് മമ്മൂക്ക എന്ന് ബൈജു അമ്പലക്കര പറയുന്നു. പക്ഷേ എല്ലാത്തിനും ഒരു ക്രമവും നിയന്ത്രണവും അദ്ദേഹത്തിന് ഉണ്ട് എന്ന് അദ്ദേഹം പറയുന്നു.

തന്റെ ഫാക്ടറിയിൽ നിന്നും താൻ പലപ്പോഴും മമ്മൂക്കയ്ക്ക് ബോർമ കാഷ്യൂ നട്ടു എത്തിച്ചു നൽകാറുണ്ട് എന്നും നല്ല രീതിയിൽ അദ്ദേഹം ഭക്ഷണം കഴിക്കാറുണ്ടെന്നും ഒരു കിലോ അണ്ടിപ്പരിപ്പോക്കെ ഒക്കെ ഒരുതവണ കഴിച്ചിട്ടുണ്ടെന്ന് മമ്മൂക്ക എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷേ അങ്ങനെ കഴിച്ചു കഴിഞ്ഞാൽ പിന്നീട് കുറച്ചു നാളത്തേക്ക് അദ്ദേഹം അത്തരം വസ്തുക്കൾ പൂർണമായി ഉപേക്ഷിക്കുകയും പട്ടിണി കിടക്കുകയും ഒക്കെ ചെയ്യും അതായിരിക്കാം അദ്ദേഹത്തിൻറെ സൗന്ദര്യത്തിന്റെ രഹസ്യം എന്നും ബൈജു അമ്പല പറയുന്നു. ഒരു കിലോ മട്ടൻ വരെ മമ്മൂക്ക കഴിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് എന്നാൽ അങ്ങനെ കഴിച്ചതിനുശേഷം പിന്നെ കുറച്ച് നാളത്തേക്ക് അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ അദ്ദേഹം കഴിക്കില്ല എന്നും പറയുന്നു.

മമ്മൂക്കയുടെ രണ്ട് ചിത്രങ്ങൾ വെച്ച് ഒരെണ്ണം വളരെ പ്രായമായ ഒരു ചിത്രമാക്കി അതാണ് മമ്മൂക്കയുടെ യഥാർത്ഥ ചിത്രം എന്നുള്ള രീതിയിലുള്ള ഒരു പ്രചാരണം ഒരു സമയത്ത് ഉണ്ടായതിനെക്കുറിച്ച് അവതാരകൻ ബൈജു അമ്പലക്കര യോട് ചോദിക്കുന്നുണ്ട്. മമ്മൂക്കയെ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയല്ലേ അദ്ദേഹത്തിന്റെ യഥാർത്ഥ രൂപം ഇതാണോ വീട്ടിലോക്കെ നിൽക്കുമ്പോൾ ഉള്ള രൂപം ഇതാണോ അദ്ദേഹത്തിന് യഥാർത്ഥ രൂപം എന്നും അവതാരകൻ ചോദിക്കുന്നുണ്ട്.

എന്തൊരു വിഡ്ഢിത്തമായ ചോദ്യമാണ് അതെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂക്ക എന്ന മഹാനടനോട് ഇങ്ങനെയുള്ള പ്രവർത്തികളൊന്നും ആരും ചെയ്യരുതെന്നും ആ ഫോട്ടോ കണ്ടപ്പോൾ തന്നെ വീട്ടുകാർക്ക് പോലും താൻ അത് കാണിച്ചു കൊടുത്തിട്ടില്ല എന്ന് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും ബൈജു അമ്പലക്കര പറയുന്നു. അദ്ദേഹത്തെപ്പോലെ അതിസുന്ദരനായ ഒരു വ്യക്തിയോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് ഒരു കോക്കസ് ആണ്. എന്നും മലയാള സിനിമയിൽ അത്തരമൊരുഭാഗം ഉണ്ട് എന്നും ബൈജു അമ്പലക്കര പറയുന്നു. ഇത് അസൂയ കൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു. ഇന്നീ നിമിഷം വരെ മമ്മൂക്ക എന്ന വ്യക്തിക്ക് അപാരമായ സൗന്ദര്യം തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ പലപ്പോഴും പോയിട്ടുള്ളപ്പോൾ അദ്ദേഹം ഷർട്ട് ഇടാതെ നിൽക്കുന്നവരെ താൻ കണ്ടിട്ടുണ്ടെന്ന് ഈ കാണുന്ന അതേപോലെ തന്നെയാണ് മമ്മൂക്ക എന്നും യാതൊരു മേക്കപ്പ് ഇല്ലാതെ തന്നെ താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഇന്നീ നിമിഷം വരെ അദ്ദേഹം വളരെ സുന്ദരനാണെന്ന് ഇനി നാളത്തെ കാര്യം തനിക്കറിയില്ല എന്നും അത് അദ്ദേഹത്തിൻറെ മനസ്സിന്റെ നന്മയും സന്തോഷവും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ ഒക്കെയാണ് ഇ സൗന്ദര്യത്തിന്റെ കാരണം എന്നും ബൈജു അമ്പലക്കരെ പറയുന്നു.

താൻ മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ പോയാൽ മമ്മൂക്ക ഒരു നൂറു വയസ്സ് വരെ അല്ലെങ്കിൽ ഒരു 120 വയസ്സ് വരെയൊക്കെ അഭിനയിക്കുമെന്നും അങ്ങനെ അഭിനയിക്കണമെന്നും അത് കേൾക്കുമ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമാണെന്ന്. ദൈവാനുഗ്രം അതിനുണ്ടാകട്ടെ എന്ന് അദ്ദേഹം പറയാറുണ്ട് എന്നും ബൈജു അമ്പലക്കര പറയുന്നു. വല്യേട്ടന്റെ 4k റീ റിലീസിന് മുന്നോടിയായി ഒരിക്കൽ താനാണ് ചിത്രത്തിലെ കുറച്ചു ഭാഗം 4k യിലാക്കി ഒന്ന് കണ്ടു നോക്കിയിരുന്നു സത്യത്തിൽ അത് കണ്ടാൽ മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം നമ്മേ വിസ്മയിപ്പിക്കും എന്നും എന്തൊരു സൗന്ദര്യമാണ് മമ്മൂക്കയ്ക്ക് വല്യേട്ടനിൽ എന്ന് ബൈജു അമ്പലക്കര പറയുന്നു.

ADVERTISEMENTS
Previous articleഎന്തുകൊണ്ടാണ് താൻ കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കാത്തത് എന്ന് വെളിപ്പെടുത്തി വിജയ് സേതുപതി.
Next articleഒരു സീനിയർ നടനെന്നോ സഹപ്രവർത്തകനെന്നോ ഓർക്കാതെ അന്ന് നിമിഷ അത് പറഞ്ഞത്:നിമിഷ നേരിടുന്ന സൈബർ അക്രമണങ്ങളെ കുറിച്ച് ഗോകുൽ സുരേഷ്