നിവിൻ പോളി എന്നെ വലച്ചപോലെ ആരും ചെയ്തിട്ടില്ല നിർമ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

14351

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് നിവിൻപോളി പുതുതലമുറ നായകന്മാരിൽ റൊമാൻസും, കോമഡിയും, സീരിയസ് രംഗങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് നിവിൻപോളി. പ്രേമം എന്ന ഒറ്റ ചിത്രത്തോടെ തന്റെ കരിയർ ഗ്രാഫ് വളരെ വലിയ രീതിയിൽ ഉയർത്തിയ താരമാണ് നിവിൻപോളി. മലയാളത്തിൽ ഒരു പുതിയ ട്രെൻഡ് സെറ്റർ മൂവിയാണ് പ്രേമത്തിലൂടെ ഉണ്ടായത്.

ഇപ്പോൾ വൈറലാകുന്നത് നിവിൻ പോളിതൃഷയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹേയ് ജൂഡ് എന്ന ചിത്രത്തിൻറെ നർമ്മതാവ് നിവിൻപോളിക്കെതിരെ പറഞ്ഞ ചില കാര്യങ്ങളാണ്. രൂക്ഷമായ രീതിയിലാണ് അദ്ദേഹം നിവിൻ പോളിക്കെതിരെ സംസാരിച്ചത്. ഹേയ് ജൂഡിന്റെ ചിത്രീകരണ സമയത്തു നിവിൻപോളി തന്നെ ശരിക്കും വലിച്ചു എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ.

ADVERTISEMENTS
   

ഹേയ് ജൂഡ് ആദ്യമായി പ്ലാൻ ചെയ്തത് ജയറാമിന്റെ മകൻ കാളിദാസിനെ വച്ചായിരുന്നു നിർമ്മാതാവ് അനില്‍ അമ്പലക്കര പറയുന്നു. എന്നാൽ പിന്നീട് നിവിൻ പോളിയിലേക്ക് എത്തുകയായിരുന്നു. ജയറാമിനെ താൻ നേരിട്ട് വിളിച്ചു സംസാരിച്ചു എല്ലാം ഉറപ്പിച്ചശേഷം ആണ് പിന്നീട് ആ വേഷം കാളിദാസിൽ നിന്ന് നിവിൻ പോളിയിലേക്ക് ആ വേഷം  എത്തുന്നത്.


പിന്നീട് ഔസേപ്പച്ചനാണ് നിവിൻ പോളിയുടെ കാര്യം ഞങ്ങളോട് പറയുന്നത്. കാളിദാസ് ആ സമയം ഒരു പുതുമുഖ നടനാണ്, പക്ഷേ നിവിൻ പൊളി ഈ വേഷം ചെയ്‌താൽ സാറ്റലൈറ്റ് മികച്ച റേറ്റിന് വിറ്റുപോകുമെന്നും കഥ കേട്ടപ്പോൾ അയാൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും സംവിധായകനായ ശ്യാമപ്രസാദിന്റെ മുന്നേയുള്ള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അതുപോലെ ഈ കഥാപാത്രത്തെ അത്രയ്ക്ക് ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കാൻ ഒരുപക്ഷേ കാളിദാസന് കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. അതെല്ലാം കൊണ്ടാണ് ആ വേഷം കാളിദാസിൽ നിന്ന് നിവിൻ പോളിയിലേക്ക് എത്തിയത്.

തനിക്കെന്നത് ജയറാമിനോട് പിന്നീട് മാറ്റി പറയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിൻറെ സംവിധായകനായ ശ്യാമപ്രസാദ് തന്നെയാണ് കാര്യം ജയറാമിനെ വിളിച്ചുപറഞ്ഞു സെറ്റിലാക്കുന്നത്.

അങ്ങനെ നിവിൻപോളി ആ ചിത്രത്തിലേക്ക് എത്തി. അന്ന് താൻ നിവിൻ പോളിയെ നേരിട്ട് കണ്ടപ്പോൾ അയാൾക്ക് 25 ലക്ഷം രൂപ ആദ്യം അഡ്വാൻസായി നൽകിയിരുന്നു. പിന്നീട് ഞാൻ ചോദിച്ചു എങ്ങനെയാണ് നിവിനെ റേറ്റും കാര്യങ്ങളൊക്കെ, അപ്പോൾ അത് കുഴപ്പമില്ല ചേട്ടാ നമുക്ക് അഡ്ജസ്റ്റ് ചെയ്ത് ചെയ്യാം എന്ന രീതിയിലായിരുന്നു അയാൾ സംസാരിച്ചത് അതുകൂടാതെ സംവിധായകൻ ഷാമപ്രസാദ് പറഞ്ഞിരുന്നു എന്തെങ്കിലുമൊക്കെ അഡ്ജസ്റ്റ് ചെയ്യിപ്പിക്കാമെന്ന് കുറച്ചു റേറ്റ് താഴ്ത്തി ചെയ്യിക്കാമെന്ന് സംവിധാന ഉറപ്പ് തനിക്കുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഫിലിം ചേംബറിൽ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട എഗ്രിമെൻറ് കൊടുക്കേണ്ട സമയം വന്നപ്പോൾ തന്റെ പ്രൊഡക്ഷൻ കൺട്രോളർ നിവിൻപോളിയെ കണ്ടു എഗ്രിമെൻറ് വാങ്ങിക്കാനായി പോയി. അപ്പോൾ അതിൽ നിവിൻപോളി ഒന്നരക്കോടി രൂപ ആണ് എഴുതിച്ചത്.

സത്യത്തിൽ അന്ന് നിവിൻപോളിക്ക് ഒരുകോടി രൂപ താഴെയാണ് പ്രതിഫലം ഉണ്ടായിരുന്നത് അത് മാത്രമല്ല തങ്ങളുടെ സിനിമ ഒരു പക്കാ കൊമേഴ്സ്യൽ ചിത്രമല്ലാത്തതുകൊണ്ട് ഒരു കോടിയിൽ താഴെ ഒരു തുകയിൽ കുറച്ച് ചെയ്യിക്കാമെന്ന് സംവിധായകൻ ശ്യാമപ്രസാദ് പറയുകയും ചെയ്തിരുന്നു.

എഗ്രിമെന്റിൽ ഇങ്ങനെ എഴുതിയത് കണ്ട് ഞാൻ ഞെട്ടിപ്പോയി എന്നിട്ട് ഞാൻ ശ്യാമപ്രസാദിനെ വിളിച്ചു കുഴപ്പമില്ല അത് നമ്മൾക്ക് അഡ്ജസ്റ്റ് ചെയ്യിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പക്ഷേ പിന്നീട് സിനിമ തീരാറായപ്പോൾ ഈ എഗ്രിമെൻറ് വലിയൊരു പ്രശ്നമായി മാറി. ഒന്നര ക്കോടി രൂപ കൊടുക്കണം എന്ന വാശിയിലായിരുന്നു നിവിൻ പോളി. താൻ ഒരു കോടി 25 ലക്ഷം രൂപ കൊടുത്തു അതുകൂടാതെ ചിത്രത്തിന്റെ കുറച്ച് ഭാഗം ഡബ്ബ് ചെയ്യാൻ ഉണ്ടായിരുന്നു. അത് ഡബ്ബ് ചെയ്യണമെങ്കിൽ ബാക്കി തുക കൂടി നൽകണമെന്ന് നിവിൻ പോളി വാശിപിടിച്ചു എന്ന് നിർമാതാവ് അനിൽ അമ്പലക്കര പറയുന്നു.

സിനിമ ഇൻഡസ്ട്രിയിൽ തന്നെ തനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു അത് എന്ന് അദ്ദേഹം പറയുന്നു. അതുകൂടാതെ ഷൂട്ടിങ്ങിനിടയ്ക്ക് വിദേശത്തേക്ക് പ്രോഗ്രാമിന് പോകണമെന്ന് നിർബന്ധവും പിടിച്ചിരുന്നു. പക്ഷേ മറ്റ് ആർട്ടിസ്റ്റുകളുടെ ഡേറ്റ് ആ സമയങ്ങളിൽ സെറ്റ് ചെയ്തു വച്ചിരുന്നതുകൊണ്ട് അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അന്ന് ഞാൻ നിവിൻ പോളിയോട് പറഞ്ഞിരുന്നു എങ്ങനെ ഞങ്ങൾക്ക് പോകണമെകിൽ എഗ്രിമെന്റ് സമയത്തു ഇത് പറയണമായിരുന്നു എന്ന്. ഇപ്പോൾ മറ്റു ആർട്ടിസ്റ്റുകളുടെ ഡേറ്റുകൾ ആ രീതിക്കാണ് സെറ്റ് ചെയ്തത് എന്ന്.

പക്ഷേ ആ സമയത്ത് ഒരാഴ്ചയോളംമഴയായതിനാൽ ഷൂട്ടിംഗ് നിർത്തിവക്കേണ്ടി വരികയും അങ്ങനെ നിവിൻ പോളിക്ക് അമേരിക്കയിൽ പോകാൻ കഴിയുകയും ചെയ്തു. ചിത്രത്തിന്റെ നായികയായ തൃഷയ്ക്ക് ഹോട്ടൽ ബുക്ക് ചെയ്തു നൽകിയത് കണ്ടപ്പോൾ പെട്ടന്ന് നിവിൻ പോളിയും മാറ്റി അയാൾക്കും ആ റേഞ്ചിലുള്ളത് വേണമെന്ന് പറഞ്ഞു. അതേ നിലവാരത്തിലുള്ള ഹോട്ടൽ തനിക്കും വേണമെന്ന വാശിയും പോളി പിടിച്ചിരുന്നു  നിർമ്മാതാവ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് പറയുന്നത്.

അതുകൂടാതെ ഷൂട്ടിംഗ് തുടങ്ങിയ ആറാമത്തെ ദിവസം നിവിൻപോളി ആരോടും പറയാതെ സെറ്റിൽ നിന്നും മുങ്ങി. കോഴിക്കോട് ഒരു ഉദ്ഘാടനം ഉണ്ട് എന്ന് പറഞ്ഞ് പോയി. സത്യത്തിൽ ഇക്കാര്യം തലേന്നാണ് പറയുന്നത്. എല്ലാ ആർട്ടിസ്റ്റുകളും തൃഷ ഉൾപ്പടെ എല്ലാവരും നിവിൻ പോളിക്ക് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് തലേന്ന് പെട്ടെന്ന് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്നു പറഞ്ഞിട്ട് അദ്ദേഹം പോകുന്നത്. അത് ഒരു വലിയ തലവേദനയായിരുന്നു എന്നും നിർമാതാവ് അനിൽ പറയുന്നു.

അന്ന് നിവിൻപോളിയുടെ വലിയ പ്രതീക്ഷയോടെ എത്തിയ റിച്ചി എന്ന ചിത്രം വലിയ പരാജയമായിരുന്നു അത് ഞങ്ങളുടെ സിനിമയെയും ബാധിച്ചിരുന്നു. അതിറങ്ങി ഒരു മാസത്തിന് ശേഷം ഇറങ്ങിയ സിനിമയായിരുന്നു ‘ഹേ ജൂഡ്’ അതാണ് നെഗറ്റീവായി ബാധിച്ചത് നിർമ്മാതാവ് അനിൽ അമ്പലക്കര പറയുന്നു. ഹേയ് ജൂഡ് തനിക്ക് വലിയ നഷ്ടമുണ്ടാക്കിയ പടമാണ് ഏകദേശം നാലരക്കോടി രൂപയോളം നഷ്ടമായ സിനിമയാണ് അത്. ഒരു നല്ല വാക്ക് പോലും നിവിൻ പോളിയുടെ ഭാഗത്തു നിന്ന് വന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇരുപത്തിയഞ്ചു കോടി രൂപ സിനിമ കളക്ട് ചെയ്തു എന്നൊക്കെ പറഞ്ഞു ഇവർ പോസ്റ്റർ ഒക്കെ ഇറക്കി സത്യത്തിൽ അത് ഈ നടന്മാരും അവരുടെ ആൾക്കാരും ചേർന്ന് ചെയ്യുന്നതാണ് എങ്കിലേ അവർക്ക് അടുത്ത സിനിമയിൽ അവസരം ലഭിക്കൂ സത്യം നമുക്കറിയാം എന്ന് അനിൽ അമ്പലക്കര പറയുന്നു

നിവിൻ പോളിയുടെ ഹേയ് ജൂഡ് എന്ന സിനിമ മൂലം തൻ അനുഭവിച്ച മോശം കാര്യങ്ങൾ എല്ലാം കൂടെ ആയപ്പോഴേക്കും സിനിമയോട് തന്നെ ഒരു വിരക്തി തോന്നി അങ്ങനെയാണ് താൻ നിർമ്മാണം നിർത്തിയത് എന്നും അദ്ദേഹം പറയുന്നു.

നിർമ്മൽ സഹദേവ്,ജോർജ് കാനാട്ട് എന്നിവർ ചേർന്ന് തിരക്കഥയെഴുതി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹേയ് ജൂഡ്. 2018 ൽ ആണ് സിനിമ പുറത്തിറങ്ങിയത്.

ADVERTISEMENTS
Previous articleവിവാഹത്തിന് മുൻപ് പുരുഷന്റെ ലൈംഗിക ശേഷി പരിശോധിക്കണം എന്ന് പറയാൻ കാരണം തൻറെ സുഹൃത്തിന്റെ അനുഭവം വിവരിച്ചു ശ്രീലക്ഷ്മി
Next articleപെൺകുതിരയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗികത വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് 5 പേർക്കെതിരെ കേസെടുത്തു