യാതൊരു മുൻ പരിചയമില്ലാത്ത ആൾക്കാർക്ക് വേണ്ടി പോലും ദിലീപ് വിളിക്കും എറണാകുളം മെഡിക്കൽ ട്രസ്റ് ഹോസ്പിറ്റൽ പി ആർ ഓ യുടെ വെളിപ്പെടുത്തൽ.

2

മലയാള സിനിമയിൽ കിരീടം വെക്കാത്ത രാജാവായി ഉയർന്നു വന്നു കൊണ്ടിരുന്ന സമയത്താണ് നടൻ ദിലീപിൻറെ കരിയറിൽ ഒരു ഇടിത്തീയായി നടി അക്രമിക്കപ്പെട്ട കേസ് വരുന്നതും അത് അദ്ദേഹത്തിൻറെ കരിയറിൽ വലിയ വഴിത്തിരിവാകുന്നതും. ഇന്നും ആ കേസ് കോടതിയുടെ പരിഗണനയിലാണ്. ദിലീപ് കുറ്റക്കാരൻ ആണോ അല്ലയോ എന്നുള്ളത് കോടതിയാണ് തീരുമാനിക്കുന്നത്. ഒരുപക്ഷേ ഇന്നും ദിലീപിനെവലിയൊരു കൂട്ടം ആൾക്കാർ പിന്തുണയ്ക്കുന്നുണ്ട് എങ്കിൽ അതിന് പ്രധാന കാരണം അഭിനയിച്ച കഥാപാത്രങ്ങൾക്കപ്പുറം ദിലീപ് ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എന്ന് പറയുന്നതിൽ തെറ്റില്ല.

പൊതുസമൂഹത്തിൽ നിരവധി പേരെ ദിലീപ് സഹായിച്ചിട്ടുണ്ട് അത് പലപ്പോഴും ഏതെങ്കിലും ഒക്കെ അവസരങ്ങളിൽ ആ സഹായം ഏറ്റുവാങ്ങിയവർ തുറന്നു പറയുമ്പോഴാണ് വെളിയിൽ അറിയുന്നതുപോലും. അതുപോലെതന്നെ സിനിമ മേഖലയിലുള്ള തന്റെ സഹപ്രവർത്തകർ ജീവിതത്തിൻറെ ഏതെങ്കിലും ഘട്ടത്തിൽ കാലിടറിയാൽ സഹായമായി ചെല്ലാറുള്ളത് ദിലീപ് ആണ് എന്ന് പലരും തുറന്നു പറയുന്നുണ്ട്. കൊച്ചിൻ ഹനീഫയുടെ കുടുംബവും, കെ പി എ സി ലളിതയും നടി ശാന്തകുമാരിയും അങ്ങനെ നിരവധി പേർ പറഞ്ഞിട്ടുണ്ട്. അതേപോലെതന്നെ പല അവശത അനുഭവിക്കുന്ന മുതിർന്ന നടീനടന്മാർ ദിലീപിൻറെ സഹായത്തെക്കുറിച്ച് എടുത്തു പറയാറുണ്ട്.

ADVERTISEMENTS
   

അത്തരത്തിൽ ദിലീപിൻറെ സ്വഭാവ സവിശേഷതയെ കുറിച്ചും ദിലീപ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് അപ്രതീക്ഷിതമായ ഒരു അഭിമുഖത്തിൽ വച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പിആർഒ മാനേജരായി ജോലിചെയ്യുന്ന ഒരു സ്ത്രീ തുറന്നുപറയുന്ന വീഡിയോ ആണ് വൈറൽ ആകുന്നത് അവരുടെ വാക്കുകൾ ഇങ്ങനെയാണ്.

ദിലീപിനെ സംബന്ധിച്ച് ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു കാര്യമുണ്ട് ഞാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. ഒരു പരിചയം പോലും ഇല്ലാത്തവരായാലും അതിനി സിനിമ ഫീൽഡിൽ ഉള്ളവരാകണമെന്ന് തന്നെയില്ല നാട്ടിലുള്ളവർ ആയാലും, ആരെങ്കിലും കൂട്ടുകാർ വിളിച്ചു പറയുന്നത് അങ്ങനെ ഏതെങ്കിലും തരത്തിൽ ദിലീപ് അറിയുന്ന ഒരു കേസ് അല്ലേൽ അത്തരത്തിൽ ഒരാൾ ഹോസ്പിറ്റലിൽ വന്നാൽദിലീപ് കണ്ടിട്ട് പോലും ഉണ്ടാകണമെന്നില്ല തനിക്ക് ആദ്യം വരുന്ന കോൾദിലീപിന്റെ ആയിരിക്കും.

ചിലപ്പോൾ വരുന്നത് സിനിമയുടെ ഏറ്റവും താഴെത്തട്ടിൽ ജോലിചെയ്യുന്ന ഒരു സ്ത്രീയോ അല്ലെങ്കിൽ അവരുടെ അച്ഛനോ അങ്ങനെ ആരെങ്കിലും ആയിരിക്കും. എന്നോട് പറയുന്നത് ഇങ്ങനെ ഒരാൾ വന്നിട്ടുണ്ട്എനിക്ക് അവരെക്കുറിച്ച് കൂടുതൽ ഒന്നും അറിയത്തില്ല. മാം അവർക്ക് എന്ത് ചെയ്യാമോ അത് അത്രയും അവർക്ക് ചെയ്തു കൊടുക്കുക. അതിന് എത്ര കാശ് ആവും എന്നോ അവർക്ക് എത്ര തരാൻ കഴിയും അതൊന്നും നോക്കണ്ട. അവർക്ക് എത്ര നല്ല പരിചരണം കൊടുക്കണം അത് കൊടുക്കുക. കാശിന്റെ കാര്യമെല്ലാം താൻ നോക്കിക്കോളാം. അവരുടെ പൈസയുടെ കാര്യത്തിൽ എന്തു കുറവുണ്ടെങ്കിലും എന്നോട് പറയുക ഞാൻ നോക്കിക്കൊള്ളാമെന്ന്. അത്തരത്തിൽ ഒരു വാക്ക് പറയുന്നത് വളരെ കുറച്ചു പേർ മാത്രമാണ്കഴിഞ്ഞ പത്തിരു വർഷമായി ഞാൻ ഇങ്ങനെ ഒരു ഫീൽഡിൽ നിൽക്കുന്ന ആളാണ്. അത്തരത്തിൽ മറ്റൊരാൾക്ക് വേണ്ടി സംസാരിക്കുന്നത് അവരുടെ സഹായിക്കുന്ന ആൾക്കാർ വളരെ വിരളമാണ്.

പരിചയമുള്ളവർ വന്നാലും ഇതേപോലെ വിളിച്ചു പറയും. ഇനി അതല്ല ആർക്കും വേണ്ടാത്ത മനുഷ്യർ വന്നാലും ദിലീപിന്റെ കോൾ വരാറുണ്ട് തനിക്ക് എന്ന് ആ യുവതി പറയുന്നു. തന്റെ ഉള്ളിന്റെയുള്ളിൽ താൻ ഒരുപാട് ബഹുമാനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അത് എന്ന് അവർ പറയുന്നു. മനുഷ്യൻ എന്ന നിലയിൽ മനുഷ്യത്വം നിറഞ്ഞ അത്തരം പ്രവർത്തനം അധികം മറ്റുള്ളവരിൽ നമുക്ക് കാണാൻ കഴിയില്ല. അത് വളരെ മൂല്യമേറിയ ഒരു കാര്യമാണെന്നും അവർ പറയുന്നു. അത്തരം കാര്യങ്ങൾ ഇനിയും ദിലീപിന് ധാരാളം ചെയ്യാൻ കഴിയും ഒരുപക്ഷേ ദിലീപ് ഇതൊരിക്കലും എവിടെയും പറഞ്ഞിട്ടുണ്ടാവില്ല പറയത്തുമില്ല എന്നും അവർ പറയുന്നു. ദിലീപിനോട് തന്നെയാണ് ഒരു അഭിമുഖത്തിൽ അവർ ഇത് തുറന്നു പറയുന്നത്.

ADVERTISEMENTS