മൂക്കിൽ സർജറി ചെയ്തു അതോടെ സിനിമകളിൽ നിന്ന് ഒഴിവാക്കി തുടങ്ങി ഒടുവിൽ പ്രീയങ്കയുടെ കരിയർ രക്ഷിച്ചത് ഇങ്ങനെ സംവിധായകൻ പറയുന്നു

440

2000 മുതൽ ഇന്ത്യയുടെ അഭിമാനമായി പാശ്ചാത്യ രാജ്യങ്ങളിൽ തന്റെ മുദ്ര പതിപ്പിച്ച ബോളിവുഡിൽ നിന്നുള്ള ഏക നടി പ്രിയങ്ക ചോപ്ര ആയിരിക്കും. അനിൽ ശർമ്മ സംവിധാനം ചെയ്ത ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയാണ് മിസ് വേൾഡ് 2000 ജേതാവ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നിരുന്നാലും, സണ്ണി ഡിയോളിന്റെ ദി ഹീറോയ്ക്ക് മുമ്പ്, പ്രിയങ്കയുടെ ജീവിതത്തിൽ ഒരു മങ്ങിയ ഘട്ടം ഉണ്ടായിരുന്നു. അവൾ അഭിനയ ജീവിതം ഉപേക്ഷിക്കുന്നതിന്റെ വക്കിലായിരുന്നു. അന്നും അവളുടെ രക്ഷക്കെത്തിയത് സംവിധായകൻ അനിൽ ശർമ്മ ആയിരുന്നു. ആ സംഭവം അദ്ദേഹം തന്നെ വിവരിക്കുന്നു.

ബോളിവുഡ് ടികാനയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ശർമ്മ വെളിപ്പെടുത്തി, പ്രിയങ്ക ചോപ്ര കുറച്ച് മാസങ്ങളായി വിഷാദാവസ്ഥയിലായി പോയിരുന്നു , മൂക്കിൽ നടത്തിയ ശസ്ത്രക്രിയ ഗുരുതരമായതിനാൽ മറ്റ് സിനിമാ പ്രോജക്ടുകളിൽ നിന്ന് അവളെ നീക്കം ചെയ്തു. ഗദർ: ഏക് പ്രേം കഥ റിലീസ് ചെയ്തതിന് ശേഷം അനിൽ തന്റെ അടുത്ത ചിത്രത്തിനായി പ്രിയങ്കയുമായി കരാറിലെത്തി. രണ്ട് മാസത്തേക്ക് ഒരു ചെറിയ അവധിക്കാലം ചെലവഴികാനായി താൻ പോയിരുന്നു. അതിനിടയിലാണ് ഇത് സംഭവിച്ചത്. അനിൽ സംഭവം പറയുന്നു.

ADVERTISEMENTS
   

മുംബൈയിൽ തിരിച്ചെത്തിയതിന് ശേഷം ജൂലിയ റോബർട്ട്സിനെപ്പോലെ തോന്നിപ്പിക്കാൻ പ്രിയങ്ക മൂക്കിൽ സർജറി ചെയ്തതായി അറിഞ്ഞു. ഗദർ പുറത്തിറങ്ങിയതിന് ശേഷം അമേരിക്കയിലേക്കും യൂറോപ്പിലേക്കും താൻ ഒരു യാത്ര പോയി, രണ്ട് മാസത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ ജൂലിയ റോബർട്ട്‌സിനെപ്പോലെയാകാൻ ആഗ്രഹിച്ച പ്രിയങ്കയുടെ മൂക്കിൽ ഓപ്പറേഷൻ നടത്തിയെന്ന് അറിഞ്ഞു, ഇതാണ് ഞാൻ പത്രങ്ങളിൽ വായിച്ചത്. എന്തുകൊണ്ടാണ് അവൾ ഇത്തരമൊരു കാര്യം ചെയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു; അവൾ അപ്പോൾ തന്നെ സുന്ദരിയായിരുന്നു.

പക്ഷേ പിന്നീടാണ് അറിയാൻ കഴിഞ്ഞത് മുഖമെല്ലാം കരുവാളിച്ചു സുന്ദരമായിരുന്ന മുഖത്തു പാടുകൾ. ഇവൾക്കിതെന്തു പറ്റി എന്ന് ഞാൻ ചിന്തിച്ചു . ഞാൻ ഉടൻ തന്നെ അവളെ വിളിച്ചു, അടുത്ത ദിവസം അവൾ അമ്മയോടൊപ്പം വന്നു. അവർ കരയുകയായിരുന്നു, അവർ എന്നോട് ഓപ്പറേഷനെക്കുറിച്ച് പറഞ്ഞു. , അവളുടെ മൂക്കിനു താഴെ ഒരു അടയാളം പോലും അവശേഷിപ്പിച്ചിട്ടുണ്ട്. അത് ഇന്നും അവിടെയുണ്ട്. സുഖം പ്രാപിക്കാൻ മാസങ്ങൾ എടുക്കുമെന്ന് അവർ പറഞ്ഞു.

പ്രിയങ്ക ഇതിനകം ഒപ്പിട്ട നിരവധി പ്രോജക്റ്റുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പക്ഷേ അവർ പറഞ്ഞത് സൗന്ദര്യം വർധിപ്പിക്കാൻ ചെയ്തത് അല്ല അത് മകൾക്ക് സൈനസ് പ്രശ്നമുണ്ടെന്ന് പ്രിയങ്കയുടെ അമ്മ മധു വെളിപ്പെടുത്തിയെന്നും അതിനാൽ മൂക്കിന് ശസ്ത്രക്രിയ നടത്തിയെന്നും അനിൽ പറഞ്ഞു. നടി ആകെ തകർന്നു കൈവിട്ടു പോകുന്നതിന്റെ വക്കിലാണ്, അവൾ ബറേലിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.

പ്രിയങ്കയുടെ രക്ഷയ്‌ക്കെത്തിയ അനിൽ, യാഷ് ചോപ്രയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്ന ഒരു മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ചു. അനിൽ പറഞ്ഞു, “ഞാൻ അവനെ അടുത്തേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, ചേട്ടാ ഈ പെൺകുട്ടിയെ നമുക്ക് എന്ത് ചെയ്യാം പറ്റും ?’ അവൻ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ മെയ്ക് അപ്പിലൂടെ അവളുടെ മുഖത്തിനുണ്ടായ പ്രശ്നങ്ങൾ അന്ന് താൽക്കാലികമായി സോൾവ് ചെയ്തു . മൂന്ന് ദിവസത്തിന് ശേഷം ഞങ്ങൾ അവളെ വച്ച് ഒരു സ്ക്രീൻ ടെസ്റ്റ് ഷൂട്ട് ചെയ്തു .

ഒരു ചെറിയ വിഗ് ഒക്കെ നൽകി അതിനു ശേഷം അതിന്റെ വീഡിയോ സണ്ണി ഡിയോൾ ഉൾപ്പടെ ഉള്ളവർക്ക് നൽകി . അത് കണ്ടപ്പോൾ എല്ലാവര്ക്കും വീണ്ടും പ്രീയങ്കയെ അതി അതിമനോഹരിയായി തോന്നി ” അങ്ങനെയാണ് അനിൽ ശർമ്മ പ്രിയങ്ക ചോപ്രയുടെ കരിയർ രക്ഷിച്ചത്. ഇല്ലെങ്കിൽ അന്നേ അതായത് 2001 ൽ തന്നെ പ്രീയങ്ക ചോപ്ര ഫീൽഡ്ഔട്ട് ആകുമായിരുന്നു

ADVERTISEMENTS