സംവിധായകൻ ആയ പ്രിയദർശനെ പോലും അന്ന് ഇന്നസെന്റ് അമ്പരപ്പിച്ചു.അതിനു ഒരിക്കലും ഒരു റീടേക്ക് ഇല്ല. സത്യൻ അന്തിക്കാട്

671

മലയാളികൾ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നസെന്റിന്റെ മരണം. മലയാളത്തിലെ പകരം വയ്ക്കാൻ ഇല്ലാത്ത നടന വൈഭവം, ചിരിയുടെ രാജാവ്, എന്നീ വിശേഷണങ്ങൾക്ക് പുറമേ എക്സ്പ്രഷൻ കിംഗ് എന്ന വിശേഷണവും ഇന്നസെന്റ് നൽകുകയായിരുന്നു പ്രിയദർശൻ.

അങ്ങനെ ഒരു വിശേഷണം നൽകുന്നതിൽ പ്രിയദർശന് വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. സത്യൻ അന്തിക്കാടും ഇന്നസെന്റ് ഉൾപ്പെടുന്ന ഒരു അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് അതിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

ADVERTISEMENTS
   

1997ലാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചന്ദ്രലേഖ എന്ന സിനിമ ഇറക്കുന്നത്. അന്നുവരെക്കും പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകളിൽ മോഹൻലാൽ അഭിനയിച്ച സിനിമകളിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു ചന്ദ്രലേഖ. 100 ദിവസത്തിന് മേലെയാണ് സിനിമ അന്ന് ബോക്സ് ഓഫീസ് നിറഞ്ഞാടിയത്.

അതിനു ചെറുതല്ലാത്ത പങ്കും ഇന്നസെന്റ് വഹിക്കുന്നുണ്ട്. ചന്ദ്രലേഖ കണ്ട് മലയാളി പ്രേക്ഷകർക്ക് ഇന്നസെന്റിന്റെ ആ പകർന്നാട്ടം ഓർക്കുമ്പോൾ പോലും ചിരി ഉണർത്തുന്നത് ആയിരുന്നു.

സിനിമയിലെ ഒരു രംഗത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ അപ്പുക്കുട്ടൻ ആൽഫി അല്ല എന്നറിഞ്ഞിട്ടും ആൽഫിയെന്നു സമ്മതിക്കുന്ന സുകന്യയുടെ വെളിപ്പെടുത്തലിനു മുൻപും ശേഷവും , അപ്പുക്കുട്ടനെ ആൽഫിയായി ഇൻട്രൊഡ്യൂസ് ചെയ്ത ഇന്നസെന്റിന് ഒരു ഡയലോഗ് പോലും ആ സീനിൽ ഇല്ല.

സുകന്യയുടെ കഥാപാത്രം സത്യം വെളിപ്പെടുത്തുന്ന സമയത്ത് ഇന്ന്സെന്റിന്റെ ഭാവ അഭിനയം ക്ലോസപ്പിൽ എടുക്കുകയായിരുന്നു. മുഖത്തിന്റെ ഒരു ഭാഗം കൊണ്ട് ചിരിക്കുകയും ഒരു ഭാഗം കൊണ്ട് കരയുകയും ചെയ്യുന്ന ഇന്നസെന്റിന്റെ എക്സ്പ്രസ്സിനെ കുറിച്ച് ആണ് പ്രിയദർശൻ പറയുന്നത്. ആ സീൻ ഒന്നും ഒരിക്കലും ഒരു റീടേക്ക് എടുക്കാൻ കഴിയില്ല കാരണം ഇത് ആർക്കും ചെയ്യാൻ പറ്റാത്ത ലെവലിലാണ് ഇന്ന്സെന്റ് ചെയ്തു വച്ചിരിക്കുന്നത്.

ഇന്നസെന്റിനെക്കുറിച്ച് പ്രിയദർശൻ ഇങ്ങനെ പറഞ്ഞതായി വെളിപ്പെടുത്തുന്നത് സത്യൻ അന്തിക്കാടാണ്. സത്യനും ഇന്നസെന്റ് തമ്മിൽ വളരെ വലിയ ആഴത്തിലുള്ള സൗഹൃദമായിരുന്നു. സത്യൻ അന്തക്കാട് ഇന്നസെന്റിനെ വിശേഷിപ്പിച്ചിരുന്നത് എഴുതാത്ത ബഷീർ എന്നായിരുന്നു. ഇന്നസെന്റിനെ എഴുതാൻ പ്രേരിപ്പിച്ചതും സത്യൻ അന്തിക്കാടാണ്.

ADVERTISEMENTS