മലയാള സിനിമയില്‍ ഇനി അങ്ങനെയൊരു നടന്‍ ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.അദ്ദേഹം എന്റെ വീക്നെസ് ആയിരുന്നു.-പ്രിയദര്‍ശന്‍

34440

 

മലയാള സിനിമയിൽ ഒരുപാട്  മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് പ്രിയദർശൻ. ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കം ഉണർത്തുന്ന നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ സംവിധായകനെ അത്ര പെട്ടെന്നൊന്നും മലയാളി പ്രേക്ഷകർ മറന്നു പോവില്ലന്ന് പറയുന്നതാണ് സത്യം.

ADVERTISEMENTS
   

പ്രിയദർശൻ ചിത്രങ്ങൾ ഒരുകാലത്ത് ഏറ്റെടുക്കപ്പെട്ടിരുന്നത് വലിയ സ്വീകാര്യതയോടെ ആയിരുന്നു. പ്രിയദർശൻ ചിത്രങ്ങളിൽ സ്ഥിരമായി ചില താരങ്ങളുടെ  സാന്നിധ്യം ഉണ്ടാകും. നായകനും, കൂട്ടുകാരനും, കോമഡി കഥാപാത്രങ്ങളും ത്യുടങ്ങി ആ താര നിരയുടെ    സാന്നിധ്യം കൊണ്ട് മാത്രം  ചിത്രങ്ങൾ കാണുന്നവർ  ഏറെ ആയിരുന്നു.  ആവേശത്തോടെയാണ്  ആ കഥാപാത്രങ്ങളെ എല്ലാം ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നത് .

കൈരളി ടി വി യില്‍  ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജങ്ക്ഷന്‍ എന്നാ പരിപാടിയില്‍ പ്രിയദര്‍ശന്‍  പങ്കെടുക്കവേ, നടൻ പപ്പു, പ്രിയദർശന്‍റെ വീക്നെസ് അല്ലെ എന്ന്  ബ്രിട്ടാസ്  ചോദിക്കുമ്പോൾ അതിന് പ്രിയദര്‍ശന്‍ നല്‍കുന്ന മറുപടി അതിശയിപ്പിക്കുന്നതാണ് .

READ NOW  ഞാൻ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി...

പപ്പുവേട്ടന്‍ എന്റെ ഒരു വീക്നെസ് തന്നെയാണ്.  എനിക്ക് അദ്ദേഹത്തിനോട് ഒരു  പ്രത്യേക അറ്റാച്ച്മെന്റ് തന്നെയുണ്ട്. ഞാൻ എന്റെ സിനിമകളില്‍  സ്ക്രിപ്റ്റിന് മുകളിൽ ഡയലോഗ് പറയാന്‍  ആർക്കും അവസരം കൊടുക്കാറില്ല. കാരണം കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അത് കഴിഞ്ഞ് വരുന്ന ഡയലോഗിൽ ചിലപ്പോൾ  അത് സിങ്ക് ആകില്ല.സ്ക്രിപ്റ്റ് മാറിപ്പോകാന്‍  സാധ്യത കൂടുതലാണ്.

എഴുതിവെച്ചിരിക്കുന്ന ഡയലോഗ് എന്തോ അത് ചെയ്താൽ മതിയെന്നാണ് എല്ലാവരോടും  പറയാറുള്ളത്. ഞാൻ അതിൽ കൂടുതലായി ആരെയും പറയാൻ അനുവദിക്കില്ല. അങ്ങനെയുള്ള ഒരു നിബന്ധന ഞാൻ വെക്കാത്ത ഒരേയൊരു ആക്ടർ ആയിരുന്നു പപ്പുവേട്ടൻ എന്നാണ് പ്രിയദര്‍ശന്‍  പറയുന്നത്.

പപ്പുവേട്ടൻ ഒരു സിറ്റുവേഷനില്‍ എന്താണ് ,എങ്ങനെയാണ്പറയുന്നതെന്ന് നമുക്ക് അറിയാന്‍ കഴിയില്ല അത്രയ്ക്കും വേഗതയിലാണ് ഡയലോഗ് ഡെലിവറി നടത്തുന്നത്.അതുപോലെ ഒരു നടന്‍ മലയാള സിനിമയില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

READ NOW  അവാർഡ് ദാന ചടങ്ങിൽ വച്ച് അല്ലു അർജുനെ അപമാനിച്ചു നയൻ‌താര പഴയ വീഡിയോ വീണ്ടും വൈറലാവുന്നു

ഇപ്പോഴും  ആളുകൾ ചോദിക്കാറുണ്ട് കിലുക്കം പോലെയോ തേന്മാവിന്‍ കൊമ്പത്ത് പോലെയോ ഉള്ള  പോലെയുള്ള സിനിമകൾ സംഭവിക്കാത്തതിന്റെ കാരണം എന്താണെന്ന്? അതിനുള്ള മറുപടി ഇതാണ്. അങ്ങനെയൊരു സബ്ജെക്റ്റ് മനസ്സില്‍ വന്നാല്‍ ആദ്യം ആലോചിക്കുന്നത് ആരെ വച്ച് ചില കഥാപാത്രങ്ങള്‍ ചെയ്യുമെന്നാണ്.

ഇത്തരം കഥാപാത്രങ്ങൾ ചെയ്യുവാനുള്ള ആളുകളെ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. പപ്പുവേട്ടനൊക്കെ പകരം വയ്ക്കാൻ ആരുമില്ല എന്ന് പറയുന്നതാണ് സത്യം. താനൊരിക്കലും പുതിയ അഭിനേതാക്കളെ കുറ്റം പറയുക അല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു .

അതുകൊണ്ടാണ് പഴയതുപോലെയുള്ള സിനിമകൾ ഒന്നും ഇപ്പോൾ വരാത്തത് എന്നും പ്രിയദർശൻ പറയുന്നുണ്ട്. 100% പ്രിയദർശൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും പഴയ താരങ്ങൾക്ക് ഒപ്പം നിൽക്കാൻ സാധിക്കുന്ന ഒരു നടന്മാരും ഇപ്പോഴില്ലന്നുമാണ് പലരും പറയുന്നത്.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു 80 കളും 90 കളും എന്നും ഇനിയും അത്തരം ഒരു കാലഘട്ടം തിരിച്ചുവരുമോന്ന് അറിയില്ല എന്നുമാണ് പ്രിയദർശന്റെ വാക്കുകൾ കേട്ട് ആളുകൾ കമന്റ് ചെയ്യുന്നത്.

READ NOW  ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ച രഞ്ജിത് - ഞെട്ടിക്കുന്ന വെളിപെപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്.
ADVERTISEMENTS